For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണുങ്ങൾ വാഴും നാട്ടിലെ 'ഉൾട്ടാ പുൾട്ടകൾ'; ഗോകുൽ സുരേഷ് വീണ്ടും! — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.0/5
  Star Cast: Gokul Suresh, Prayaga Martin, Anusree
  Director: Suresh Poduval

  പൊന്നാപുരം എന്നൊരു സാങ്കല്പികനാട്. അവിടെ എല്ലാകാര്യത്തിലും പെണ്ണുങ്ങൾക്കാണ് ആധിപത്യം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കയ്യാളുന്നത് മുതൽ മുതൽ കായലിൽ നിന്ന് കക്ക വാരുന്നതും തെങ്ങിൽ കയറി തേങ്ങ അടർത്തുന്നതും വരെ സ്ത്രീകൾ. അതുമാത്രവുമല്ല, പുരുഷന്മാർ രണ്ടാംകിട പൗരന്മാരാണുതാനും അവിടെ.

  കോളേജ് കുമാരൻ, നാടൻ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങി പത്തോളം സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള സുരേഷ് പൊതുവാൾ ആദ്യമായി സംവിധായകനാവുന്ന സിനിമയാണ് ഉൾട്ട. എന്റർടൈൻമെന്റ് ആണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ചിലയിടത്തൊക്കെ ചിരിപ്പിക്കുന്നുണ്ട്. പക്ഷെ പടത്തിന്റെ മൊത്തത്തിലുള്ള നിലവാരം പൊതുവാളിന്റെ സ്ക്രിപ്റ്റിലുള്ള മേല്പറഞ്ഞ രണ്ട് പടങ്ങളെ പോലെയൊക്കെ തന്നെ.

  അനുശ്രീയും രമേശ്‌ പിഷാരടിയുമാണ് ഉൾട്ടയിലെ ലീഡിംഗ് പെയർ. പൊന്നാപുരം പഞ്ചായത്ത്‌ പ്രസിഡന്റ് പൗർണമിയും ഭർത്താവ് പുരുഷോത്തമനുമാണ് യഥാക്രമം അവർ. പ്രതിപക്ഷപാർട്ടിയായ പിപിപിയുടെ നേതാവ് കൂടിയാണ് പുരുഷു. അടിയും തടയുമായുള്ള ഇവരുടെ ബന്ധം വിചിത്രമാണ്.

  തൊട്ടാൽ പൊള്ളുന്ന ബിരിയാണി! സാമൂഹ്യ/മതവിമർശനം, സ്ത്രീപക്ഷ ലൈംഗികത, 22 സെൻസർ കട്ടുകൾ — ശൈലന്റെ റിവ്യൂ

  കണ്ടിടത്തൊക്കെ അന്യോന്യം വച്ച് ആട്ടുക, പരസ്പരം കൊട്ടേഷൻ കൊടുക്കുക എന്നതൊക്കെയാണ് ഇവരുടെ സ്ഥിരം കലാപരിപാടി. ഇവർ മാത്രമല്ല, പൊന്നാപുരത്തെ മിക്കവാറും എല്ലാ ദമ്പതികളും പരസ്പരം ശത്രുക്കളായിട്ടാണ് കാണുന്നത്. അതിനിടയിലെ ഏക പ്രണയജോഡി അവിടെ എത്തിച്ചേരുന്ന ഗോകുൽ സുരേഷിന്റെ ചന്ദ്രുവും പ്രയാഗയുടെ പാറുവും മാത്രം.

  മാമാങ്കം അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം! തരംഗമായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോ സോംഗും

  താൻ സൃഷ്ടിച്ച സങ്കല്പികഗ്രാമത്തിലെ സ്ത്രീ പുരുഷ സംഘട്ടനം ഒഴിവാക്കാനും അവരെ സമാധാന ചിത്തരാക്കാനും സംവിധായകൻ ഉപദേശവുമായി ഇറങ്ങുന്നതാണ് സെക്കന്റ് ഹാഫിൽ കാണുന്നത്. അതായത് പറഞ്ഞുവരുമ്പോൾ പെണ്ണുങ്ങൾ ഒരു പൊടിക്ക് അടങ്ങണം എന്ന് തന്നെ.

  ആസിഫ് അലി എന്ന മസ്റ്റ് വാച്ച് ചെകുത്താനും മാലാഖയായ കെട്ടിയോളും - ശൈലന്റെ റിവ്യു

  തൊണ്ണൂറുകളിലെ ജയറാം സിനിമകളോടാണ് ഉൾട്ടയുടെ പ്രമേയത്തിനും അവതരണത്തിനുമൊക്കെ കൂടുതൽ സാമ്യം. അതിനാൽ ആ ഒരു നിലവാരത്തിലുള്ള ആസ്വാദനമേ സിനിമയിൽ നിന്ന് സാധ്യമാവുകയുള്ളൂ. അഭിരാമി നായികയായ ഇവർ സന്തുഷ്ടരാണ് ഒക്കെ ഓർക്കാം. പക്ഷെ കൊല്ലം 2019 ആയതുകൊണ്ട് സ്ത്രീ വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കാതിരിക്കാനുള്ള പക്വത സംവിധായകൻ കാണിക്കുന്നു.

  സലിം കുമാർ, ജാഫർ ഇടുക്കി, സുരഭിലക്ഷ്മി, ഷാജോൺ, സിദ്ദിഖ് തുടങ്ങി മുപ്പതില്പരം നടീനടന്മാർ സിനിമയിലുണ്ട്. ഗോപിസുന്ദർ പശ്ചാത്തലസംഗീതത്തിൽ പലപ്പോഴും അഴിഞ്ഞാടുന്നു. എന്തായാലും ഉൾട്ടയുടെ ടോട്ടാലിറ്റിയ അതൊന്നും ബാധിക്കുന്നേയില്ല.

  മറ്റ് പണിയൊന്നുമില്ലെങ്കിൽ കണ്ടോണ്ടിരിക്കാം ഈ 90മോഡൽ ഉൾട്ടാ പുൾട്ടാ എന്റർടൈനർ, കാരണം പടത്തിന്റെ പ്രശ്നങ്ങൾ അതൊന്നുമല്ലല്ലോ .

  Read more about: review റിവൃൂ
  English summary
  Ulta Movie Review in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X