ജനങ്ങളുടെ സര്‍ക്കാര്‍..... ദീപാവലി വെടിക്കെട്ടുമായി ഇളയദളപതി... സര്‍ക്കാര്‍ റിവ്യൂ

സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം ആക്ഷനും സെന്റിമെന്‍സും ഒരുപോലെ ചേര്‍ത്തിണക്കിയാണ് മുരുകദോസ് അവതരിപ്പിച്ചിരിക്കുന്നത്

By Vaisakhan

Rating:
3.5/5
Star Cast: Vijay,Keerthy Suresh,Varalaxmi Sarathkumar
Director: AR Murugadoss

പ്രഖ്യാപനം മുതല്‍ തന്നെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമായിരുന്നു സര്‍ക്കാര്‍. ഇളയദളപതി വിജയ്‌ക്കൊപ്പം ഹിറ്റ്‌മേക്കര്‍ എആര്‍ മുരുകദോസ് വീണ്ടുമെത്തുന്നു എന്നായിരുന്നു ആ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചത്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരുന്നു ഈ ഹിറ്റ് കോമ്പോയുടെ വരവ്. എന്നാല്‍ മൂന്നാം വരവിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിച്ചിരിക്കുകയാണ് ഈ കൂട്ടുകെട്ടിന്. ഇളദളപതിയുടെ ദീപാവലി വെടിക്കെട്ട് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സര്‍ക്കാര്‍.

സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം ആക്ഷനും സെന്റിമെന്‍സും ഒരുപോലെ ചേര്‍ത്തിണക്കിയാണ് മുരുകദോസ് അവതരിപ്പിച്ചിരിക്കുന്നത്. ഇളദളപതിയുടെ ഒറ്റയാന്‍ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

സാമൂഹ്യപ്രസക്തിയുള്ള വിഷയം

സാമൂഹ്യപ്രസക്തിയുള്ള വിഷയം

കള്ളവോട്ടുകളും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിജയ് അവതരിപ്പിക്കുന്ന സുന്ദര്‍ രാമസ്വാമി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ വോട്ടു ചെയ്യാനായി ഇന്ത്യയിലെത്തുന്നതും, എന്നാല്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തി എന്നറിയുന്നതില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് കള്ളവോട്ടിനെതിരെ പോരാടാനായി നായകന്‍ കോടതിയെ ആശ്രയിക്കുന്നതും അത് തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

സ്റ്റൈലിഷ് എന്‍ട്രി

സ്റ്റൈലിഷ് എന്‍ട്രി

കോര്‍പ്പറേറ്റ് ലോകത്ത് ക്രിമിനല്‍ എന്ന പേരിലാണ് സുന്ദര്‍ രാമസ്വാമി അറിയപ്പെടുന്നത്. ഒരു നാട്ടില്‍ ചെന്നാല്‍ അവിടെയുള്ള കമ്പനികളെ മുഴുവന്‍ ഇല്ലാതാക്കി ഒന്നാമതെത്തുന്നതാണ് സുന്ദറിന്റെ സ്റ്റൈല്‍. അയാള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഇവിടെയുള്ള കമ്പനികളും ഭയപ്പെടുത്തുന്നതാണ്. അവര്‍ വിവരിക്കുന്നതില്‍ നിന്നാണ് സുന്ദര്‍ ഏത് തരത്തിലുള്ളയാളാണെന്ന് പ്രേക്ഷന് മനസ്സിലാവുന്നത്. സമീപകാലത്ത് കണ്ട ഏറ്റവും സ്റ്റൈലിഷ് എന്‍ട്രിയാണ് വിജയ് ഈ ചിത്രത്തില്‍ നടത്തുന്നത്. അതേസമയം വിജയ്‌യുടെ കോര്‍പ്പറേറ്റ് ക്രിമിനല്‍ എന്ന ഡയലോഗ് ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഗംഭീര ആക്ഷനുകള്‍

ഗംഭീര ആക്ഷനുകള്‍

തെലുങ്കിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരയ രാം-ലക്ഷ്മണാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. തെലുങ്കിലേതിന് സമാനമായ ഗംഭീര ആക്ഷനുകളാണ് ചിത്രത്തിലുള്ളത്. ചെന്നൈ മെട്രോയ്ക്ക് സമീപമുള്ള ഫൈറ്റും ക്ലൈമാക്‌സ് ഫൈറ്റും എടുത്തുപറയേണ്ടതാണ്. എന്നാല്‍ ചില സംഘട്ടനങ്ങള്‍ യുക്തിക്ക് നിരക്കാത്തതുമാണ്. ഇന്റര്‍വെല്ലിന് തൊട്ടുമുമ്പ് പാര്‍ട്ടി ഓഫീസില്‍ വെച്ചുള്ള സംഘട്ടനമാണ് ഏറ്റവും മികച്ചത്.

ഗിരീഷിന്റെ ക്യാമറ

ഗിരീഷിന്റെ ക്യാമറ

മലയാളികളുടെ പ്രിയപ്പെട്ട സിനിമാറ്റോഗ്രാഫര്‍ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള രംഗങ്ങളൊന്നും ചിത്രത്തില്‍ ഇല്ല. സംഘട്ടന രംഗങ്ങള്‍ക്ക് അദ്ദേഹം നല്ല രീതിയില്‍ ക്യാമറ ഉപയോഗിച്ചതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. മലയാളത്തില്‍ അങ്കമാലി ഡയറീസ്, സോളോ പോലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയ ഗിരീഷിന്റെ മികച്ച വര്‍ക്കുകളില്‍ സര്‍ക്കാരും ഉള്‍പ്പെടുത്താം. എഡിറ്റിങില്‍ ശ്രീകര്‍ പ്രസാദും മികച്ച് നിന്നിട്ടുണ്ട്.

വരലക്ഷ്മിയുടെ മികച്ച പ്രകടനം

വരലക്ഷ്മിയുടെ മികച്ച പ്രകടനം

ഇളദളപതിയുടെ ദീപാവലി ട്രീറ്റാണ് സര്‍ക്കാര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം എന്ന നിലയില്‍ കൂടി ഈ ചിത്രത്തെ കാണാവുന്നതാണ്. അതേസമയം വരലക്ഷ്മി ശരത്കുമാറിന്റെ കഥാപാത്രമാണ് കൂടുതല്‍ കൈയ്യടി നേടുന്നത്. അവസാന 30 മിനുട്ടില്‍ പ്രതിനായക കഥാപാത്രമായിട്ടുള്ള അവരുടെ പ്രകടനം അതിഗംഭീരമാണ്. വരലക്ഷ്മിയുടെ പിതാവായി വേഷമിട്ട തമിഴ്‌നാട് എംപി പാലാ കറുപ്പയ്യ, രാധ രവി എന്നിവരുടെ പ്രകടനവും മികവുറ്റതാണ്. നായിക വേഷത്തിലെത്തിയ കീര്‍ത്തി സുരേഷും യോഗി ബാബുവും ചെറിയ റോള്‍ മാത്രമാണ് ചിത്രത്തിലുള്ളത്.

റഹ്മാന്റെ സംഗീതം

റഹ്മാന്റെ സംഗീതം

എആര്‍ റഹ്മാന്‍ ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങളെല്ലാം ശരാശരിയില്‍ താഴെയാണ്. സിംടാങ്കാരന്‍ എന്ന ഗാനം മാത്രമാണ് തിയ്യേറ്ററില്‍ അല്‍പ്പമെങ്കിലും ഓളമുണ്ടാക്കിയത്. എന്നാല്‍ പശ്ചാത്തല സംഗീതത്തില്‍ റഹ്മാന്‍ ഈ പോരായ്മയെല്ലാം മറികടന്നിട്ടുണ്ട്. വിജയുടെ ഇന്‍ട്രോ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ നീളുന്ന പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

ആരാധകര്‍ക്ക് ദീപാവലി വെടിക്കെട്ട്

ആരാധകര്‍ക്ക് ദീപാവലി വെടിക്കെട്ട്

വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിഷയമാണ് മുരുഗദോസ് അവതരിപ്പിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധികള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം സ്വന്തം നാട് വിട്ട് മറ്റൊരു സ്ഥലത്ത് താമസിക്കേണ്ടി വരുന്നവര്‍ എന്നിവരുടെ പ്രശ്‌നങ്ങളും ചിത്രം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. നേരത്തെ തുപ്പാക്കിയും കത്തിയും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്. അതേസമയം ഇളയദളപതിയുടെ ആരാധകര്‍ അല്ലാത്തവര്‍ക്ക് ചിത്രത്തില്‍ കുറവുകള്‍ കണ്ടെത്താനും സാധിക്കും

ചുരുക്കം: വിജയുടെ മാസും എആര്‍ മുരുകദോസിന്റെ മേക്കിങും ചേര്‍ന്നുളള മികച്ചൊരു എന്റര്‍ടെയ്‌നര്‍ ചിത്രമാണ് സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X