»   » വെളിവും വെളിപാടും ഇല്ലാത്തൊരു പുസ്തകം; കണ്ടുതീർക്കാൻ വല്യ പാടാണ് ഭായ്... ശൈലന്റെ റിവ്യൂ!!

വെളിവും വെളിപാടും ഇല്ലാത്തൊരു പുസ്തകം; കണ്ടുതീർക്കാൻ വല്യ പാടാണ് ഭായ്... ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
വെളിവും വെളിപാടും ഇല്ലാത്ത പുസ്തകം, റിവ്യൂ | Filmibeat Malayalam

മലയാളത്തിൻറെ മെഗാസ്റ്റാർ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ഓണച്ചിത്രമാണ് വെളിപാടിന്റെ പുസ്തകം. എന്നാൽ ഇതല്ല ചിത്രത്തിന്റെ ഹൈലൈറ്റ്. ജനപ്രിയ ഹിറ്റുകൾ ഒരുക്കുന്നതിൽ മുമ്പനായ ലാൽജോസ് മോഹൻലാലിനെ നായകനാക്കി എടുക്കുന്ന ആദ്യ ചിത്രം എന്നതാണ് അത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിൻറെ പുസ്തകത്തിൽ അങ്കമാലി ഡയറീസ് ഫെയിം ലിച്ചി (രേഷ്മ രാജൻ) യാണ് നായിക. വലിയ പ്രതീക്ഷകളുമായി എത്തിയ വെളിപാടിന്റെ പുസ്തകത്തിന് ആ പ്രതീക്ഷകൾ കാക്കാൻ സാധിച്ചോ.. ശൈലന്റെ റിവ്യൂ വായിക്കാം...

എത്രയെത്ര കഥകൾ വേണം

ലാലേട്ടൻ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ സംവിധായകൻ കട്ട് പറയാൻ മറന്നുപോയി, ക്രൂവും വഴിയെ പോണവരും അന്തം വിട്ട് കിളിപോയി നിന്നു.., ലാലേട്ടൻ കഥാപാത്രത്തിൽ നിന്നു പുറത്തുകടക്കാനാവാതെ ലാലേട്ടൻ മുഖം പൊത്തി മണിക്കൂറോളം വിതുമ്പിക്കരഞ്ഞു.. എന്നിത്യാദി തള്ളുകഥകൾ ആരാധകരും ഭക്തരും വിവിധപടങ്ങളുടെ സെറ്റുകളുടെ പശ്ചാത്തലത്തിൽ തരാതരം പോലെ അടിച്ചിറക്കാറുണ്ട്..

എന്താണീ വെളിപാടിന്റെ പുസ്തകം?

ഇത്തരം തള്ളലുകൾക്കെല്ലാം കൂടിയെല്ലാമുള്ള അസ്സലൊരു ട്രോളാണ് ഫാദർ ഇടിക്കുള എന്ന കഥാപാത്രത്തിലൂടെയും വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലൂടെയും ലാൽജോസ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.. വൻപ്രതീക്ഷയോടെ ഓണപ്പടം കാത്തുനിന്ന ആരാധകർക്കും ഭക്തർക്കും ചെകിടത്തൊരു പൊട്ടിക്കൽ എന്നും പറയാം..

ലാൽജോസിന്റെ ലാൽ ചിത്രം

സംവിധായകന്റെ മാന്ത്രികസ്പർശമുള്ള നിരവധിപ്പടങ്ങൾ കരിയർ റെക്കോഡിലുള്ള ലാൽജോസ് ആദ്യമായി മോഹൻലാൽ എന്ന സൂപർസ്റ്റാറിനെ വച്ചൊരു ഫെസ്റ്റിവൽ മൂവി ചെയ്യുന്നു എന്ന് കേട്ടപ്പോളൊരു കൗതുകം ആരാധകർക്ക് മാത്രമല്ല ഏത് സിനിമാപ്രേമിക്കും ഉണ്ടായിക്കാണും.. ആ കൗതുകത്തിനെ സ്ക്രീനിലേക്കാക്കാൻ ഒരു സെക്കന്റ് പോലും മെനക്കെടാതിരുന്ന വെളിപാടിന്റെ പുസ്തകത്തെ ലാൽജോസിന്റെ കരിയറിലെ ഏറ്റവും തല്ലിപ്പൊളി ചിത്രം എന്നുതന്നെ വിശേഷിപ്പിക്കാം..

ബാക്കിയെല്ലാം വളരെ ഭേദം

(യെസ്.., മുല്ല, രസികൻ, സ്പാനിഷ് മസാല, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും.. എല്ലാം പരിഗണിച്ചുതന്നെയാണ് പറയുന്നത്). ആർക്കാനോ വേണ്ടി അതോ ആന്റണി പെരുമ്പാവൂരിനുവേണ്ടിയോ ചെയ്യുന്നെന്ന മട്ടിലാണ് പടത്തിന്റെ ഉടനീളമുള്ള പോക്ക്.. മോഹൻലാലിനെ വച്ചൊരു സിനിമ താല്പര്യമില്ലാത്തതുകൊണ്ടാണ് ഇത്രയും കാലം ചെയ്യാതിരുന്നത് എന്ന് ലാൽജോസ് വിരസതയോടെ എഴുതിയൊപ്പിടുന്ന ഫ്രെയിമുകളാണ് 157മിനിറ്റ് സിനിമയിൽ നിറയെ...

ഇടിക്കുളയുടെ അരങ്ങേറ്റം

മലയാളസിനിമയിൽ മാത്രം കാണുന്നമട്ടിൽ അൽക്കുൽത്തായും പ്രീപ്ലാൻഡ് സ്റ്റെപ്പുകൾ വെച്ചുള്ള ഗ്രൂപ്പ് ഡാൻസായും ബോറടിപ്പിച്ച് ആഴിപ്പൂന്തുറയിലെ ഫിനിക്സ് ആർട്സ് & സയൻസ് കോളേജ് പ്രേക്ഷകരെ കൊന്നുകൊലവിളിച്ച് മുന്നേറുന്നതിനിടെയാണ് വൈസ് പ്രിൻസിപ്പാൾ ആയി പ്രൊഫസർ. മൈക്കിൾ ഇടിക്കുള സൈക്കിൾ സ്റ്റണ്ടൊക്കെ നടത്തി അരങ്ങേറുന്നത്..

നൊഷ്റ്റാൾജിയ പൊട്ടിയൊലിക്കും

(ചെറുപ്പത്തിൽ ജംബോ സർക്കസിൽ കരടി സൈക്കിൾ ചവിട്ടുന്നതൊക്കെ കണ്ട ഓർമ്മ മനസിന്റെ ഒരുകോണിൽ സൂക്ഷിച്ചുവച്ചവർക്ക് കനത്ത് നൊഷ്റ്റാൾജിയ പൊട്ടിയൊലിക്കും.. തീർച്ച) കടപ്പുറത്തുനിന്ന് വരുന്ന ലോക്കൽ സ്റ്റുഡന്റ്സും സിറ്റിയിൽ നിന്നുള്ള ഫരിഷ്കാരി പുള്ളേരും തമ്മിലുള്ള ഫൈറ്റാണത്രേ കോളേജിന്റെ പ്രധാന വെല്ലുവിളി.. (യേത്.. കോളേജിലേയ്.. വർഗസംഘട്ടനമേ..യ്) ഇടിക്കുളസാർ രണ്ടുടീമിനെയും കുപ്പിലിറക്കി എന്ന് പറയേണ്ടതില്ലല്ലോ..

അങ്കമാലിയിലെ ലിച്ചി

ഇടിക്കുള സാറിന് ലൈനിടാനായി ഇപ്പുറത്ത് അങ്കമാലിഡയറീസിലെ ലിച്ചിയായ അന്നാരാജനെയൊക്കെ മേരിട്ടീച്ചറെന്ന പേരിൽ കളറാക്കി പോസ്റ്റ് ചെയ്ത് ആരാധകരിലും ടീച്ചറിലും മോഹവല്ലി പടർത്തി നിൽക്കുന്നതിനിടെ ആണ് ഞെട്ടിക്കുന്ന ആ സത്യം നമ്മക്ക് മനസിലാവുന്നത്.. പ്രൊഫസർ ഇടിക്കുള വെറും മൈക്കിൾ ഇടിക്കുള അല്ല, വൈസ് പ്രിൻസിപ്പാൾ ഇടിക്കുളയുമല്ല, ഫാദർ ഇടിക്കുള ആണ്..

എട്ടല്ല പതിനാറിന്റെ പണി

പ്രൊപ്പോസൽ അവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ട അൾത്താരയിലേക്ക് മേരി ടീച്ചറുടെ മുന്നിൽ പുരോഹിതന്റെ വസ്ത്രമണിഞ്ഞുകൊണ്ട് ഇടിക്കുള അവതരിക്കുകയാണ്..സൂർത്തുക്കളേ.., അവതരിക്കുകയാണ്...! ആരാധകർ സ്വപ്നത്തിൽ നിനച്ചിട്ടില്ലാത്ത ഈയൊരു വേഷപ്പകർച്ചയിലൂടെ ലാൽജോസ് എട്ടിന്റെ അല്ല പതിനാറിന്റെ പണി തന്നെയാണ് ഉദ്ദേശിച്ചത് എന്ന് ലവിടെ വ്യക്തം... (ലാലേട്ടനേ..യ് പള്ളീലച്ചനേ..യ്)

സിനിമക്കുള്ളിലെ സിനിമ

ഫാദറായിട്ടുള്ള ട്വിസ്റ്റ് വന്നു കഴിഞ്ഞിട്ടും സമയം പിന്നെയും നീണ്ടുകിടക്കുകയാണ്.. ഇന്റർവൽ പോലുമായിട്ടില്ല.. അതിനാൽ കോളേജിൽ മെൻസ് ഹോസ്റ്റൽ ഉണ്ടാക്കാൻ ഫണ്ട് കണ്ടെത്താനായി സിനിമ ചെയ്യുകയെന്ന അടാറൈറ്റം നിർദേശം ഇടിക്കുള മുന്നോട്ട് വെക്കുകയാണ്.. കോളേജിൽ നിന്നുള്ള ആദ്യ ഫീച്ചർ സിൽമ എന്ന കൺസെപ്റ്റിന് സഹകരണവുമായി ഇടിക്കുളയുടെ ഫ്രന്റ് ആയ പ്രൊഡ്യൂസർ വിജയ്ബാബു റെഡി.. കോളേജിന്റെ ഭാഗത്തെ ലോക്കൽ ഗുണ്ടയും അനൂപ് മേനോനുമായിരുന്ന ബുള്ളറ്റ് ശിവന്റെ ജീവിതം ആണ് പിള്ളേർ സിനിമയാക്കുന്നത്..

അനൂപ് മേനോനായി ലാൽ

മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്നവരെ എല്ലാം കോളേജിൽ നിന്ന് കണ്ടെത്തിയെങ്കിലും ശിവൻ ആകാൻ മാത്രം ആരെയും കിട്ടാത്തതിന്റെ പേരിൽ വിജയ്ബാബു ആ പ്രൊജക്റ്റ് ക്യാൻസൽ ചെയ്യാൻ ഒരുങ്ങുമ്പോൾ ദേണ്ട് വരുന്ന് ഇടിക്കുള അനൂപ്‌മേനോന്റെ ഗെറ്റപ്പിൽ.. മേനോൻ ലാലേട്ടനെ അനുകരിക്കുന്നു എന്ന് ഇത്രകാലം ചൊറിഞ്ഞു കൊണ്ടിരുന്ന ഫാൻസിനിട്ട് ലാൽജോസിന്റെ ചിറിക്ക് തോണ്ടൽ.. ഇന്റർവൽ

ചിന്തിക്കാൻ പോലും നിൽക്കരുത്

തുടർന്നങ്ങോട്ട് അനൂപ്മേനോനായി മാറിയ ലാലേട്ടനെയും കൊണ്ട് കാണിച്ചുകൂട്ടുന്നത് എന്തൊക്കെ എന്ന് ആലോചിച്ച് നോക്കിയാൽ ചെയ്ത ലാൽജോസിനോ എഴുതിയ ബെന്നി പി നായരമ്പലത്തിനോ കണ്ട നമ്മൾക്കോ ഇപ്പം അഭിനയിച്ച പാവങ്ങൾക്കോ ഒരു അന്തവും കഥയും കിട്ടില്ല.. അതിനാൽ ആഭാഗത്തെക്കുറിച്ച് ചിന്തിക്കാതിരിക്കയാവും ഭേദം..

സംഭവം വെറൈറ്റിയല്ലേ

അനൂപ് മേനോനിൽ നിന്നും ഇറങ്ങിപ്പോരാനാവാതെ ലാലേട്ടന് പിരാന്തായിപ്പോയി ആറുമാസം ചികിൽസയിലാവുന്ന (ഏറ്റവും ആദ്യം പറഞ്ഞ) ട്രോൾ മാത്രം അതിനിടയിൽ പ്വൊളിച്ചു എന്ന് പറയാതെ വയ്യ.. കട്ട് പറയാൻ മറന്ന് ലാൽജോസ് തലകുത്തി മറിഞ്ഞ് ചിരിച്ചിട്ടുണ്ടാവും... അവന്മാർക്ക് വറൈറ്റി വേണമത്രേ വറൈറ്റി...

English summary
Velipadinte Pusthakam movie review by Shailan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam