twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പുതിയ ബ്രിഡ്ജിലൂടെ അന്‍വര്‍ മുന്നോട്ട്

By Ajith Babu

Next »

« Previous

ട്രാഫിക്, ചാപ്പ കുരിശ്, സാള്‍ട്ട് ആന്റ് പെപ്പര്‍ ഈ സിനിമകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയാണ് ഇത്തവണ അന്‍വര്‍ റഷീദ് എത്തിയിരിക്കുന്നത്. തന്റെ മുന്‍ സിനിമകളിലേപ്പോലെ കോമഡിയും അടിയും ഇടിയുമൊന്നും ഉസ്താദ് ഹോട്ടലില്‍ ഉണ്ടാവില്ലെന്ന് സംവിധായകയന്‍ നേരത്തെ പറഞ്ഞിരുന്നു. അത് തീര്‍ത്തും ശരിയാണെന്ന് ഉസ്താദ് ഹോട്ടലിലെത്തുമ്പോള്‍ ബോധ്യപ്പെടും.

Usthad Hotel Movie Review

നാമെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥയാണ് ചിത്രത്തിലൂടെ അന്‍വറും അഞ്ജലിയും പറയുന്നത്. സാധാരണ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. അവരെപ്പോലുള്ളവരുടെ ജീവിതവും ഈ സിനിമയില്‍ കാണാം.

ജീവിതത്തിന്റെ എരിവും പുളിയും പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നതില്‍ സിനിമ വിജയിയ്ക്കുന്നുണ്ടെങ്കിലും സിനിമ രസകരമാക്കുന്നതില്‍ അത്ര കണ്ട വിജയിക്കാന്‍ സംവിധായകന് കഴിഞ്ഞുവോയെന്ന് സംശയമാണ്. ഒരു പക്കാ കൊമേഴ്‌സ്യല്‍ സിനിമയുടെ ശൈലിയിലാണ് ഉസ്താദ് ഹോട്ടലിന്റെ തുടക്കം.

നര്‍മ്മം നിറഞ്ഞുനില്‍ക്കുന്ന കളര്‍ഫുള്ളായ രംഗങ്ങള്‍. ചിത്രത്തിന്റെ ആദ്യത്തെ മുക്കാല്‍ മണിക്കൂറോളം പ്രേക്ഷകനെ ശരിയ്ക്കും കൈയിലെടുക്കാന്‍ തന്നെ അന്‍വറിന് കഴിയുന്നു. ഇടവേള വരെ രസകരമായി മുന്നേറുന്നുണ്ടെങ്കിലും അതിന് ശേഷമുള്ള കഥാഗതി പലപ്പോഴും പ്രേക്ഷകനെ ബോറടിപ്പിയ്ക്കുന്നുണ്ടെന്ന് വേണം പറയാന്‍.

ഇടവേളയ്ക്ക് കഥയുടെ വികാസത്തിലുണ്ടാവുന്ന ഇഴച്ചില്‍ സിനിമയുടെ വേഗതയെ നന്നായി ബാധിയ്ക്കുന്നുണ്ട്. ഇവിടെ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ 2012ലെ മികച്ച സിനിമയായി ഇതുമാറുമായിരുന്നെന്ന് ഉറപ്പാണ്. കഥാപാത്രങ്ങള്‍ക്ക് മിഴവേകുന്നതില്‍ കാണിച്ച ശ്രദ്ധ തിരക്കഥാ രചനയില്‍ പ്രകടിപ്പിയ്ക്കാന്‍ അഞ്ജലി മേനോന് കഴിഞ്ഞില്ലെന്ന് വേണം പറയാന്‍. അത് സിനിമയെ ഏറെ ബാധിയ്ക്കുന്നുമുണ്ട്. തിരക്കഥയിലെ പാളിച്ചയെ ഒരുപരിധി വരെ മറികടക്കുന്നത അന്‍വര്‍ റഷീദിന്റെ സംവിധാനമികവിലൂടെയാണ്.

അടുത്ത പേജില്‍

മമ്മൂട്ടിയുടെ ലുക്കുള്ള പയ്യന്‍മമ്മൂട്ടിയുടെ ലുക്കുള്ള പയ്യന്‍

Next »

« Previous

English summary
Produced by Listin Stephen under the banner of Central Pictures, Dulquer Salman, Nithya Menon, Thilakan play the lead roles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X