For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളസിനിമ അഭിമുഖീകരിച്ചിട്ടില്ലാത്ത ഉയരങ്ങൾ.. പാർവതിയുടെ "ഉയരെ!! ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  ഉയരങ്ങളിൽ പാർവതിയുടെ ഉയരെ

  Rating:
  3.0/5
  Star Cast: Tovino Thomas, Parvathy, Asif Ali
  Director: Manu Ashokan

  വെറുപ്പ് കൊണ്ടല്ല, സ്നേഹം കൊണ്ടാണ് മനുഷ്യർ ക്രൂരന്മാരാകുന്നത് എന്നൊരു ഡയലോഗ് മധുപാലിന്റെ ഒഴിമുറിയിൽ ജയമോഹൻ എഴുതിയിട്ടുണ്ട്. ഓർത്തുനോക്കിയപ്പോൾ ഒരുപാട് വേദനിപ്പിച്ച ഒരു നഗ്നസത്യമാണത്. പാർവതി നായികയായി അഭിനയിച്ച "ഉയരെ" കണ്ടപ്പോൾ ഇന്ന് അത് വീണ്ടും ഓർത്തു.

  ആസിഡ് ആക്രമണത്തിന് ഇരയായ രേഷ്മ ഖുറൈശി എന്നൊരു പെണ്കുട്ടി ഈ വർഷം കേരളത്തിലെ ഒരു സാഹിത്യോത്സവത്തിൽ പങ്കെടുത്തിരുന്നു. മുൻ നിര പ്രസിദ്ധീകരണങ്ങളിൽ അവരുടെ കവർ സ്റ്റോറി വന്നിരുന്നു.ബീയിങ് രേഷ്മ എന്ന പേരിൽ അവരുടെ അതിജീവനത്തിന്റെ കഥ പുസ്തകമായി വന്നതിനെ തുടർന്ന് ആയിരുന്നു..

  ആസിഡ് ആക്രമണത്തിന് ഇരയായ ഒരു സ്ത്രീയുടെ ജീവിതം മലയാളസിനിമ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു വിഷയമാണ്. മറ്റേതെങ്കിലും ഭാഷയിലെ സിനിമകളും ഈ വിഷയത്തെ കൈകാര്യം ചെയ്‌തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ബോബി സഞ്ജയ് സ്‌ക്രിപ്റ്റെഴുതി മനു അശോകൻ എന്ന പുതുസംവിധായകൻ തയാറാക്കിയ 125 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഉയരെ എന്ന കൊച്ചുസിനിമയെ ഉയരത്തിലെത്തിക്കുന്നതും ഒട്ടുമേ ഗ്ലാമർ_സെൻട്രിക് അല്ലാത്ത ഈ വിഷയസ്വീകരണമാണ്.

  മനു അശോകൻ ഒരു പുതു മുഖമാണെങ്കിലും രാജേഷ് പിള്ളയുടെ ശിഷ്യനായിരുന്ന ആളാണ്. മലയാളത്തിൽ ആദ്യമായി ഒരു നോൺ ലീനിയർ സിനിമ (ട്രാഫിക്) എടുത്തു പ്രേക്ഷകരെക്കൊണ്ട് സ്വീകരിപ്പിച്ച ആളാണ് രാജേഷ് പിള്ള. പിള്ളേച്ചന് എന്നു സമർപ്പിച്ചാണ് ശിഷ്യൻ ഉയരെ തുടങ്ങിയത്. ട്രാഫിക്കിൽ രാജേഷ്പിള്ളക്ക് നട്ടെല്ല് ആയിരുന്ന ബോബി_സഞ്ജയ് എന്ന സ്റ്റാർ എഴുത്തുകാർ ഉയരെയിൽ മനുവിന്റെ കൂടെ ഉള്ളത് കൊണ്ട് സിനിമ ചിത്രീകരണസമയത്തു തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ പ്രതീക്ഷയ്ക്കൊത്ത ഉയരം ഉയരെയ്ക്കുണ്ട്.


  ആസിഡ് ആക്രമണത്തിന് ഇരയാകുന്ന നല്ലൊരു ശതമാനം സ്ത്രീകളുടെ കഥയ്ക്ക് പിന്നിലും പ്രണയം എന്ന ന്യായമാണ് പറഞ്ഞു കേൾക്കാറുള്ളത്. മനുഷ്യന് പരിധികളില്ലാത്ത ക്രൂരത പ്രവർത്തിച്ച് കഴിഞ്ഞു അതിന് സ്നേഹമെന്ന ജസ്റ്റിഫിക്കേഷൻ പറയാൻ കഴിയുന്നതിലെ വൈചിത്യം കോമൻസെന്സ് വച്ച് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. പക്ഷെ ഇവിടെ പല്ലവിയുടെ ജീവിതത്തിൽ സംഭവിച്ചതും അത് തന്നെയായിരുന്നു.

  ഉയരങ്ങളിൽ പറക്കാൻ കൊതിച്ച പല്ലവി എന്ന പെണ്കുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ദിവസം സംഭവിക്കുന്ന ദുരന്തവും തുടർന്നുള്ള അവളുടെ ജീവിതവും ആണ് ഉയരെ. ഒരു പക്ഷെ പാർവതിയെ വച്ച് മാത്രം ചിന്തിക്കാൻ കഴിയുന്ന , പാർവതിക്ക് മാത്രം സ്വീകരിക്കാൻ കഴിയുന്ന പല്ലവി എന്ന ക്യാരക്റ്ററിനെ പാർവതി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗോവിന്ദ് എന്താണ് തന്റെ ജീവിതത്തിൽ എന്ന് പല്ലവി അച്ഛന് വിശദീകരിക്കുന്ന ഒറ്റ സീൻ മതി പാർവതി എന്ന നടിയെ അളക്കാൻ..

  വിചിത്ര മനോനിലകളുള്ള ഗോവിന്ദ് എന്ന ചെറുപ്പക്കാരൻ ആസിഫിന്റെ ക്യാരക്റ്റർ അയാളിലെ നടനെ അടയാളപ്പെടുത്തുന്നു. പല്ലവിയുടെ ഏറ്റവും വലിയ മോട്ടിവേറ്റർ ആകുന്ന വിശാൽ പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്ന ടിപ്പിക്കൽ ടോവിനോകഥാപാത്രം അയാളിലും ഭഭ്രമാണ്. സൈബർ ഓരിയിടലുകളെ പരിഗണിക്കാതെ ഒരു പാർവതിസിനിമയിൽ സീൻ കുറഞ്ഞ നായകന്മാരായി അഭിനയിച്ചതിൽ രണ്ടുപേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  ഇത്രയൊക്കെയാണെങ്കിലും ബോബി സഞ്ജയ് മാരുടെ മികച്ച സ്ക്രിപ്റ്റുകളിൽ ഒന്നായി ഉയരെയെ പരിഗണിക്കാനാവില്ല എന്നു പറയാം. വിഷയസ്വീകരണത്തിലെ ആർജവം സ്ക്രിപ്റ്റിംഗിലെ ഫ്രഷ്നസിലേക്ക് കൊണ്ടു വരുന്നതിൽ തിരക്കഥാകൃത്തുകൾ അത്രക്കങ്ങോട്ട് വിജയിച്ചില്ല. എന്റർടൈന്മെന്റ് ആംശം കുറവാണ് എന്നതും സാധാരണ പ്രേക്ഷകനെ നിരാശപ്പെടുത്തിയേക്കാം..

  ഉയരങ്ങളിൽ പറക്കാൻ കൊതിച്ച പല്ലവി എന്ന പെണ്കുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ദിവസം സംഭവിക്കുന്ന ദുരന്തവും തുടർന്നുള്ള അവളുടെ ജീവിതവും ആണ് ഉയരെ

  English summary
  uyare movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X