മമ്മൂട്ടിയുടെ ലുക്കുള്ള പയ്യന്‍

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/reviews/usthad-hotel-movie-review-3-102642.html">« Previous</a>

അവനെ കാണാന്‍ മമ്മൂട്ടിയുടെ ഒരു ലുക്കല്ലേ... ദുല്‍ഖര്‍ അവതരിപ്പിയ്ക്കുന്ന ഫൈസിയെ കാണിയ്ക്കുന്ന രംഗത്തിലുള്ള ഒരു ഡയലോഗാണിത്. എന്നാല്‍ മമ്മൂട്ടിയുടെ ലുക്ക് മാത്രമല്ല, അഭിനയശേഷിയും തനിയ്ക്കുണ്ടെന്ന് തെളിയിക്കുകയാണ് ദുല്‍ഖര്‍. താരപുത്രനെന്ന ലേബല്‍ ദുല്‍ഖറിന് മേല്‍ ഇനിയധിക കാലം ഉണ്ടാവില്ലെന്ന സൂചനയാണ് ഉസ്താദ് ഹോട്ടല്‍ നല്‍കുന്നത്. ചെറുപ്പത്തിന്റെ ഊര്‍ജ്ജസ്വലത നിറഞ്ഞുനില്‍ക്കുന്ന ഫൈസിയെന്ന കഥാപാത്രം ദുല്‍ഖര്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിരിയ്ക്കുന്നു. കോഴിക്കോടന്‍ ശൈലിയിലുള്ള ഡയലോഗുകള്‍ രസകരമായി തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിരിയ്ക്കുന്നു.

Usthad Hotel

വിലക്കുകള്‍ കൊണ്ടൊന്നും പ്രതിഭയുടെ തിളക്കത്തെ മറയ്ക്കാനാവില്ലെന്ന് ഒരിയ്ക്കല്‍ കൂടി തെളിയിക്കുകയാണ് തിലകനെന്ന മഹാനടന്‍. മലയാളത്തില്‍ തനിയ്ക്കു പകരം വെയ്ക്കാനാരുമില്ലെന്ന യാഥാര്‍ഥ്യം കരീമെന്ന കഥാപാത്രത്തിലൂടെ അരക്കിട്ടുറപ്പിയ്ക്കുന്നു. ഈ പ്രതിഭ.

ഫൈസിയുടെ പ്രണയഭാജനമായ ഷാഹിനയില്‍ വലിയ അഭിനയസാധ്യതകളൊന്നുമില്ലെങ്കിലും ഈ വേഷം നിത്യ മേനോന്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മാമുക്കോയ, സിദ്ദിഖ്, ലെന, കുഞ്ചന്‍, ഭഗത്, പ്രേംപ്രകാശ് എന്നിവരും തങ്ങള്‍ക്ക് കിട്ടിയ വേഷങ്ങളോട് നീതി പുലര്‍ത്തുന്നുണ്ട്.

ഉസ്താദ് ഹോട്ടലിന്റെ മറ്റൊരു ഹൈലൈറ്റ് ലോകനാഥന്റെ ഛായാഗ്രഹണമാണ്. ആരെയും കൊതിപ്പിയ്ക്കുന്ന വിഷ്വലുകളാണ് സിനിമയിലെമ്പാടും. സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ ഗോപി സുന്ദറിന്റെ സംഗിതം വലിയ പങ്കുവഹിയ്ക്കുന്നു.പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിങും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയെ കൂടുതല്‍ നിറമുള്ളതാക്കാന്‍ സഹായിക്കുന്നുണ്ട്.

തരക്കേടില്ലാത്ത കാഴ്ചകളാണ് ഉസ്താദ് ഹോട്ടലില്‍ നിങ്ങളെ കാത്തിരിയ്ക്കുന്നത്. രുചികരമായ ഭക്ഷണത്തിനൊപ്പം ജീവിതത്തിന്റെ മധുരവും എരിവും നിങ്ങള്‍ക്കത് പകര്‍ന്ന് നല്‍കുമെന്ന് സംശയമില്ല.

ആദ്യപേജില്‍
ഉസ്താദ് ഹോട്ടല്‍- ലളിതം സുന്ദരം

<ul id="pagination-digg"><li class="previous"><a href="/reviews/usthad-hotel-movie-review-3-102642.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X