സ്നേഹബന്ധങ്ങളുടെ കറ കളഞ്ഞ ആവിഷ്കാരം

By Staff

സ്നേഹബന്ധങ്ങളുടെ കറ കളഞ്ഞ ആവിഷ്കാരം

സംവിധാനം: സുന്ദര്‍ദാസ്
രംഗത്ത്: ദിലീപ്, പൂര്‍ണിമാ മോഹന്‍, ചന്ദ്രിക, ജഗതി തുടങ്ങിയവര്‍
സംഗീതം: മോഹന്‍ സിതാര

സംവിധായകന്‍ സുന്ദര്‍ദാസ്, ദിലീപ് എന്ന യുവനടന്റെ കഴിവുകള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയുന്നു. സല്ലാപത്തിലൂടെ ദിലീപിനെ മുന്‍നിരയിലേക്കുയര്‍ത്തിയ സുന്ദര്‍ദാസ് പുതിയ ചിത്രമായ വര്‍ണ്ണക്കാഴ്ചകളിലും ഈ നടന് ഇണങ്ങിയ കഥാപാത്രത്തെയാണ് ഒരുക്കിയിരിക്കുന്നത്.

പണ്ടെങ്ങോ വന്ന മാനസികവൈകല്യം മൂലം ആജീവനാന്തം ഭ്രാന്തനായി കഴിയേണ്ടി വന്ന ജന്മമാണ് കുഞ്ഞുവിന്റേത് (ദിലീപ്). കോളേജ് ജീവിതത്തിനിടയില്‍ സംഭവിച്ച ഒരു പ്രണയനൈരാശ്യത്തെത്തുടര്‍ന്നാണ് കുഞ്ഞുവിന്റെ മനോനില തെറ്റിയത്. ചികിത്സ കഴിഞ്ഞ് അസുഖം മാറിയെങ്കിലും അവനില്‍ ഇപ്പോഴും ഭ്രാന്തിന്റെ ലക്ഷണമുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും കരുതുന്നു.

ബിസിനസ് പങ്കാളിയുടെ വഞ്ചന കാരണം കുഞ്ഞിന്റെയും സഹോദരന്‍ സുധാകരമേനോന്റെയും (എന്‍.എഫ് വര്‍ഗ്ഗീസ്) ഉടമസ്ഥതയിലുള്ള ഫാക്ടറി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചീരു എന്ന ശ്രീദേവിയുമായി (പൂര്‍ണിമാ മോഹന്‍) കുഞ്ഞു പ്രേമത്തിലാകുന്നത്. തന്റെ കുടുംബത്തോടും സഹോദരനോടും കാമുകിയോടും കുഞ്ഞുവിനുള്ള അടുപ്പത്തിന്റെയും കൂടി ആവിഷ്കരണമാണ് വര്‍ണ്ണക്കാഴ്ചകള്‍.

ഗ്രാമീണ നിഷ്കളങ്കതയും കുടുംബബന്ധങ്ങളും സുന്ദര്‍ദാസിന്റെ പക്കല്‍ ഭദ്രമാണ് എന്ന് തെളിയിക്കുന്നു ഈ ചിത്രം. ഒട്ടേറെ വൈകാരിക നിമിഷങ്ങളിലൂടെ ചിത്രം കടന്നു പോകുന്നുണ്ടെങ്കിലും അമിതമായ സെന്റിമെന്റ്സ് ഇല്ലാത്തത് ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്.

നിഷ്കളങ്കതയും നന്മയും ചേര്‍ന്ന കുഞ്ഞ് ദിലീപിന്റെ കൈയില്‍ ഭദ്രമായി. പുതുമുഖമാണെങ്കിലും ചീരുവിനെ മികവുറ്റതാക്കാന്‍ പൂര്‍ണിമാ മോഹന് സാധിച്ചു. വര്‍ഗ്ഗീസിന്റെ സുധാകരമേനോനും ജഗതിയുടെ കൈമളും തങ്ങളേറ്റെടുത്ത ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.

ചിത്രത്തിലെ മറ്റൊരാകര്‍ഷണം ഇമ്പമാര്‍ന്ന ഗാനങ്ങളാണ്. സംഗീത പ്രേമികളുടെ ചുണ്ടില്‍ കുറച്ചു കാലം നിലനില്‍ക്കത്തക്കരീതിയിലുളള ഗാനങ്ങള്‍ ഒരുക്കാന്‍ യൂസഫലി കേച്ചേരി-മോഹന്‍സിതാര ടീമിന് സാധിച്ചു. ഇന്ദ്രനീലം ചൂടി, എന്റെ പേരു വിളിക്കുന്നു, ഹംസധ്വനി രസവാഹിനി എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

സംവിധായകന്റെ കാല്പനികഭാവങ്ങള്‍ ദൃശ്യല്‍ക്കരിക്കാന്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവും കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തിയും ഏറെ സഹായിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X