twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാൽ ജൂനിയറിന്റെ അതിരടി മാസ് പെർഫോമൻസുമായി അണ്ടർവേൾഡ്‌; ഒപ്പത്തിനൊപ്പം ആസിഫും — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Samyuktha Menon, Asif Ali, Srikant Murali
    Director: Arun Kumar

    കൊക്ടെയിൽ, ഈയടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാറ്റ് തുടങ്ങി കുറച്ച് സിനിമകളിലൂടെ ഒരു വിഭാഗം മലയാളപ്രേക്ഷകരെ ഇമ്പ്രെസ് ചെയ്യിപ്പിച്ച സംവിധായകൻ ആണ് അരുൺ കുമാർ അരവിന്ദ് . മേൽപറഞ്ഞ സിനിമകൾ ഒന്നും തന്നെ വിജയങ്ങൾ ആയിരുന്നില്ല എന്നുമാത്രമല്ല ബോക്സോഫീസിൽ നല്ല ഫഷ്റ്റ് ക്ലാസ് തോൽവികളുമായിരുന്നു. ഒരു വിഭാഗക്കാരുടെ അരുമ എന്ന് ആദ്യമേ പറഞ്ഞത് അതുകൊണ്ടാണ്. പുള്ളിയുടെ അഞ്ചാമത്തെ സിനിമ ഇന്ന് തിയേറ്ററിലെത്തി -അണ്ടർ വേൾഡ്.

    ഗംഭീരമായി ഡെവലപ്പ്‌

    ഗംഭീരമായി ഡെവലപ്പ്‌ ചെയ്ത വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, അവരുടെ ഡീറ്റൈൽഡ് ആയിട്ടുള്ള പശ്ചാത്തലചിത്രണം ,ടോട്ടാലിറ്റിയിലുള്ള സാങ്കേതികത്തികവ് എന്നിവയാണ് ഫിലിം എഡിറ്റർ കൂടി ആയിട്ടുള്ള അരുൺ കുമാറിന്റെ സിനിമകളുടെ പൊതുവെയുള്ള പ്രത്യേകതകൾ . പക്ഷെ ഇത് മാത്രം പോരല്ലോ സിനിമായാവുമ്പോൾ. സ്ക്രിപ്റ്റുകൾ പൊതുവിൽ ഹാൾഫ് ബേക്ക്ഡ് ലെവലിൽ ആയിരുന്നു എന്നതായിരുന്നു ഇതുവരെയുള്ള അരുൺ കുമാർ സിനിമകളുടെ പ്രധാന പരാധീനത. അണ്ടർ വേൾഡിന്റെ കാര്യവും അങ്ങനെ തന്നെ എന്ന് പറയേണ്ടി വരും.

    മുരളി ഗോപി

    മുരളി ഗോപി ആയിരുന്നു ആദ്യകാല അരുൺ സിനിമകളുടെ മുഖ്യ എഴുത്തുപാർട്ണർ . പുള്ളിയുടെ സിനിമകളുടെ രാഷ്ട്രീയത്തോട് ഏറ്റവുമധികം ഒത്തുപോകുന്ന പങ്കാളി എന്നും മുരളി ഗോപിയെ വിശേഷിപ്പിക്കാം. മുരളി ട്രാക്ക് മാറ്റി പൃഥ്വിരാജിന് കൈകൊടുത്തതാണ് സംവിധായകൻ നേരിടുന്ന പ്രധാന പ്രതിസന്ധി. സി ഐ എ യുടെ സ്‌ക്രിപ്റ്റ് എഴുതിയ ഷിബിൻ ഫ്രാൻസിസിനെ ആണ് അണ്ടർ വേൾഡിൽ എഴുത്തുകാരൻ ആയി നിയോഗിച്ചിരിക്കുന്നത്.

    കഥയും തിരക്കഥയും

    കഥയും തിരക്കഥയും പ്രമേയവും ഒന്നുമല്ല ക്യാരക്ടേഴ്‌സും ട്രീറ്റ്മെന്റ് ആണ് അണ്ടർ വേൾഡ് ന്റെയും ഹൈലൈറ്റ്. സ്റ്റാലിൻ ജോൺ, മജീദ്, സോളമൻ എന്നിങ്ങനെ മൂന്ന് കിടിലൻ കഥാപാത്രങ്ങളും അവരുടെ ജീവിതവും ആയിട്ടാണ് സിനിമയുടെ മുന്നോട്ട് പോകുന്നത്. അണ്ടർ വേൾഡ് എന്ന പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഡാർക്ക് ഷെയിഡ് ആണ് മൂന്നുപേർക്കും..

    കണ്ടിരിക്കാൻ വല്യപാട് തന്നെയാണ്; ഹൗസ്ഫുൾ4 താങ്ക മുടിയലേ - ശൈലന്റെ റിവ്യൂകണ്ടിരിക്കാൻ വല്യപാട് തന്നെയാണ്; ഹൗസ്ഫുൾ4 താങ്ക മുടിയലേ - ശൈലന്റെ റിവ്യൂ

    അണ്ടർ വേൾഡ്

    ആസിഫ് ചിത്രമെന്ന നിലയിൽ ആണ് അണ്ടർ വേൾഡ് മാർക്കറ്റ് ചെയ്തിരിക്കുന്നത് എങ്കിലും പടത്തിൽ അപ്രതീക്ഷിതമായി ഞെട്ടിച്ചിരിക്കുന്നത് ജൂനിയർ ലാലും ഫർഹാൻ ഫാസിലും ആണ് . ഇങ്ങനെ പറയുമ്പോൾ, ആസിഫ് മോശമായി എന്ന് ആരും ഓവർ റീഡിംഗ് നടത്തേണ്ടതില്ല. സ്റ്റാലിൻ എന്ന ക്യാരക്ടറിനെ പ്രതീക്ഷിച്ച പോലെ ആസിഫ് ഞെരിപ്പാക്കുക തന്നെ ചെയ്തു. അരുൺ കുമാറിന്റെ തൊട്ട് മുന്നേയുള്ള സിനിമയായ കാറ്റിലെ ആസിഫ് കഥാപാത്രത്തെ അണ്ടർ വേൾഡിലെ സ്റ്റാലിനുമായി വെറുതെയൊന്ന് കമ്പയർ ചെയ്ത് നോക്കിയാൽ മതി . ഈ നടന്റെ റെയ്ഞ്ച് അറിയാൻ.

    വിനയന്റെ ആകാശഗംഗ 2 പ്രേക്ഷകരെ ഭയപ്പെടുത്തിയോ? 20 വർഷത്തിനു ശേഷം തിയേറ്ററുകളിൽ..വിനയന്റെ ആകാശഗംഗ 2 പ്രേക്ഷകരെ ഭയപ്പെടുത്തിയോ? 20 വർഷത്തിനു ശേഷം തിയേറ്ററുകളിൽ..

    സംവിധായകൻ

    സംവിധായകൻ എന്ന നിലയിൽ സിഗ്നേച്ചർ പതിപ്പിച്ച് പൃഥ്വിരാജിനെ വച്ച് ഡ്രൈവിംഗ് ലൈസൻസ് എന്നൊരു പടം ചെയ്തുകൊണ്ടിരിക്കുന്ന ജൂനിയർ ലാൽ ജീൻ പോൾ ആണ് പക്ഷെ അണ്ടർ വേൾഡ്‌ ന്റെ താരം. സോളമന്റെ പകർന്നാട്ടം അതിഗംഭീരം. അപ്പൻ ലാലിനെയൊക്കെ കടത്തിവെട്ടുന്ന അതിരടി ഐറ്റം. ലാൽ വൈകാരികമായി ഡയലോഗ് പറയുമ്പോൾ ഇപ്പോഴും അവ്യക്തമാവാറുണ്ട് വാക്കുകൾ. ജൂനിയറിന്റെ ഡയലോഗ് ഡെലിവറിയും നൈസ്. കണ്ണുകൾ തീക്ഷണം. നോട്ടം അഗാധം. മലയാളസിനിമയുടെ ഭാവി വർഷങ്ങളിൽ ജൂനിയർ ലാൽ ഒരു കലക്ക് കലക്കും.. കണ്ണുരുട്ടൽ ഇച്ചിരി കുറക്കണമെന്നേ ഒള്ളൂ .

    ആദ്യമേ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു! ബിനീഷ് ആയതു കൊണ്ടല്ല, വിശദീകരണവുമായി അനില്‍ രാധാകൃഷ്ണൻആദ്യമേ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു! ബിനീഷ് ആയതു കൊണ്ടല്ല, വിശദീകരണവുമായി അനില്‍ രാധാകൃഷ്ണൻ

    കിണ്ണൻ ക്യാരക്ടറുകൾ

    കിണ്ണൻ ക്യാരക്ടറുകൾ, മിന്നും പെര്ഫോമന്സുകൾ, ഇടിവെട്ട് സിറ്റുവേഷന്‍സ്‌
    , സ്റ്റൈലൻ ക്യാമറാ വർക്ക്, സുപ്രീം സുന്ദറിന്റെ ആക്ഷൻ കൊറിയോഗ്രാഫി, sparkling സൗണ്ട് ഡിസൈനിംഗ് ഇതൊക്കെയാണ് അണ്ടർവേൾഡ്. ഇതൊക്കെ കൂട്ടിയോജിപ്പിച്ചു ഒരു മികച്ച സിനിമയാക്കുന്നതിൽ അരുൺകുമാർ ഇത്തവണയും പരാജയപ്പെട്ടിരിക്കുന്നു. ഒരു സീക്വൽ പരമ്പരയുടെ ഫസ്റ്റ് പാർട്ട്‌ എന്ന മട്ടിൽ ആണ് സിനിമ അവസാനിക്കുന്നത്. ഭാവിയിൽ നന്നാകുമെന്ന് പ്രതീക്ഷിക്കാം. ഓള്‍ ദി ബെസ്റ്റ്‌

    ഒരു (പാതിവെന്ത) സ്റ്റൈലിഷ് ക്രൈം ത്രില്ലർ എന്ന് അടിവര

    Read more about: review റിവൃൂ
    English summary
    Under World Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X