ദുല്‍ക്കറും ഉണ്ണിയും ഇനി വിജയിച്ച നായകര്‍
ചില ചെറിയ വീഴ്ചകള്‍ വലിയ നേട്ടങ്ങള്‍ക്കുള്ള വഴിയൊരുക്കുമെന്ന് വിക്രമാദിത്യനില്‍ പറയുന്നുണ്ട്. അതുതന്നെയാണ് ചിത്രത്തില്‍ ആദിത്യനായി അഭിനയിച്ച ദുല്‍ക്കര്‍ സല്‍മാന്റെയും വിക്രമനായി അഭിനയിച്ച ഉണ്ണിമുകുന്ദന്റെയും സിനിമാ ജീവിതം. പരാജയങ്ങളുടെ കൂട്ടുകാരായിിരുന്നു രണ്ടുപേരും. ആദ്യകാലത്ത് ചില ചിത്രങ്ങള്‍ വിജയിച്ചുവെങ്കിലും പിന്നീടെല്ലാം ഒരാഴ്ച പോലും ഓടാത്ത ചിത്രങ്ങളായിരുന്നു.
സലാലാ മൊബൈല്‍സും പട്ടംപോലെയും സംസാരം ആരോഗ്യത്തിനു ഹാനികരവും പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് ദുല്‍ക്കറിന്റെ രക്ഷയ്ക്ക് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് വരുന്നത്. അതിലെ അര്‍ജുന്‍ എന്ന കഥാപാത്രം ദുല്‍ക്കറിന് ശരിക്കും കയ്യടി നേടി കൊടുത്തു. ഇപ്പോല്‍ വിക്രമാദിത്യത്തിനിലെ ആദിത്യനും ദുല്‍ക്കര്‍ എന്ന കഴിവുള്ള നടനെയാണു കാട്ടിത്തരുന്നത്. നല്ല സംവിധായകരുടെ കയ്യില്‍ കിട്ടിയാല്‍ ഏതു നടനും നന്നാകുമെന്നതിന്റ തെളിവാണ് ഇതിലെ ആദിത്യന്‍. മമ്മൂട്ടിയുടെ യൗവനകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ദുല്‍ക്കറിന്റെ ഇപ്പോഴത്തെ സിനിമാ ജീവിതം. ഡയലോഗ് ഡെലിവറി വരെ അതു പ്രകടമാണ്.

ഉണ്ണിമുകുന്ദന്റെയും സ്ഥിതി വ്യത്യസ്തമല്ല. അടുത്തിടെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. അവിടെ നിന്നാണ് ഈ ചിത്രത്തിലെ വിക്രമിനിലൂടെ കരകയറി വരുന്നത്. ഇതിലെ മസില്‍മാന്‍ ഉണ്ണിക്കു ശരിക്കും കയ്യടി നല്‍കുന്നുണ്ട്.
അതേപോലെ തന്നെ നിവിന്‍പോളിയുടെ സബ് കലക്ടറുടെ വേഷവും. അതിഥി വേഷമായിരുന്നുവെങ്കിലും നിവിന്‍പോളിയെ കാണുമ്പോഴേക്കും തിയറ്റര്‍ ഇളകി മറിയുകയാണ്. മലയാള സിനിമ ദുല്‍ക്കര്‍, പൃഥ്വിരാജ്, നിവിന്‍പോളി, ഫഹദ് ഫാസില്‍ എന്നീ യുവാക്കളുടെ കൈകളിലേക്കാണു നീങ്ങുന്നതെന്നതിന്റെ തെളിവാണ് ഈ കയ്യടിയെല്ലാം.


Click it and Unblock the Notifications