വിക്രമാദിത്യന്‍ ഹിറ്റ് ചാര്‍ട്ടില്‍

By Nirmal Balakrishnan

Next »

« Previous

മലയാള സിനിമയിലെ മിനിമം ഗാരന്റിയുള്ള സംവിധായകനായ ലാല്‍ലോജിന് ദിലീപ് നായകനായ ഏഴുസുന്ദരരാത്രികള്‍ സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പടം ഏഴുനിലയില്‍ പൊട്ടിയപ്പോള്‍ അടുത്ത ചിത്രം വിജയിക്കേണ്ടത് അത്യാവശ്യമായി. തുടര്‍ന്ന് വിക്രമാദിത്യന്‍ അത്രയേറെ ശ്രദ്ധയോടെയാണ് ലാല്‍ജോസ് ഒരുക്കിയത്. ആ ശ്രദ്ധ ലാല്‍ജോസിനും ടീമിനും ഗുണം ചെയ്തു. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം മറ്റൊരു യുവാക്കളുടെ ചിത്രം കൂടി സൂപ്പര്‍ഹിറ്റിലേക്കു കുതിക്കുന്നു.

ദുല്‍ക്കര്‍ സല്‍മാനും ഉണ്ണി മുകുന്ദനും നമിത പ്രമോദും തകര്‍ത്തഭിനയിച്ച വിക്രമാദിത്യന്‍ ലാല്‍ജോസ് എന്ന സംവിധായകനും ഇക്ബാല്‍ കുറ്റിപ്പുറം എന്ന തിരക്കഥാകൃത്തിനും മറ്റൊരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കുന്നു. ഓംശാന്തി ഓശാന, 1983, സെവന്‍ത് ഡേ, ബാംഗ്ലൂര്‍ ഡെയ്‌സ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നിവയ്ക്കു ശേഷം ബോക്‌സ് ഓഫിസില്‍ ഹിറ്റാകുന്ന മറ്റൊരു ചിത്രമായി വിക്രമാദിത്യന്‍ മാറുന്നു. അനൂപ് മേനോന്‍ പതിവു ഇമേജ് വിട്ട് വില്ലത്തരം സ്വീകരിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. യുവാക്കളെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

vikramadithyan

ഇമേജ് തകര്‍ന്നുനില്‍ക്കുകയായിരുന്ന ഉണ്ണിമുകുന്ദന് ഈ ചിത്രം പുതുജീവന്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ വിജയക്കുതിപ്പു തുടങ്ങിയ ദുല്‍ക്കറിന് ഇനി ട്രാക്കിലെ ഓട്ടത്തിനു വേഗം കൂട്ടാം. കാരണം ചിത്രത്തില്‍ കയ്യടി നേടുന്നതെല്ലാം ദുല്‍ക്കര്‍ തന്നെ. നിവിന്‍ പോളി അതിഥി താരമായി എത്തി കയ്യടി നേടുന്നു എന്നതും ചിത്രത്തിന്റെ വിജയത്തിനു ആക്കം കൂട്ടും.

സന്തോഷ് കീഴറ എന്ന യുവനടന് ബ്രേക്ക് നല്‍കാന്‍ ലാല്‍ജോസിന് ഈ ചിത്രത്തിലൂടെ സാധിച്ചു. എല്ലാറ്റിനുമുപരി ലാല്‍ജോസ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ് വിക്രമാദിത്യനില്‍ കാണാന്‍ കഴിയുന്നത്. ഈ ചിത്രം തിയറ്ററില്‍ യുവാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. റമസാന്‍ കഴിഞ്ഞാല്‍ തിയറ്ററില്‍ വിക്രമാദിത്യന്‍മാര്‍ വെട്ടിത്തിളങ്ങുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X