ആടിനും വിമാനത്തിനും ഭീഷണിയാണോ വേലൈക്കാരന്‍, തമിഴിലെ മത്സരം തുടങ്ങി! ഓഡിയന്‍സ് റിവ്യൂ വായിക്കാം!!
ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ എത്തിയിരിക്കുന്നത് ഒട്ടനവധി സിനിമകളാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ഇന്നലെ റിലീസ് ചെയ്തു. ഇന്ന് മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലുമായി ആറ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. അതില്‍ തമിഴ് സിനിമയായി നിര്‍മ്മിക്കുന്ന വേലൈക്കാരന്‍ വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

ശിവകാര്‍ത്തികേയന്‍ തമിഴില്‍ ഒട്ടനവധി സിനിമകളിലഭിനയിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രവുമായിട്ടാണ് വേലൈക്കാരനില്‍ വന്നത്. ഒരു സീരിയസ് കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ വലിയ സിനിമ കൂടിയാണ് വേലൈക്കാരന്‍. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്ത സിനിമയാണ് വേലൈക്കാരന്‍.
ഫഹദ് ഫാസില്‍ ആദ്യമായി തമിഴലഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും വേലൈക്കാരനുണ്ട്. അരം എന്ന സിനിമയുടെ വിജയത്തിന് ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി അഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായിട്ടാണ് നയന്‍സ് അഭിനയിക്കുന്നത്. പ്രശ്‌സത ഗായകനും സംഗീത സംവിധായകനുമായ അനുരുദ്ധ് രവിചന്ദ്രറാണ് സിനിമയ്ക്ക് വേണ്ടി പാട്ടൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











