For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐ അനുഭവിച്ചറിയുക തന്നെ വേണം

  |

  ഇങ്ങനെയൊരു സിനിമയ്ക്കു വേണ്ടിയായിരുന്നു ഇന്ത്യന്‍ സിനിമ കുറച്ചുകാലമായി കാത്തിരുന്നത്. ഇന്ത്യന്‍ സിനിമ ഹോളിവുഡിനും മുകളില്‍ പ്രതിഷ്ഠിക്കാന്‍ സാധിച്ചുകൊണ്ട് സംവിധായകന്‍ ഷങ്കറും നടന്‍ വിക്രമും ചരിത്രം കുറിക്കുകയാണ്.ഹോളിവുഡ് സംവിധായകര്‍ക്കു പോലും ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ ചിന്തിച്ച ഷങ്കര്‍ അദ്ദേഹം സ്വപ്‌നം കണ്ടതുപോലെയൊരു ചിത്രം പ്രേക്ഷകര്‍ക്കു സമ്മാനിച്ചിരിക്കുന്നു. സംവിധായകന്‍ ആഗ്രഹിച്ചതുപോലെ നല്‍കാന്‍ വിക്രം എന്ന താരത്തിനും സാധിച്ചിരിക്കുന്നു.

  രജനീകാന്തിന്റെ ലിംഗയും വിജയ് യുടെ കത്തിയുമെല്ലാം പൊട്ടിത്തകര്‍ന്ന് ഞെട്ടിയിരിക്കുകയായിരുന്ന തമിഴ് സിനിമാ ലോകത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പു നല്‍കുകയാണ് ഷങ്കറിന്റെ ഐ എന്ന ചിത്രം. 2015ലെ പൊങ്കലില്‍ തന്നെയെത്തി റെക്കോര്‍ഡ് കലക്ഷന്‍ നേടുന്ന ചിത്രം വിക്രം എന്ന താരത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലായിരിക്കും. ഒരു താരത്തിന്റെ ആത്മസമര്‍പ്പണത്തിനു ലഭിച്ച ഏറ്റവും വലിയ കയ്യടിയാണ് ഐ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ ലഭിക്കുന്ന്.

  movie-i


  ഇതുപോലെയൊരു സബ്ജക്ട് സ്വപ്‌നം കണ്ട സംവിധായകനെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. ഇന്ത്യയിലെ സംവിധായകരൊന്നും തന്നെ സ്വപ്‌നം കാണാന്‍ തയ്യാറാകാത്തൊരു വിഷയം. റാംമ്പില്‍ സുന്ദരനായി തിളങ്ങിയിരുന്നൊരു മോഡല്‍ ഒരു സുപ്രഭാതത്തില്‍ വിരൂപനായി മാറുന്നു. ആ വൈരൂപ്യം അയാളെ കാമുകിയില്‍ നിന്നു പോകും അകറ്റുന്നു. മുഖമെല്ലാം വികൃതമായി, പുറത്ത് കൂനുമായി ഒളിച്ചു കഴിയേണ്ടി വരുന്ന ലീ എന്ന മോഡല്‍ ഒടുവില്‍ തന്റെ ശരീരത്തില്‍ ഇങ്ങെനയൊരു മാറ്റത്തിനു കാരണക്കാരനായവരെ അതേപോലെ വിരൂപരാക്കി പ്രതികാരം തീര്‍ക്കുന്നതാണ് കഥ.

  നായകനായ വിക്രം ഇങ്ങനെ പല വേഷം ചെയ്യാന്‍ തയാറായതതാണ് അഭിനന്ദിക്കേണ്ട മറ്റൊരു കാര്യം. തമിഴ് സിനിമയില്‍ കമല്‍ഹാസന്‍ ആയിരുന്നു ഇതിനു മുന്‍പ് ഇത്തരമൊരു രൂപമാറ്റത്തനു തയാറായിരുന്നത്. അപൂര്‍വ സഹോദരങ്ങള്‍, ഇന്ത്യന്‍, വിശ്വരൂപം എന്നീ ചിത്രങ്ങളിലെല്ലാം നാം അതു കണ്ടതാണ്. അതിലും മുകളിലാണ് വിക്രമിന്റെ പ്രകടനം. ലിംഗേശ്വരന്‍ എന്ന ബോളി ബില്‍ഡര്‍ റാംമ്പിലെ തിളങ്ങുന്ന താരമാകുന്നു. ബോഡി ബില്‍ഡറില്‍ നിന്ന് മോഡലിലേക്കുള്ള അയാളുടെ മാറ്റമൊക്കെ ശരിക്കും കയ്യടിയോടെയാണ് വിക്രം ചെയ്തിരിക്കുന്നത്.

  ഇങ്ങനെയൊരു ചിത്രമൊരുക്കാന്‍ വേണ്ടി വരുന്ന സാങ്കേതിക മികവ് പ്രത്യേകം എടുത്തുപറയേണ്ടത്. അതിലൊന്നും വിട്ടുവീഴ്ച ചെയ്യാന്‍ സംവിധായകന്‍ തയാറായിട്ടില്ല. കോടികള്‍ വാരിവിതറിയാണ് സിനിമയൊരുക്കിയതെങ്കിലും അതെല്ലാം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുതന്നെയായി. പ്രത്യേകിച്ച് ചൈനയില്‍ നിന്നുള്ള പാട്ടുകളും സൈക്കിള്‍ ആക്ഷനും.

  എ.ആര്‍. റഹ്മാന്‍ മാജിക് മ്യൂസികില്‍ പണ്ടോ പോലെ ഫലിക്കുന്നില്ലെങ്കിലും സിനിമയുമായി ചേര്‍ന്നുപോകുന്നതില്‍ വിജയിക്കുന്നുണ്ട്.

  ഹോളിവുഡ് സിനിമയില്‍ ഇതുപോലെ ഫാന്റസിയുണ്ടാകാറുണ്ട്. എന്നാല്‍ അതെല്ലാം ആക്ഷനില്‍ മാത്രം ഒതുങ്ങിപോകും. എന്നാല്‍ ഐ പൂര്‍ണമായും ഒരു എന്റര്‍ ടെയ്‌നര്‍ ആണ്. അത് അനുഭവിച്ചറിയുക തന്നെ വേണം.

  English summary
  Vikram's I movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X