ഒരു ത്രില്ലുമില്ല, കോപ്പുമില്ല!ലാലേട്ടന്റെ വില്ലന്‍ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍!

കേരളം മുഴുവന്‍ തരംഗമായി ലാലേട്ടന്റെ വില്ലന്‍ റിലീസ് ചെയ്തു. എങ്ങും ആവേശത്തിലാഴ്ത്തി ഹൗസ് ഫുള്ളായി തന്നെയാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം നടത്തുന്നത്. മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകൡലാണ് സിനിമയുടെ റിലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണ് വില്ലന്‍. ബിഗ് റിലീസ് സിനിമയായി തിയറ്ററുകളിലേക്കെത്തിയ ചിത്രം ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 300 തിയറ്ററുകളിലാണ് വില്ലന്‍ പ്രദര്‍ശനത്തിനെത്തിയത്. അതില്‍ 152 ഫാന്‍സ് ഷോകളാണ് ഒരുക്കിയിരുന്നത്.

വില്ലന്‍ നിരാശപ്പെടുത്തി?

വില്ലന്‍ നിരാശപ്പെടുത്തി?

മോഹന്‍ലാലിന്റെ വില്ലന്‍ ആദ്യ പ്രദര്‍ശനത്തിന് ശേഷം ആരാധകരുടെ ആകാംഷകള്‍ കാറ്റില്‍ പറത്തിയ റിവ്യൂ ആണ് വന്നിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്ന ത്രില്ലില്ലെന്നാണ് ആരാധകരുടെ പ്രതികരണം.

സംവിധാനം പരാജയപ്പെട്ടോ?

സംവിധാനം പരാജയപ്പെട്ടോ?

മാത്യൂ മാഞ്ഞൂരാന്‍ നന്നായിരുന്നെങ്കിലും സിനിമ കഥയിലേക്ക് കടന്നില്ല. പകരം സിനിമയുടെ ദൃശ്യം മികച്ചതായി തോന്നിയിരുന്നെങ്കിലും അന്യഭാഷയില്‍ നിന്നുള്ള കഥാപാത്രങ്ങളുടെ ഡബ്ബിങ് ദുരന്തമായി പോയെന്നാണ് ആരാധകരുടെ പ്രതികരണം.

ത്രില്ലര്‍ സിനിമ

ത്രില്ലര്‍ സിനിമ

ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് വില്ലന്‍. എന്നാല്‍ പഞ്ച് ഡയലോഗുകളോ ആക്ഷന്‍ രംഗങ്ങളോ സിനിമയില്‍ ഇല്ലെന്നാണ് വാദം. വളരെ കുറച്ച് നേരം മാത്രമാണ് മഞ്ജു വാര്യരുടെ കഥാപാത്രം സിനിമയിലുള്ളത് എന്നും ആരാധകര്‍ക്ക് നിരാശ തന്നെ നല്‍കിയിരിക്കുകയാണ്.

മാത്യൂ മാഞ്ഞൂരാന്റെ വരവ്

മാത്യൂ മാഞ്ഞൂരാന്റെ വരവ്


മോഹന്‍ലാല്‍ വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണ് വില്ലന്‍. ബിഗ് റിലീസ് സിനിമയായി തിയറ്ററുകളിലേക്കെത്തിയ ചിത്രം ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ആദ്യ പ്രദര്‍ശനം

ആദ്യ പ്രദര്‍ശനം

കേരളത്തില്‍ 300 തിയറ്ററുകളിലാണ് വില്ലന്‍ പ്രദര്‍ശനത്തിനെത്തിയത്. അതില്‍ 152 ഫാന്‍സ് ഷോകളാണ് ഒരുക്കിയിരുന്നത്. കൃത്യം ഏട്ട് മണിക്ക് തന്നെ ഷോ ആരംഭിച്ചു. ശേഷം 12 മിനുറ്റുകള്‍ക്കുള്ളിലാണ് മോഹന്‍ലാലിന്റെ മാത്യൂ മാഞ്ഞൂരാന്റെ മാസ് എന്‍ട്രി.

 കുറ്റാന്വേഷണ കഥ

കുറ്റാന്വേഷണ കഥ

ഏട്ട് കുട്ടികളുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസ് ഓഫീസറാണ് മാത്യൂ മാഞ്ഞൂരാന്‍. സിനിമ ഒരു കുറ്റാന്വേഷണ കഥയിലേക്കാണ് പിന്നീട് സഞ്ചരിക്കുന്നത്.

 മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട്

മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട്

എഴുത്തുകാരനും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലാണ് സിനിമ എത്തിയത്. മോഹന്‍ലാലിന്റെയും ബി ഉണ്ണികൃഷ്ണന്റെയും കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X