twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ലാല്‍ജോസ് ഹിറ്റുകളുടെ ക്ലാസ്‌മേറ്റ്

By Nirmal Balakrishnan

Next »

« Previous

വിക്രമാദിത്യന്‍ എന്ന പുതിയ ചിത്രം തിയറ്ററില്‍ വന്‍ കയ്യടി നേടുമ്പോള്‍ അതുകാണാന്‍ സംവിധായകന്‍ ലാല്‍ജോസ് കേരളത്തിലില്ല. കാറില്‍ യൂറോപ്യന്‍ പര്യടനത്തിനു തിരിച്ച ലാല്‍ജോസ് ഇപ്പോള്‍ ഇവിടുത്തെ ആരവം സുഹൃത്തുക്കള്‍ വഴി അറിയുന്നുണ്ടാകും. കാരണം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ മൂന്നുപേരെ ചര്‍ച്ചയായുള്ളൂ. അത് വിക്രമനും ആദിത്യനും അവരെ ഒരുക്കി തിയറ്ററിലെത്തിച്ച ലാല്‍ജോസും. മലയാളത്തില്‍ മിനിമം ഗാരന്റിയുള്ള സംവിധായകനാണ് താനെന്ന് ലാല്‍ജോസ് ഒരിക്കല്‍ കൂടി തെളിയിച്ചു.

കുടുംബപ്രേക്ഷകര്‍ക്ക് ധൈര്യസമേതം തിയറ്ററില്‍ എത്താന്‍ പ്രേരിപ്പിക്കുന്നൊരു പേരാണ് സംവിധായകന്‍ ലാല്‍ജോസിന്റെത്. കുടുംബത്തിന് ഇഷ്ടപ്പെടാത്തതൊന്നും ലാല്‍ജോസ് ഒരുക്കാറില്ല. മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗമുണ്ടായപ്പോഴും കുടുംബചിത്രമൊരുക്കി പിടിച്ചുനിന്ന സംവിധായകനാണ് അദ്ദേഹം. ന്യൂജനറേഷന്‍ നായകനായ ഫഹദ് ഫാസിലിനെ വച്ച് ഡയമണ്ട് നെക്ലേസ് എന്ന ചിത്രമൊരുക്കി വിജയിപ്പിച്ചെടുക്കുകയും ചെയ്തു.

lal-jose

പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന, അവരെ അല്‍പം നൊമ്പരപ്പെടുത്തുന്ന ചിത്രമെടുക്കുന്നതിലാണ് ലാല്‍ജോസ് എന്ന കമല്‍ ശിഷ്യന്‍ താല്‍പര്യം കാണിച്ചിരുന്നത്. ദിലീപിന് സൂപ്പര്‍താരപരിവേഷം നല്‍കിയ മീശമാധവന്‍ തൊട്ടാണ് ലാല്‍ജോസിന്റെ വിജയക്കുതിപ്പ്. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ജോസ് സംവിധാനം തുടങ്ങുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചെയ്തു. രണ്ടാംഭാവം ചെയ്തു. പക്ഷേ മീശമാധവന്‍ ആണ് ദിലീപിനും ലാല്‍ജോസിനും ബ്രേക്ക് നല്‍കിയത്. പിന്നീട് ഒത്തിരി ചിത്രങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ ഈ മിടുക്കനായ സംവിധായകനു സാധിച്ചു.

ദിലീപിനെ നായകനാക്കി ഇടക്കിടെ ചിത്രങ്ങള്‍ ചെയ്യുമ്പോഴും യുവാക്കളെ വച്ച് ചിത്രം ചെയ്യാന്‍ ലാല്‍ജോസ് ശ്രദ്ധിച്ചിരുന്നു. അക്കൂട്ടത്തില്‍ ആദ്യം ശ്രദ്ധേയമാ്കുന്നതത് ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേയ്ന്‍, ജയസൂര്യ എന്നിവരെല്ലാം അണിനിരന്ന ചിത്രം അവതരണ രീതികൊണ്ടാണ് ശ്രദ്ധേയമായത്. പിന്നീട് എല്‍സമ്മ എന്ന ആണ്‍കുട്ടി, ഡയമണ്ട് നെക്ലേസ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നിങ്ങനെ വൈവിധ്യമായ ചിത്രങ്ങള്‍ ചെയ്തു. അതിനിടെ അറബിക്കഥ പോലെയുള്ള രാഷ്ട്രീയ ചിത്രവം തനിക്കു വഴങ്ങുമെന്നു തെളിയിച്ചു.

യുവാക്കളെ വച്ച് ചിത്രം ചെയ്യുമ്പോള്‍ സിനിമയ്ക്കു തന്നെ വലിയൊരു എനര്‍ജി ലഭിക്കുമെന്ന് വിക്രമാദിത്യന്‍ എന്ന ചിത്രവും തെളിയിച്ചു. ക്ലാസ്‌മേറ്റ്‌സ് പോലെ മറ്റൊരു ഹിറ്റാകും ഈ ചിത്രം. പ്രേക്ഷകരെ തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധായകന്റെ മിടുക്കാണീ ചിത്രം.

ആദിത്യന്‍ ഒരുക്കുന്ന സസ്‌പെന്‍സന്‍ആദിത്യന്‍ ഒരുക്കുന്ന സസ്‌പെന്‍സന്‍

Next »

« Previous

English summary
'Vikramadithyan' Review: Well Crafted Entertainer from Lal Jose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X