twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡാൻസിൽ ഒതുങ്ങുന്നില്ല സ്ട്രീറ്റ് ഡാൻസർ, എന്നാൽ എന്തോ ഉണ്ട് കുറവ്! — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Varun Dhawan, Shraddha Kapoor, Prabhu Deva
    Director: Remo D'Souza

    എവരിബഡി ക്യാൻ ഡാൻസ് അഥവാ എ ബി സി ഡി സീരീസിൽ പെട്ട മൂന്നാമത്തെ സിനിമയാണ് സ്ട്രീറ്റ് ഡാൻസർ 3 . സീരീസിലെ രണ്ടാമത്തെ സിനിമ നിർമിച്ച വാൾട്ട് ഡിസ്‌നി കമ്പനി ടൈറ്റിലിന്റെ റൈറ്റും കൊണ്ട് പോയതിനാൽ ആണ് എ ബി സി ഡി 3 യ്ക്ക് പകരം ശീർഷകം സ്ട്രീറ്റ് ഡാൻസർ 3 ആയത്.

    ഒലവക്കോടുകാരൻ ഗോപി

    ഒലവക്കോടുകാരൻ ഗോപി എന്ന റെമോ ഡിസൂസ തന്നെയാണ് മൂന്നാമത്തെ എബിസിഡി ആയ സ്ട്രീറ്റ് ഡാൻസറുടെയും സംവിധായകൻ . കൊറിയോഗ്രാഫറും ഡാൻസ് ചിത്രങ്ങളുടെ സ്പെഷ്യലിസ്റ്റുമായ ഡിസൂസ തന്നെ സിനിമയുടെ കഥയും തയാറാക്കിയിരിക്കുന്നു . എബിസിഡി യ്ക്ക് മുൻപ് ചിരപുരാതന കാലം മുതലേ ഡാൻസ്കേന്ദ്രീകൃതസിനിമകൾ കൃത്യമായ ഇടവേളകളിട്ടു ഇറങ്ങുന്ന പതിവുണ്ട് എങ്കിലും ആദ്യമായിട്ട് ആണ് ഒരു ഡാൻസ് സിനിമ 3ഡിയിൽ ഇറങ്ങുന്നത്. അതിന്റെ ഒരു കളർഫുൾനെസ് പടത്തിനുണ്ട് .

    വരുൺ ധവാൻ

    വരുൺ ധവാൻ, ശ്രദ്ധ കപൂർ, പ്രഭുദേവ എന്നിവരൊക്കെയാണ് ഇത്തവണയും പ്രധാന താരങ്ങൾ . നോറ ഫത്തേഹി തുടങ്ങി കണ്ടാലറിയാവുന്നവരും അറിയാത്തവരുമായ നൂറോളം അഭിനേതാക്കൾ വേറേയുമുണ്ട് . ലണ്ടൻ ആണ് ലൊക്കേഷൻ .

    രജിത്തിനോട് പ്രണയമാണ് അവര്‍ക്കെന്ന് ജസ്ല! തെറ്റാന്‍ ഇടയാക്കരുത്! താക്കീതുമായി രജിത്തും!രജിത്തിനോട് പ്രണയമാണ് അവര്‍ക്കെന്ന് ജസ്ല! തെറ്റാന്‍ ഇടയാക്കരുത്! താക്കീതുമായി രജിത്തും!

    സഹേജ്

    സഹേജ് എന്ന വരുണിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഡാൻസ് ഗ്യാംഗ് . ഇനായത് എന്ന ശ്രദ്ധ കപൂർ ലീഡ് ചെയ്യുന്ന പാകിസ്ഥാൻ ഡാൻസ് സംഘം അവർ തമ്മിലുള്ള ഉരസലുകൾ . പ്രഭുദേവയുടെ അണ്ണാ എന്ന ക്യാരക്ടർ നടത്തുന്ന ഹോട്ടൽ പുള്ളിയുടെ മുക്കാലാ മുക്കാബല ഇത്തരം പടങ്ങളിലെ സ്ഥിരം കോമ്പറ്റിഷനുകൾ എന്നിവയൊക്കെ ആയി പടം മുന്നോട്ട് പോവുന്നു .

    മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്! നടി അന്ന ബെന്‍! സിപിസി അവാര്‍ഡ് പ്രഖ്യാപിച്ചു!മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്! നടി അന്ന ബെന്‍! സിപിസി അവാര്‍ഡ് പ്രഖ്യാപിച്ചു!

    അനധികൃത അഭയാർത്ഥികൾ

    കളിയ്ക്കപ്പുറം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള യുകെയിലെ അനധികൃത അഭയാർത്ഥികൾ , അവരുടെ പ്രശ്നങ്ങൾ എന്നിവയിലേക്കൊക്കെ ശ്രദ്ധ ക്ഷണിക്കുന്നു എന്നതാണ് സ്ട്രീറ്റ് ഡാൻസറുടെ പ്രസക്തി . സിനിമയുടെ ഒരു നിര്ണായകഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനുമൊക്കെ മറന്ന് സഹേജ്ഉം ഇനായത്തും കുടിയേറ്റക്കാർക്കായി എന്തെങ്കിലും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മത്സരത്തിൽ ഒരുമിക്കുന്നു എന്നത് സ്ട്രീറ്റ് ഡാൻസറുടെ പക്വത.

    ടിപ്പിക്കൽ മിഷ്കിൻ നമ്പറുകൾ; ടിപ്പിക്കൽ ടിപ്പിക്കൽ മിഷ്കിൻ നമ്പറുകൾ; ടിപ്പിക്കൽ "സൈക്കോ" മേക്കിംഗ് - ശൈലന്റെ റിവ്യൂ

    ഡാൻസ്

    ഡാൻസ് ഇഷ്ടമുള്ളവർക്ക് ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഡാൻസ് ഉത്സവമായേക്കാം . പടം മുന്നോട്ട് വെക്കുന്ന പൊളിറ്റിക്‌സും പോസിറ്റിവ് തന്നെ . പക്ഷെ , ഒരു സിനിമയെന്ന നിലയിൽ സ്ട്രീറ്റ് ഡാൻസർ വീക്ക് ആണ് . അതുകൊണ്ടുതന്നെ നന്നായി ഉറക്കം വന്നു പലപ്പോഴും .

    ത്രീഡിയില്‍ ഇറങ്ങിയ ആദ്യ ഡാന്‍സ് സിനിമ! അതിന്റെ കളര്‍ഫുള്‍നെസ് ചിത്രത്തിനുണ്ട്.

    Read more about: review റിവൃൂ
    English summary
    Read Varun Dhawan Hindi movie Street Dancer 3D review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X