കാപട്യങ്ങള്‍ തുറന്നുകാട്ടുന്ന വെടിവഴിപാട്‌

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/movies/review/vedivazhipad-movie-review-2-115966.html">« Previous</a>

ബാങ്ക് ജീവനക്കാരനായ സഞ്ജയ് (സൈജു കുറുപ്പ്), രാഹുല്‍ (മുരളി ഗോപി), പ്രദീപ് (ശ്രീജിത്ത് രവി) എന്നിവര്‍ ആ ദിവസം ശരിക്കും ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഭാര്യയുടെ ഭരണത്തിന്‍ പൊറുതിമുട്ടുന്നവനാണ് സഞ്ജയ്, ഭാര്യ തന്നെ അനുസരിക്കാത്തതില്‍ വിഷമം പേറി നടക്കുന്നവനാണ് പ്രദീപ്. എന്നാല്‍ ഭാര്യയെ അമിതമായി സ്‌നേഹിക്കുന്നവനാണ് രാഹുല്‍.

പൊങ്കാല ദിവസം. സഞ്ജയുടെ ഭാര്യയായ രശ്മി (അനുശ്രീ) ചാനല്‍ റിപ്പോര്‍ട്ടറാണ്. പ്രദീപിന്റെ ഭാര്യ വിദ്യ (മൈഥിലി) ഫ്രഞ്ച് പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉടമയും. രാഹുലിന്റെ ഭാര്യയും വിദ്യയും പൊങ്കാലയിടാന്‍ പോകുമ്പോള്‍ രശ്മി അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയാണ്.

Vedivazhipad

ഈ ദിവസമാണ് അവര്‍ മൂവരും കൂടി ഭാര്യമാരില്‍ കണ്ടെത്താത്ത സന്തോഷം കണ്ടെത്താന്‍ ഒരു വേശ്യ (അനുമോള്‍)യെ കൊണ്ടുവരുന്നത്. രാഹുലിന്റെ വീട്ടിലേക്കാണ് ഭാര്യയെ കൊണ്ടുവരുന്നത്. ആദ്യമായി ഇങ്ങനെ ചെയ്യുന്നതിന്റെ അങ്കലാപ്പ് സഞ്ജയ്ക്കുണ്ട്. പൊങ്കാലയിടാനെന്ന പേരില്‍ പ്രദീപിന്റെ ഭാര്യയായ വിദ്യ പോകുന്നത് അവന്റെ സുഹൃത്തായ ജോസഫ് (ഇന്ദ്രജിത്ത്)ന്റെ മുറിയിലേക്കാണ്. ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത സ്‌നേഹവും കാമവും കൊതിച്ച് പോകുകയാണ് അവള്‍.

പുതിയൊരു പെണ്ണിനെ കിട്ടുന്നതോടെ സഞ്ജയ് വിറളിപിടിക്കുന്നു. എന്നാല്‍ അവളുടെ അടുത്തെത്തുമ്പോഴേക്കും അവന്റെ പൗരുഷമെല്ലാം ചോര്‍ന്നുപോകുന്നു. മതിമറന്ന് ഭോഗിക്കാന്‍ വന്നവന്‍ പെട്ടെന്നുള്ള സ്ഖലനത്തില്‍ തകര്‍ന്നുപോകുന്നു. വേശ്യയുടെ അടുത്ത് സ്‌നേഹത്തോടെ എത്തുന്ന പ്രദീപിനും അവളെ പ്രാപിക്കാന്‍ കഴിയുന്നില്ല. ഷെയര്‍മാര്‍ക്കറ്റ് ഇടിഞ്ഞ് തന്റെ സമ്പാദ്യമെല്ലാം നഷ്ടമായി അറിയുന്ന അവനും ഭോഗിക്കാനാവാതെ തകര്‍ന്നുപോകുന്നു. ഇതിനിടെ ഇവരുടെ മുറിയിലെത്തുന്ന മത്തായി (സുനില്‍ സുഖദ) അവളുടെ അടുത്ത് കാര്യം സാധിച്ചുപോകുന്നു. മൂന്നാമനായ രാഹുലിനും അവളെ പ്രാപിക്കാന്‍ കഴിയുന്നില്ല.

സദാചാരം പറഞ്ഞു നടക്കുന്നവര്‍ ഒരു ചെറിയ ഒഴിവു കിട്ടുമ്പോള്‍ തനി സ്വഭാവം കാണിക്കുകയാണ്. ഈ കാപട്യമാണ് വെടിവഴിപാട് തുറന്നുകാണിക്കുന്നത്. പുറമേ സ്‌നേഹം കാണിക്കുന്ന നമ്മുടെ കുടുംബങ്ങളുടെ അകത്തളങ്ങളിലെ യഥാര്‍ഥ ചിത്രമാണ് ശംഭു പുരുഷോത്തമന്‍ കാട്ടിത്തരുന്നത്.

<ul id="pagination-digg"><li class="previous"><a href="/movies/review/vedivazhipad-movie-review-2-115966.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X