»   » സില്‍ക്ക് മഗാ; വീണ മാലിക്കിന്റെ ശരീരം മാത്രം

സില്‍ക്ക് മഗാ; വീണ മാലിക്കിന്റെ ശരീരം മാത്രം

Posted By:
Subscribe to Filmibeat Malayalam

കൊട്ടിഘോഷിച്ച് തീയറ്ററുകളിലെത്തിയ സില്‍ക്ക് സക്കാത്ത് ഹോട്ട് മഗാ ആരാധകരെ നിരാശപ്പെടുത്തുന്നു. തെന്നിന്ത്യന്‍ മാദക റാണി സില്‍ക്ക് സ്മിതയുടെ കഥയെന്ന പേരുമായി വന്ന ചിത്രം വീണ മാലിക്കിന്റെ ശരീരപ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങി. വീണ മാലിക്കിന്റെ നഗ്നത കണ്ടാല്‍ മാത്രം മതി എന്നുള്ളവര്‍ക്ക് കണ്ണും പൂട്ടി പോകാവുന്ന ചിത്രമാണ് സില്‍ക്ക് സക്കാ ഹോട്ട് മഗാ.

സാധാരണ ഇത്തരം സിനിമകളില്‍ കാണുന്നപോലെ തന്നെ സില്‍ക്ക് മഗയിലും നായകന്‍ ഒരു റൗഡിയാണ്. സാധാരണ ജീവിതം കൊതിച്ചു വളര്‍ന്നെങ്കിലും നായിക എത്തിച്ചേരുന്നത് അഴുക്കുചാലിലേക്കും. നായകനും സങ്കടകരമായൊരു ഭൂതകാലമുണ്ട്. പരസ്പരം അറിഞ്ഞതോടെ ഇരുവരും പ്രണയത്തിലാകുന്ന പതിവുചേരുവ തന്നെ ഇവിടെയും.

എന്നാല്‍ താരതമ്യേന ചെറിയ ഒരു കഥ പോലും ഒതുക്കത്തോടെ പറഞ്ഞുവെക്കാന്‍ സംവിധായകന്‍ തോറ്റുപോകുന്നതാണ് സിനിമയില്‍ കാണുന്നത്. വീണ മാലിക്കിന്റെ മിനി സ്‌കര്‍ട്ട്, ബിക്കിനി, ചൂടന്‍ ഡാന്‍സ്, ശരീരവടിവുകള്‍ എന്നിവയില്‍ മാത്രം ആദ്യം മുതല്‍ അവസാനം വരെ ചുറ്റിത്തിരിയുന്ന ക്യാമറ കഥ പറയാനുള്ള ഒരു സാധ്യത തന്നെ ഇല്ലാതാക്കി എന്ന് പറയുകയാവും ശരി.

ചേരുംപടി ചേര്‍ത്തില്ലെങ്കില്‍ എന്തും, അതിനി വീണ മാലിക്കിന്റെ ഗ്ലാമറായാലും അരുചിയാകും എന്നതിന് തെളിവാണ് സില്‍ക്ക് സക്കാ ഹോട്ട് മഗ. വീണ മാലിക്ക് ഒറ്റയ്ക്ക് പടം വിജയിപ്പിച്ചോളും എന്ന പ്രതീക്ഷയിലായിരുന്നു സംവിധായകന്‍ എന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ തോന്നിയാല്‍ കുറ്റം പറയാനില്ല.

ശ്രീനിവാസ മൂര്‍ത്തി, അവിനാശ്, ധര്‍മ, അച്യുത് തുടങ്ങിയ സഹതാരങ്ങളെയൊക്കെ സംവിധായകനും ക്യാമറയും തീര്‍ത്തും മറന്നുപോയ പോലെയാണ് സീനുകള്‍. റോളുകളോ അഭിനയമോ മോശമായിട്ടല്ല, വീണ മാലിക്കിന്റെ ശരീരം ഒപ്പിയെടുക്കുന്ന തിരക്കില്‍ ക്യാമറക്കണ്ണില്‍ ഇവരെയൊന്നും അധികം പതിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ശരിക്കും ഒരു സാധാരണ ചിത്രം. വീണയുടെ മേനി പ്രദര്‍ശനം ചെറിയൊരു ചൂട് നല്‍കും എന്നതൊഴിച്ചുനിര്‍ത്തിയാല്‍ ശരാശരിയിലും താഴെ മാത്രം മാര്‍ക്ക് നല്‍കാവുന്ന ചിത്രമാണ് സില്‍ക്ക് സക്കാത്ത് ഹോട്ട് മഗ.

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

വീണ മാലിക്കിന്റെ ശരീരം മാത്രമാണ് സില്‍ക്ക് മഗാ

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

കൊട്ടിഘോഷിച്ച് തീയറ്ററുകളിലെത്തിയ സില്‍ക്ക് സക്കാ ഹോട്ട് മഗാ പക്ഷേ ആരാധകരെ നിരാശപ്പെടുത്തുന്നു.

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

തെന്നിന്ത്യന്‍ മാദക റാണി സില്‍ക്ക് സ്മിതയുടെ കഥയെന്ന പേരുമായാണ് ചിത്രം തീയറ്ററിലെത്തിയത്.

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

വീണ മാലിക്കിന്റെ മിനി സ്‌കര്‍ട്ട്, ബിക്കിനി, ചൂടന്‍ ഡാന്‍സ്, ശരീരവടിവുകള്‍ എന്നിവയില്‍ മാത്രമാണ് ക്യാമറ

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

ചേരുംപടി ചേര്‍ത്തില്ലെങ്കില്‍ എന്തും, അതിനി വീണ മാലിക്കിന്റെ ഗ്ലാമറായാലും അരുചിയാകും എന്നതിന് തെളിവാണ് സില്‍ക്ക് സക്കാ ഹോട്ട് മഗ.

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

ചെറിയ ഒരു കഥ പോലും ഒതുക്കത്തോടെ പറഞ്ഞുവെക്കാന്‍ സംവിധായകന് കഴിയുന്നില്ല

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം


ശരാശരിയിലും താഴെ മാത്രം പ്രതീക്ഷ വെക്കാവുന്ന ചിത്രമാണ് സില്‍ക്ക് സക്കാ ഹോട്ട് മഗ.

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

വീണ മാലിക്കിന്റെ ശരീരം ഒപ്പിയെടുക്കുന്ന തിരക്കില്‍ ക്യാമറക്കണ്ണില്‍ സഹതാരങ്ങളൊന്നും അധികം പതിഞ്ഞിട്ടില്ല

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

സാങ്കേതികമായി വലിയ മേന്മയൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ല

സില്‍ക്ക് മഗാ; വീണയുടെ ശരീരം മാത്രം

പത്തില്‍ മൂന്ന് വരെ റേറ്റിംഗ് നല്‍കാവുന്ന ചിത്രമാണ് സില്‍ക്ക് സക്കാ ഹോട്ട് മഗ

English summary
Veena is looking very glamorous and rises the temperature in Silk Sakkath Hot Maga. But the movie is not upto the mark and a big failure to impress the audiance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam