twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവാക്കളെ തിരിച്ചറിയുന്ന ഡോക്ടര്‍

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/reviews/vikramadithyan-review-well-crafted-entertainer-from-lal-jose-1-124103.html">Next »</a></li></ul>

    സിനിമയുമായി ഒരു ബന്ധമില്ലാതെയാണ് ഈ ഡോക്ടര്‍ ഒരു കഥയുമായി കമല്‍ എന്ന സംവിധായകനെ കാണാന്‍ വരുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എന്ന പ്രവാസി മലയാളിയുടെ പേനയില്‍ നിന്നു വന്ന കഥാപാത്രങ്ങള്‍ കേരളത്തിലെ തിയറ്ററില്‍ പുതുവസന്തം സൃഷ്ടിച്ചു.നിറം എന്ന ചിത്രത്തിലൂടെ ഇക്ബാല്‍ കുറ്റിപ്പുറം തന്റെ വരവ് ഗംഭീരമാക്കി. കുഞ്ചാക്കോ ബോബന്‍- ശാലിനി കൂട്ടുകെട്ടിലെ വന്‍ ഹിറ്റായി ആ ചിത്രം. കേരളത്തിലെ കാംപസുകള്‍ ഏറ്റെടുക്കുകകയായിരുന്നു അതിലെ സൗഹൃദവും പ്രണയവും.

    അവിടുന്നിങ്ങോട്ട് ഇടയ്ക്കു നാട്ടില്‍ വരുമ്പോഴൊക്കെ അദ്ദേഹം ഹിറ്റാകാന്‍ സാധ്യതയുള്ള കഥകളുമായി വരും. അങ്ങനെ പിറന്ന കഥകളാണ് മേഘമല്‍ഹാര്‍, ഗ്രാമഫോണ്‍, സ്വപ്‌നക്കൂട്, ഫോര്‍ ദ് പീപ്പിള്‍, അറബികഥ, ഡയമണ്ട് നെക്ലേസ്, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവ. അതില്‍ ഒരു ചിത്രം മാത്രമേ തിയറ്ററില്‍ വിജയിക്കാതെ പോയുള്ളൂ- ജോഷി സംവിധാനം ചെയ്ത സെവന്‍സ്.

    iqbal-kuttippuram

    ഗ്രാമഫോണ്‍, മേഘമല്‍ഹാര്‍, അറബിക്കഥ എന്നിവയൊഴികെ എല്ലാം യുവാക്കള്‍ക്കായി ഒരുക്കിയ കഥയകളായിരുന്നു. അറബിനാട്ടില്‍ ജോലി ചെയ്തുകൊണ്ടാണ് കേരളത്തെ ഈ തിരക്കഥാകൃത്തു നോക്കിക്കാണുന്നതും ഇവിടുത്തുകാര്‍ക്ക് കഥ കണ്ടെത്തുന്നതും.

    ദൂരെ നിന്നു കാണുമ്പോഴാണ് ശരിക്കും അറിയാന്‍ കഴിയൂ എന്നുപറയുന്നത് വെറുതെയല്ല. അത് ഇക്ബാല്‍കുറ്റിപ്പുറത്തിന്റെ സിനിമ കാണുമ്പോള്‍ മനസ്സിലാകും.

    ഫഹദ് ഫാസിലിന് കോമഡി വഴങ്ങില്ല എന്നു കരുതിയിരുന്ന സമയത്താണ് സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന് ഒരു ഇന്ത്യന്‍ പ്രണയകഥ ഒരുക്കുന്നത് കുഞ്ചാക്കോ ബോബന് അനിയത്തിപ്രാവിനു ശേഷം ബ്രേക്കു നല്‍കുന്നത് നിറത്തിലൂടെയാണ്. കമല്‍ എന്ന സംവിധായകന് യുവാക്കളുടെ ചിത്രം ചെയ്യാന്‍ കഴിയുമെന്നു തെളിയിക്കുന്നതും ഈ ചിത്രം തന്നെ. എല്ലാ സിനിമയിലും ഒരു സന്ദേശം പകര്‍ന്നുനല്‍കാന്‍ ഈ ഡോക്ടര്‍ ശ്രമിക്കും. പുതിയ ചിത്രമായ വിക്രമാദിത്യനിലും അതു കാണാം. അത് പ്രത്യാശയുണര്‍ത്തുന്നൊരു സന്ദേശമാണ്.

    വിക്രമാദിത്യന്‍ ഹിറ്റ് ചാര്‍ട്ടില്‍വിക്രമാദിത്യന്‍ ഹിറ്റ് ചാര്‍ട്ടില്‍

    <ul id="pagination-digg"><li class="next"><a href="/reviews/vikramadithyan-review-well-crafted-entertainer-from-lal-jose-1-124103.html">Next »</a></li></ul>

    English summary
    'Vikramadithyan' Review: Well Crafted Entertainer from Lal Jose
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X