For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാണക്യന്റെ തന്ത്രം പ്രതികാരത്തിന്റെ തന്ത്രം! വര്‍ത്തമാന കാലത്തിന്റെ സിനിമയാണ്, റിവ്യൂ വായിക്കാം..

  By Desk
  |

  മുഹമ്മദ് സദീം

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

  ബാലാരിഷ്ടതകളുണ്ടെങ്കിലും ചാണക്യതന്ത്രം വര്‍ത്തമാനകാലത്തിന്റെ സിനിമയാണ് ഒരു പക്ഷേ ജമ്മുകശ്മീരിലെ കഠ്‌വാ സംഭവത്തിനുശേഷം ആദ്യമായി ബാലലൈംഗീക പീഡനമെന്നുള്ളത് സജീവ ചര്‍ച്ചാവിഷയമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സിനിമയും ചാണക്യതന്ത്രമായേക്കാം. നല്ല ഒരു വിഷയം അധികം പാളിപ്പോകാതെ രസകരമായി അവതരിപ്പിച്ചിരിക്കുന്നുവെന്നുള്ളതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏറെ അഭിമാനിക്കാം. സദീം മുഹമ്മദിന്റെ ചാണക്യതന്ത്രത്തെക്കുറിച്ചുള്ള വേറിട്ടൊരു റിവ്യൂ വായിക്കുക.

  അത്രയ്ക്ക് മോശമല്ല ചാണക്യതന്ത്രം.. താമരക്കുളത്തിന് പുരോഗതിയുണ്ട്... ശൈലന്റെ റിവ്യു..!!

  ഒരു പക്കാ മാസ് എന്റര്‍ടെയിനര്‍ എന്ന ലക്ഷ്യത്തോടെ ചെയ്തു കൂട്ടിയപ്പോള്‍ സംഭവിച്ച ബാലാരിഷ്ടതകള്‍ അനേകം ഉണ്ടെങ്കിലും ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്ന് പറയുന്നതുപോലെ, ചാണക്യസൂത്രമെന്ന ചലച്ചിത്രത്തിന്റെ പ്രമേയമാണ് ഈ സിനിമയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.
  ജമ്മു കശ്മീരിലെ കട്‌വയിലെ ആസീഫാ സംഭവത്തോടെ ഇന്ത്യയൊട്ടാകെ വീണ്ടും സജീവ ചര്‍ച്ചാ വിഷയമായ സംഗതിയാണ്, കുട്ടികള്‍ക്ക് നേരെയുള്ള ബാലലൈംഗിക പീഢനം. ഈയൊരു പരിതസ്ഥിതിയിലേക്കാണ് ചാണക്യതന്ത്രം കടന്നു വരുന്നത്. ഇതു കൊണ്ടു തന്നെ പ്രമേയത്തോട് പെട്ടെന്ന് ഇണങ്ങിചേരാന്‍ കാഴ്ചക്കാരന് സാധിക്കുമെന്ന അനുകൂലഘടകം കൂടിയുണ്ട്. ബാല ലൈംഗിക പീഡനത്തോടുള്ള ഉള്ളിലെ പ്രതിഷേധവും ചാണക്യതന്ത്രത്തോട് പെട്ടെന്ന് പ്രേക്ഷകന്‍ താദാമും പ്രാപിക്കുന്നതിനും കാരണമാകുന്നുണ്ട്.

  തികച്ചും വ്യത്യസ്തമായ ഒരു കോണില്‍ നിന്ന് തുടങ്ങി ഏതാനും ചില അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ കഥ പറയുവാന്‍ കഴിഞ്ഞുവെന്നുള്ളത് സംവിധായകന്‍ കണ്ണന്‍ താമരക്കുളമടക്കമുള്ള ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ വക നല്കുന്ന ഘടകങ്ങളിലൊന്നാണ്. എന്നാല്‍ സിനിമ തുടങ്ങി ആദ്യത്തെ അരമണിക്കൂറിനുള്ളില്‍ ആരെങ്കിലും തീയേറ്ററിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം ദിനേന വന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന മലയാള സിനിമാ നാടകങ്ങളുടെ ക്ലിഷേ കണക്കു പുസ്തകത്തിലേക്ക് ഒരു സിനിമ കൂടി എന്നതാണ് ആദ്യത്തെ മിനിറ്റുകളില്‍ ഈ ചലച്ചിത്രമുണ്ടാക്കുന്ന പ്രതീതി. പിന്നീട് അനൂപ് മേനോന്റെ കഥാപാത്രം കടന്നു വരുന്നതോടുകൂടി സിനിമ ശരിക്കും സിനിമയായി മാറുന്നത്.

  ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദം സ്വര്‍ണമെഡല്‍ വാങ്ങി വിജയിച്ച അര്‍ജുന്‍ റാം മോഹന്‍ (ഉണ്ണി മുകുന്ദന്‍) കൊച്ചിയിലെ ഒരു സ്വകാര്യ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായി എത്തുകയാണ്. മിക്ക പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയെയും പോലെ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ പല സ്ഥാപനങ്ങള്‍ക്കും വേണ്ടി ശേഖരിക്കുകയാണ് അര്‍ജുന്‍. ഏല്പിച്ച പണികള്‍ വളരെ പെട്ടെന്ന് ചെയ്തു നല്കുന്ന അര്‍ജുന്‍ ഇതോടെ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന മാനേജിംഗ് ഡയറക്ടറായ ഐറിന്റെ (ശിവദ നായര്‍ ) അടക്കം ഇഷ്ടപ്പെട്ടവനായി മാറുന്നു. എന്നാല്‍ താന്‍ അന്വേഷിച്ച് കണ്ടെത്തി ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയവരെല്ലാം ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നതോടുകൂടി ഇയാള്‍ ആരാണ് ഇതിന്റെ പിന്നിലെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നുമുളള അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.

  ഈ സമയത്താണ് തന്നെ പിന്തുടര്‍ന്ന ഇക്ബാല്‍ (അനൂപ് മേനോന്‍) എന്നയാളുടെ കൈകളില്‍ അര്‍ജുന്‍ എത്തിപ്പെടുന്നത്. ഒരധോലോക നായകനെപ്പോലെ തോന്നിപ്പിക്കുമെങ്കിലും ഇയാള്‍ ഒരു ഐപിഎസ് ഓഫീസറായിരുന്നു. ഇയാളുടെ മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ വേണ്ടി ദുരൂഹ മരണങ്ങളുടെ പിന്നില്‍ ആര്? എന്നത് കണ്ടെത്തുവാന്‍ ഇറങ്ങുകയും അവസാനം അതില്‍ വിജയിക്കുകയുമാണ് അര്‍ജുന്‍.

  ബുദ്ധിരാക്ഷസനായ ചാണക്യന്റെ പേര് ഉപയോഗിക്കുന്നതു കൊണ്ടാകാം നിലവില്‍ ഇറങ്ങികൊണ്ടിരിക്കുന്ന മറ്റു പല സിനിമകളെയും പോലെ പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന സീനുകള്‍ ഈ ചലച്ചിത്രത്തില്‍ കുറവാണ്. പക്ഷേ സിനിമ തുടങ്ങുമ്പോഴുള്ള രമേഷ് പിഷാരടിയുടെ സംഗീത സംവിധായകനായ കഥാപാത്രവും കഥാ സന്ദര്‍ഭങ്ങളുമെല്ലാം വൃഥ സ്ഥാവിലാണ്. അത് സിനിമക്ക് ബാധ്യതയായ ഏച്ചുകൂട്ടലായി മാറുകയാണ്. നല്ലൊരു സിനിമയുടെ കാഴ്ചാ സുഖം പ്രേക്ഷകന് നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അര്‍ജുന്‍ എന്ന കഥാപാത്രത്തെ ഉണ്ണി മുകുന്ദന്‍ മനോഹരമാക്കിയിട്ടുണ്ട്. ദിനേഷ് പള്ളത്ത് എന്ന തിരക്കഥാകൃത്തിന്റെ ഈ സിനിമ മനോഹരമാക്കിയതിലുള്ള പങ്കിനെയും ഇവിടെ രേഖപ്പെടുത്താതെ വയ്യ

  English summary
  Unni Mukundan starer Chanakya Thanthramam movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X