For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോരുകളുടെ ഘോഷയാത്രയുമായി കരീനയും, കൂട്ടുകാരും!!! വീരെ ദി വെഡ്ഡിംഗ് - മൂവി റിവ്യൂ

  |

  പുതു തലമുറയിലെ സ്ത്രീകളുടെ സൗഹൃദവും, സ്വാതന്ത്ര്യവും, ആഗ്രഹങ്ങളും ഒക്കെ വിഷയമാക്കിയ ഒരു സ്ത്രീപക്ഷ സിനിമയായാണ് കരീന കപൂർ, സോനം കപൂർ, സ്വര ഭാസ്കർ ,ശിഖ തൽസാനിയ, സുമിത് വ്യാസ് തുടങ്ങിയവർ മുഖ്യവേഷത്തിലെത്തിയ 'വീരെ ദി വെഡ്ഡിംഗ്’.ജൂൺ ഒന്നിനാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തിയത്. ശശാങ്ക ഘോഷ് സംവിധാനം ചെയ്ത സിനിമയുടെ റിവ്യൂ വായിക്കാം…

  കൗമാരകാലം മുതൽക്കുള്ള സൗഹൃദം:

  കൗമാരകാലം മുതൽക്കുള്ള സൗഹൃദം:

  കാളിന്ദി, ആവണി ശർമ്മ, സാക്ഷി സോണി, മീര സൂദ് എന്നിവരുടെ കൗമാരകാലം കാട്ടിതന്നു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. കരീനാ കപൂർ ഖാൻ അവതരിപ്പിക്കുന്ന കാളിന്ദി എന്ന കഥാപാത്രത്തിന്റെ മരിച്ചു പോയ അമ്മയുടെ ശബ്ദത്തിലൂടെയാണ് സംവിധായകൻ കഥ വിവരിക്കുന്നത്.

  തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള നാലു പേരുടേയും കാഴ്ചപ്പാടുകൾ ഇവരുടെ കൗമാരകാലത്തെ രംഗങ്ങളിലൂടെ തന്നെ ബോദ്ധ്യപ്പെടുത്തിതരുന്നു. ശേഷം പത്ത് വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ ജീവിതമാണ് സിനിമയിൽ.വീരെ എന്ന പഞ്ചാബി വാക്കിനർത്ഥം ബ്രദർ എന്നാണ്‌.
  കൂട്ടുകാരെ ബ്രോ. എന്ന് ചുരുക്കി വിളിക്കുന്നതു പോലെയുള്ള പ്രയോഗം.

  വീരെ നം.1 :

  വീരെ നം.1 :

  ആവണി ( സോനം കപൂർ ) ഇപ്പോൾ ഡൽഹിയിലെ തീസ് ഹസാരി കുടുംബകോടതിയിൽ വക്കീലാണ്. നിരന്തിരമായുള്ള അമ്മയുടെ നിർബന്ധത്തിൽ വിവാഹത്തിനായി ചെറുക്കനെ അന്വോക്ഷിക്കുകയാണ്‌. മറ്റുള്ളവരെപ്പോലെ വിവാഹം കഴിച്ച് കുട്ടികളുമൊക്കെയായി ജീവിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും തനിക്ക് യോജിക്കുന്ന വരനെ തിരഞ്ഞെടുക്കാൻ ആവണിയ്ക്ക് കഴിയുന്നില്ല.

  വീരെ നം. 2 :

  വീരെ നം. 2 :

  മീര സൂദ് (ശിഖ തൽസാനിയ) ഒരു വിദേശ പൗരനെ വിവാഹം കഴിച്ച് ഒരു കുഞ്ഞുമായി ഇന്ത്യയ്ക്കു വെളിയിൽ താമസിക്കുകയാണ്. അച്ഛൻ ഇവരുടെ ബന്ധത്തെ അംഗീകരിക്കാത്തതാണ് മീരയെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം.

  വീരെ നം. 3 :

  വീരെ നം. 3 :

  സാക്ഷി സോണി (സ്വര ഭാസ്ക്കർ) അച്ഛനോടും, അമ്മയോടും തന്റെ പ്രശ്നങ്ങൾ തുറന്നു പറയാൻ കഴിയാത്ത അവസ്ഥയിലാണ്. മൂന്ന് കോടി രൂപ ചിലവഴിച്ച് ആർഭാടമായി വീട്ടുകാർ നടത്തിക്കൊടുത്ത പ്രണയ വിവാഹം മുന്നോട്ട് കൊണ്ട് പോകാനാകാതെ ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ നിൽക്കുകയാണ് സാക്ഷിയിപ്പോൾ.

  വീരെ നം. 4 :

  വീരെ നം. 4 :

  ഗ്രൂപ്പിലെ മുഖ്യ താരമായ കാളിന്ദി ( കരീനാ കപൂർ ) വിവാഹമെ വേണ്ടെന്ന് കരുതി ജീവിക്കുന്നവളാണ്.

  തന്റെ അച്ഛന്റെയും അമ്മയുടേയും വഴക്ക് കണ്ട് വളർന്ന അവൾക്ക് തന്റെ ജീവിതത്തിലും അത് സംഭവിക്കും എന്ന ഭയമാണ് ആ തീരുമാനമെടുക്കാൻ കാരണം.

  അമ്മയുടെ മരണ ശേഷം രണ്ടാമത് വിവാഹം കഴിച്ച അച്ഛൻ കാളിന്ദിയെ അന്വേക്ഷിക്കുകയോ സ്നേഹത്തോടു കൂടി സംസാരിക്കുകയോ ചെയ്യാറില്ല. കൂടാതെ അച്ഛനും ഇളയച്ഛ്നും തമ്മിലുള്ള വഴക്ക് കാരണം അമ്മയുടെ ഓർമ്മകളടങ്ങുന്ന വീട് കേസിൽപ്പെട്ട് അന്യാദീനപ്പെട്ടു പോകുന്ന അവസ്ഥയിലുമാണ്. കാളിന്ദി നേരിടുന്ന പ്രശ്‌നങ്ങൾ ഇതൊക്കെയാണ്.

  ഇവരുടെ കൂടിച്ചേരൽ:

  ഇവരുടെ കൂടിച്ചേരൽ:

  നാലിടങ്ങളിൽ ജീവിക്കുന്ന ഇവർ പരസ്പരം ആശയവിനിമയം നടത്താറുണ്ട്. ആയിടയ്ക്ക് രണ്ട് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഋഷഭ് മൽഹോത്ര ( സുമിത്ത് വ്യാസ് ) കാളിന്ദിയെ പ്രപ്പോസ് ചെയ്യുന്നത്. തനിക്ക് വിവാഹത്തിനോട് താൽപ്പര്യമില്ലാതിരുന്നിട്ടും ഋഷഭിനു വേണ്ടി കാളിന്ദി വിവാഹത്തിന് സമ്മതിക്കുന്നു.

  അങ്ങനെ കാളിന്ദിയുടെ വിവാഹത്തിനായി കാളിന്ദിക്കൊപ്പം ബാക്കി മൂന്ന് കൂട്ടുകാരികളും ഒത്തുകൂടുന്നു.

  പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് വീരെ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ തുടർന്ന് കാണാൻ കഴിയുന്നത്.

  കഥയും,സംവിധാനവും:

  കഥയും,സംവിധാനവും:

  നിധി മെഹ്റ, മെഹുൽ സൂരി എന്നിവരുടെ തിരക്കഥയിൽ പ്രേക്ഷകരെ എൻഗേജ്ഡ് ആക്കും വിധത്തിലാണ് ശശാങ്ക ഘോഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  ചിത്രത്തിന്റെ ആശയത്തിന് രാധിക ആപ്തെയുടെ നഗ്നതകൊണ്ട് ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് ചിത്രം "പാർച്ചേഡു"മായി വളരെയധികം സാമ്യമാണുള്ളത്.

  ചുറ്റുപാടുകളും, കഥാപാത്രങ്ങളും മാത്രമാണ് മാറിയിട്ടുള്ളത്. ‘പാർചേഡ്'പറഞ്ഞ അതേ വിഷയം ഇവിടെ കുറച്ചു കൂടി മോഡേണും, സ്റ്റൈലിഷുമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം.

  അഭിനയം:

  അഭിനയം:

  വളരെ എൻജോയി ചെയ്ത് താരങ്ങൾക്ക് അഭിനയിക്കാൻ സാധിക്കും വിധമുള്ള കഥാപാത്ര നിർമ്മാണമായിരുന്നു ചിത്രത്തിലേത്. അൽപ്പം ഇമോഷണലായും, ലളിതമായും, റിയലസ്റ്റിക്കായുമെല്ലാം കഥാപാത്രങ്ങളെ നായികയാരെല്ലാം തന്നെ മാന്യമായി അവതരിപ്പിച്ചിട്ടുണ്ട്. മനസ്സിൽ തങ്ങിനിൽക്കുന്നതോ, അതിഗംഭീരം എന്ന് പറയാൻ കഴിയുന്നതോ ആയ പ്രകടനങ്ങൾ ഒന്നും ചിത്രത്തിലില്ല എങ്കിലും,

  വളരെ ബോൾഡായ, അതിലുപരി അശ്ലീലം എന്ന് മിക്കവരും കരുതുന്ന ചില രംഗങ്ങളും, സംഭാഷണങ്ങളും കൈകാര്യം ചെയ്ത നടിമാർ ശിഖ തൽ സാനിയ,സ്വരാ ഭാസ്ക്കർ തുടങ്ങിയവരുടെ ധൈര്യം പ്രത്യേകം അഭിനന്ദിക്കേണ്ടത് തന്നെയാണ്.

  മറ്റ് ഘടകങ്ങൾ:

  മറ്റ് ഘടകങ്ങൾ:

  ചിത്രത്തിലെ ഗാനങ്ങൾ സിനിമയുടെ നിലവാരത്തിന്‌ തകർച്ചയുണ്ടാക്കാത്തവ തന്നെയാണ്, അതിലധികമായി മികച്ചതാണെന്നും പറയാനാകില്ല.

  പിന്നീടുള്ള കാര്യം കുടുംബ സമേതം ആരെങ്കിലും ചിത്രം കാണാൻ കയറുകയാണെങ്കിൽ ഒരു പക്ഷെ വലിയ അമളിയായിരിക്കും അത്. കാരണം. യുവപ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കുന്നതിനായുള്ള ദ്വയാർത്ഥ പ്രയോഗങ്ങളുടേയും അഡൾട്ട് കോമഡി സീനുകളുടേയും ചാകരയാണ് ചിത്രത്തിലുള്ളത്.

  അത്തരം സംഭാഷണങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്തവർ ചിത്രം കാണാതിരുന്നാലും സംവിധായകനും നിർമ്മാതാക്കൾക്കും കുഴപ്പമില്ല, എന്തെന്നാൽ വലിയൊരു വിഭാഗം പ്രേക്ഷകർ ഇ തേ കാരണം കൊണ്ട് തന്നെ ചിത്രം കാണാൻ എത്തും.

  ഈ ഘടകം തന്നെയാണ് ഒരു സ്ത്രീപക്ഷ സിനിമയായിട്ടും യുവാക്കളേയും ചിത്രത്തിലേക്ക് ആകർഷിക്കാനിടവരുത്തുന്നത്.

  റേറ്റിംഗ്: 6/10

  റേറ്റിംഗ്: 6/10

  തെറ്റുകൾ ചെയ്യാത്തവർ ആരുമില്ല. തെറ്റുകൾ ചെയ്യുന്നതും ജീവിതത്തിന്റെ ഭാഗമാണ്. തങ്ങളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ് സ്വയം അതിനെ തിരുത്തി മുന്നേറുകയാണ് വേണ്ടത് എന്ന് പ്രേക്ഷകർക്കായി

  വീരെ ദി വെഡ്ഡിംഗ് ഒരു മെസ്സേജും നൽകുന്നുണ്ട്.

  മുൻപ് പറഞ്ഞതു പോലെ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ ഉദ്യേശിച്ച് നിർമ്മിച്ച സിനിമ കോമഡി എന്ന ലേബലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും കുറച്ച് അഡൾട്ട് കോമഡിക്കപ്പുറം ഇതിൽ ഒന്നുമില്ല.

  ആകെ മൊത്തത്തിലുള്ള വിലയിരുത്തലിൽ ഒരു ശരാശരി ചിത്രമായി വീരെ ദി സെസ്സിംഗിനെ കണക്കാക്കാം.

  Read more about: bollywood movie kareena kapoor
  English summary
  Veere di wedding bollywood Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X