ആദിത്യന്‍ ഒരുക്കുന്ന സസ്‌പെന്‍സന്‍

By Nirmal Balakrishnan

Next »

« Previous

വിക്രമനും ആദിത്യനും. ഒരേ കോളനിയില്‍ വളര്‍ന്ന രണ്ടു ചെറുപ്പക്കാര്‍. ആദിത്യന്‍ കള്ളന് പൊലീസില്‍ ജനിച്ച മകന്‍. വിക്രമന്‍ ഇന്‍സ്‌പെക്ടറുടെ മകനും. ഇവര്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയും. ദീപിക. കുട്ടിക്കാലം മുതല്‍ക്കേ മല്‍സരിച്ചു വളര്‍ന്ന അവര്‍ക്കിടയിലെ മല്‍സരം മുതിര്‍ന്നപ്പോള്‍ മൂര്‍ച്ഛിച്ചു.

ഫഌഷ് ബാക്കിലൂടെയാണ് ലാല്‍ജോസിന്റെ വിക്രമാദിത്യന്റെ കഥ വികസിക്കുന്നത്. പൊലീസുകാരനായ വാസുദേവ ഷേണായി(അനൂപ് മേനോന്‍) ക്ക് വനിതാ പൊലീസുകാരിയായ ലക്ഷ്മിയെ (ലെന)യെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അയാളുടെ അമ്മയ്ക്ക് എതിര്‍പ്പും. ആ എതിര്‍പ്പു കഴിഞ്ഞെത്തുമ്പോഴേക്കും പൊലീസകാരിയെ മറ്റൊരാള്‍ വിവാഹം ചെയ്തിരുന്നു. പൊലീസ് വേഷത്തിലെത്തിയ കള്ളന്‍ കുണ്ണുണ്ണി മേനോന്‍ (സന്തോഷ് കീഴറ). കള്ളനെ ഒരു ദിവസം ഷേണായി പിടികൂടുന്നു.

vikramadithyan-2

മകന്‍ ആദിത്യന്റെ കണ്‍മുന്നിലൂടെയാണ് അവനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത്. ഇതോടെ അയാള്‍ വീട്ടില്‍ നിന്നു പുറത്താകുന്നു. ഒടുവില്‍ മനംനൊന്ത് ആത്മഹത്യയും. മാനസികമായി തകര്‍ന്ന ആദിത്യന്‍ ചീത്തകൂട്ടില്‍ പെടുന്നു. അതേസമയം മകന്‍ വിക്രമനെ പൊലീസുകാരനാക്കാന്‍ ഷേണായി ശ്രമിക്കുന്നു. എസ് ഐ ടെസ്റ്റിന് ആദിത്യനും വിക്രമനും എഴുതുമ്പോള്‍ ആദിത്യനാണ് റാങ്ക്‌ലിസ്റ്റില്‍ മുന്നില്‍. അതില്‍ അസ്വസ്ഥനാകുന്ന ഷേണായി അവനെ കുരുക്കാന്‍ ശ്രമിക്കുന്നു. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു എന്ന പേരിലാണ് അയാള്‍ അവനെ പിടികൂടുന്നത്.

എന്നാല്‍ ഈ സമയത്ത് ശത്രുവായ വിക്രമനാണ് ആദിത്യനെ രക്ഷിക്കുന്നത്. ഷേണായിയുടെ ശ്രമഫലമായി ആദിത്യന് എസ്‌ഐയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പറ്റുന്നില്ല. അതോടെ അയാള്‍ നാടുവിടുന്നു. എന്നാല്‍ തിരിച്ചെത്തുന്നത് പുതിയ കൂട്ടുകാരനായ ലോകേഷുമായി്ട്ടാണ്. വളരെയധികം സസ്‌പെന്‍സുമായിട്ടാണ് ആദിത്യന്‍ തിരിച്ചെത്തിയത്. ആ സസ്‌പെന്‍സാണ് ലാല്‍ജോസ് പ്രേക്ഷകര്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്.

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X