നിരൂപണം: പൃഥ്വിയുടെ സ്വപ്‌നവും പ്രണയവും പറക്കുന്നു...വിമാനത്തില്‍ കയറാം... പേടിക്കാനില്ല..!!

By Aswini

മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്നതിനിടെയിതാ പൃഥ്വിരാജിന്റെ വിമാനവും എത്തിയിരിയ്ക്കുന്നു. സ്വപ്‌നങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണേണ്ട സിനിമയാണ് വിമാനം. സ്വപ്‌നം സത്യസന്ധവും തീവ്രവുമാണെങ്കില്‍ ഒരു കുറവും നിങ്ങളെ തളര്‍ത്തില്ല എന്ന സന്ദേശവും ചിത്രം നല്‍കുന്നു.

കുറവുകളുണ്ടായിട്ടും, ജീവിതത്തോട് പൊരുതി സ്വപ്‌നസാക്ഷാത്കാരത്തിലെത്തി സജി എന്ന ആളുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് നവാഗതനായ പ്രദീപ് എം നായര്‍ വിമാനം എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്.

എബിയല്ല വിമാനം

എബിയല്ല വിമാനം

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ എബി എന്ന ചിത്രത്തിന്റെയും വിമാനത്തിന്റെയും കഥ ഒന്നാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എബിയും വിമാനവും രണ്ട് തട്ടിലുള്ള സിനിമയാണ്. രണ്ട് പറയുന്നത് വൈകല്യങ്ങളുള്ള ഒരു ചെറുപ്പക്കാരന്റെ പറക്കാനുള്ള മോഹമാണ് എന്ന സാമ്യവും പശ്ചാത്തലം നാട്ടിന്‍ പുറമാണ് എന്ന് സാമ്യവും മാത്രമേയുള്ളൂ.

സ്വപ്‌നവും പ്രണയവും

സ്വപ്‌നവും പ്രണയവും

ഒരു കുഞ്ഞു മോഹത്തില്‍ നിന്ന് വലിയ സ്വപ്‌നത്തിലേക്കെത്തുന്ന വെങ്കിടി (പൃഥ്വിരാജ്) എന്ന കഥാപാത്രം കാഴ്ചക്കാര്‍ക്ക് പ്രചോദനമാണ്. സ്വപ്‌നത്തിനൊപ്പം പ്രാധാന്യം വെങ്കിടി പ്രണയത്തിനും നല്‍കുന്നു. വിമാനത്തില്‍ കാമുകിയ്‌ക്കൊപ്പം പറക്കാനാണ് അയാളുടെ ആഗ്രഹം.

പെര്‍ഫക്ട് പെയര്‍

പെര്‍ഫക്ട് പെയര്‍

പൃഥ്വിരാജിന്റെ നായികയായി പുതുമുഖ താരം ദുര്‍ഗ്ഗ കൃഷ്ണയാണ് എത്തുന്നത്. പൃഥ്വിരാജിന്റെ 'പെര്‍ഫക്ട്' നായികമാരിലൊരാളായി ദുര്‍ഗ്ഗ മാറിക്കഴിഞ്ഞു. പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്നതിനാല്‍ ഈ ജോഡി പൊരുത്തതിന് സിനിമയില്‍ വലിയ പങ്കുണ്ട്.

രണ്ടാം ഭാഗത്തിന് മുന്‍പ്

രണ്ടാം ഭാഗത്തിന് മുന്‍പ്

വെങ്കിടിന്റെ റൊമാന്‍സും സ്വപ്‌നവുമാണ് ആദ്യ പകുതിയില്‍ പറയുന്നത്. അത്രയധികം പ്രേക്ഷകരെ പിടിച്ചിരുന്നിടത്തല്ല ഇടവേള വരുന്നത്. എന്നാല്‍ ഇടവേളയ്ക്ക് ശേഷം കാര്യത്തിലേക്ക് കടക്കുന്നു. സ്വപ്‌നം കാണുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നിടത്തേക്ക് കഥ മാറുന്നു.

ഹാസ്യ രംഗങ്ങള്‍

ഹാസ്യ രംഗങ്ങള്‍

ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഈ 'ഫീല്‍ഗുഡ് മൂവി'യ്ക്ക് പിന്തുണ നല്‍കുന്നു. അലന്‍സിയര്‍, ലെന, സുധീര്‍ കരമന, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.

ഒറ്റവാക്കില്‍

ഒറ്റവാക്കില്‍

കുടുംബത്തോടൊപ്പം ഈ ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് ധൈര്യമായി വിമാനത്തില്‍ കയറാം. നല്ലൊരു ഫീല്‍ ഗുഡ് മൂവിയാണ്. എവിടെയും ലാഗ് ചെയ്ത് പ്രേക്ഷകരെ വെറുപ്പിയ്ക്കുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X