twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേൾഡ് ഫെയ്മസ് ലവർ: കണ്ണീരും കിനാവുമായി ദേവരകൊണ്ട — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    1.5/5
    Star Cast: Vijay Deverakonda, Raashi Khanna, Aishwarya Rajesh
    Director: Kranthi Madhav

    വാലന്റൈൻസ് ഡേ പ്രമാണിച്ച് തെന്നിന്ത്യയെ ഇളക്കിമറിക്കാമെന്ന കണക്കുകൂട്ടലുമായാണ് പുതിയ വിജയ് ദേവർകൊണ്ട ചിത്രം 'വേൾഡ് ഫേമസ് ലവർ' പ്രദർശനത്തിന് എത്തിയത്. പേരിന്റെ കനത്തിനൊപ്പിച്ചു നാലു നായികമാരാണ് ദേവരകൊണ്ടയ്ക്ക് ഈ സിനിമയിൽ. രാശിഖന്ന, ഐശ്വര്യ രാജേഷ്, കാതറിൻ തെരേസ, ഇസബെല്ല എന്നിവർ ചിത്രത്തിൽ നായികമാരായുണ്ട്.

    വേൾഡ് ഫെയ്മസ് ലവർ

    പേര് വേൾഡ് ഫെയ്മസ് ലവർ എന്നിട്ടതുകൊണ്ടോ നായികമാർ നാലുപേരെ കാസ്റ്റ് ചെയ്തതുകൊണ്ടോ കാര്യമില്ലല്ലോ. പടത്തിൽ മരുന്നിനു പോലും ഫീൽ ചെയ്യാത്ത ഒരു ഐറ്റം പ്രണയമാണ്. വാലന്റൈൻസ് ഡേയിൽ ഇജ്‌ജാതി ദുരന്തം തിയേറ്ററിൽ കയറുമ്പോൾ ആരുംതന്നെ പ്രതീക്ഷിച്ചു കാണില്ല.

    ക്രാന്തി മാധവ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന വേൾഡ് ഫേമസ് ലവർ സിനിമയെന്ന നിലയിൽ യാതൊരു വിധ പുതുമകളും മുന്നോട്ട് വെക്കുന്നില്ല. ചക്കിൽ കെട്ടിയിട്ട കാളയെ പോലെ പടം വിജയ് ദേവരകൊണ്ട എന്ന നടന് ചുറ്റും കിടന്ന് കറങ്ങുന്നു.

    ഗൗതമിന്റെയും യാമിനിയുടെയും കഥ

    ഗൗതമിന്റെയും യാമിനിയുടെയും കഥ എന്ന് എഴുതിക്കാണിച്ച് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. രണ്ടുപേരും കൗമാരം മുതലേ പ്രണയികൾ. ഒരുമിച്ച് എംബിഎ കഴിഞ്ഞപ്പോൾ കോടീശ്വരനായ യാമിനിയുടെ പിതാവ് മൊട കാണിക്കുകയും ഗൗതമിനെ ഇൻസൾട്ട് ചെയ്ത് ആട്ടുകയും മറ്റും ചെയ്യും — സ്വാഭാവികം.

    ലിവിങ്ടുഗെദർ

    ഇതൊക്കെ ചെറിയ ചെറിയ ഫ്ലാഷ്ബാക്കുകളായാണ് വരുന്നത്. നിലവിലുള്ള സാഹചര്യത്തിൽ രണ്ടുപേരും ലിവിങ് ടുഗെദർ ആണ്. എഴുത്തുകാരനാവുകയെന്നതാണ് ഗൗതമിന്റെ ജീവിതാഭിലാഷം. അതിനായി വീട്ടിൽ വെറുതെ ഇരുന്നു യാമിയെ ജോലിയ്ക്ക് പറഞ്ഞയക്കുകയാണ് മഹാൻ.

    ഒന്നര കൊല്ലമായിട്ടും ഒരക്ഷരം എഴുതുകയോ വീട്ടിൽ നാലണയ്ക്കുള്ള പണി എടുക്കുകയോ ചെയ്യാതെ അലസമട്ടിൽ തനി ദേവരക്കൊണ്ടനായി കാണ്ടാമൃഗത്തെ പോലെ ബെഡിൽ രാപകൽ ചെലവഴിക്കുന്നവനെ കാണുമ്പോൾ നമ്മൾക്ക് തന്നെ സ്‌ക്രീനിൽ കേറി ചെന്ന് ഒന്ന് പൊട്ടിക്കാൻ തോന്നും. ഒടുവിൽ വെറുത്ത് പണ്ടാരടങ്ങി ചെല്ലക്കിളി ബ്രെയ്ക്ക് അപ്പായി റ്റാറ്റാ പറയും.

    നായകൻ

    അപ്പോൾ സമയം ഏകദേശം 20 – 25 മിനിട്ടാണ്. പണി പാളിയെന്ന് മനസിലായ നായകൻ തുടർന്ന് ബാക്കിയുള്ള നേരം മുഴുവൻ ഓളുടെ പിറകെ നെഞ്ചത്തടിച്ച് നിലവിളിച്ച് നടക്കുകയാണ്. ചെക്കന്റെ മൂക്കൊലിയും മുക്കറയും കണ്ടാൽ പെറ്റ മമ്മി സഹിക്കൂല്ലെന്ന് പറഞ്ഞാൽ മതിയല്ലോ. പണിയെടുത്ത് അധ്വാനിച്ച് തിന്നാൻ വയ്യ. അതല്ലാതെ വേറെ കാരണമൊന്നും നമ്മക്ക് മനസിലാവൂല്ല.

    ജൂഹിയുടെ ആ സ്വഭാവമാണ് ആദ്യം ശ്രദ്ധിച്ചത്! ഇഷ്ടമില്ലാത്തത് ഇക്കാര്യം! പ്രണയം പറഞ്ഞ് ജൂഹിയും റോവിനും!ജൂഹിയുടെ ആ സ്വഭാവമാണ് ആദ്യം ശ്രദ്ധിച്ചത്! ഇഷ്ടമില്ലാത്തത് ഇക്കാര്യം! പ്രണയം പറഞ്ഞ് ജൂഹിയും റോവിനും!

    രണ്ട് കഥകൾ

    ഏതായാലും ആണുങ്ങളെയും പെണ്ണുങ്ങളെയും പ്രണയത്തെയും മനുഷ്യകുലത്തെ ഒന്നാകെയും മാനം കെടുത്തും വിധം ചീഞ്ഞൊലിച്ച് നടക്കുന്നതിനിടെ കഥാപുരുഷൻ നോവലിനായി രണ്ട് കഥകൾ എഴുതിനോക്കുന്നത് സംവിധായകൻ പ്രേക്ഷകർക്ക് കാണിച്ച് തരുന്നുണ്ട്. ഇക്കഥകളുടെ കിടപ്പുവശവും പ്രാചീനതയും കാണുമ്പോൾ ആരായാലും പറഞ്ഞു പോകും — 'മോനേ ദിനേശാ നീ നോവലെഴുതേണ്ട, എഴുതും എഴുതും എന്ന് പറഞ്ഞാൽ മതി' — അജ്‌ജാതി ഊള!

    ചീറുന്നുണ്ടെങ്കിലും സിങ്കമല്ല, എന്തോ ഒരു ജന്തു - ശൈലന്റെ റിവ്യൂചീറുന്നുണ്ടെങ്കിലും സിങ്കമല്ല, എന്തോ ഒരു ജന്തു - ശൈലന്റെ റിവ്യൂ

    ഗൗതം

    ശെരിക്കുമുള്ള ഗൗതമിന് പുറമെ ഗൗതം എഴുതുന്ന കഥകളിലെ നായകന്മാരായി വരുന്നതും ദേവർകൊണ്ട തന്നെയാണ്. ഗെറ്റപ്പും പത്രാസുമൊക്കെ കൊള്ളാം. പക്ഷെ ഈ എഞ്ചിനുംകൊണ്ട് പോയാൽ വണ്ടി അധികം മുന്നോട്ട് പോവില്ല. പ്രണയസിനിമകൾ നിർത്താൻ പോവുകയാണ് എന്നൊരു പ്രസ്താവന ടിയാൻ നടത്തിയതായി അറിഞ്ഞു. എങ്കിൽ കൊള്ളാമെന്ന് മാത്രമേ പറയാനുള്ളൂ.

    നടന്‍ റോണ്‍സന്‍ വിവാഹിതനായി! ജീവിത സഖി പ്രേക്ഷകരുടെ പ്രിയ നടി തന്നെ, ചിത്രങ്ങള്‍ കാണാംനടന്‍ റോണ്‍സന്‍ വിവാഹിതനായി! ജീവിത സഖി പ്രേക്ഷകരുടെ പ്രിയ നടി തന്നെ, ചിത്രങ്ങള്‍ കാണാം

    യാമിനി

    രാശി ഖന്നയാണ് യാമിനി. പ്രണയത്തിലേ രാശിയുള്ളൂ; കലിപ്പിൽ പോര. ഗൗതമൻ എഴുതുന്ന കഥയിലെ നായികമാരാണ് മറ്റ് മൂന്ന് പേരും. പാഴായ ഒരു ക്യാരക്ടർ ആണെങ്കിൽ പോലും ഐശ്വര്യ രാജേഷ് തന്റെ കണ്ടന്റ് പുറത്തെടുക്കുന്നുണ്ട്. കാതറിനും ഇസബെല്ലയും ഐ കാൻഡീസ്‌; ഗോപിസുന്ദറിന്റെ ഈണങ്ങൾക്ക് അലങ്കരദായകം.

    മൊത്തത്തിൽ പറയുമ്പോൾ കണ്ണീരും കിനാവും എന്ന് അടിവര

    Read more about: review റിവൃൂ
    English summary
    Read Vijay Devarakonda Malayalam movie World Famous Lover review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X