അരവിന്ദന്റെ അതിഥികള്‍ പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലര്‍ത്തിയോ! ഓഡിയന്‍സ് റിവ്യൂ വായിക്കാം

By Midhun

കാത്തിരിപ്പിനൊടുവില്‍ ശ്രീനിവാസനും വിനീതും വീണ്ടുമൊന്നിക്കുന്ന അരവിന്ദന്റെ അതിഥികള്‍ തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കഥ പറയുമ്പോള്‍,മാണിക്യക്കല്ല് എന്നീ ചിത്രങ്ങളൊരുക്കിയ എം.മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

മമ്മൂട്ടിയുടെ അങ്കിള്‍, അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിച്ച തൊബാമ തുടങ്ങിയ ചിത്രങ്ങളോടൊപ്പമാണ് അരവിന്ദന്റെ അതിഥികള്‍ ഇന്ന് റിലീസ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം ഉര്‍വ്വശി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് അരവിന്ദന്റ് അതിഥികള്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറും തന്ന ആവേശമാണ് പ്രേക്ഷകരില്‍ ചിത്രം കാണുവാനുളള ആകാംക്ഷ കൂട്ടിയത്.

അരവിന്ദന്റെ അതിഥികള്‍

അരവിന്ദന്റെ അതിഥികള്‍

ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീതും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. കഥ പറയുമ്പോള്‍ എന്ന ശ്രീനിവാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ എം.മോഹനന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഒരിടവേളയ്ക്കു ശേഷം ഉര്‍വ്വശി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ചിത്രത്തില്‍ ശ്രീനിവാസന്റെ ജോഡിയായിട്ടാണ് ഉര്‍വ്വശി അഭിനയിക്കുന്നത്. നിഖില വിമലാണ് ചിത്രത്തില്‍ വിനീതിന്റെ നായികയായി എത്തുന്നത്.

അച്ഛനും മകനും വീണ്ടും

അച്ഛനും മകനും വീണ്ടും

ശ്രീനിവാസനും വിനീതും വീണ്ടുമൊന്നിക്കുന്നതു തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അരവിന്ദന്‍ എന്ന ടൈറ്റില്‍ റോളിലാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിലും ഗാനരംഗത്തും വിനീത് തിളങ്ങിയിരുന്നു. വിനീതിനൊപ്പം മാധവന്‍ എന്ന തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായാണ് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്. പതിവ് ശ്രീനിവാസന്‍ ഡയലോഗുകളും മറ്റും ചിത്രത്തിലുണ്ടാവുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ ശ്രീനിവാസനും വിനീതും ഉള്‍പ്പെടുന്ന രംഗമായിരുന്നു അണിയറപ്രവര്‍ത്തകര്‍ കാണിച്ചിരുന്നത്.

കുടുംബ ചിത്രം

കുടുംബ ചിത്രം

മൂകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബ ചിത്രമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. മൂകാംബികയ്ക്കു സമീപം ലോഡ്ജ് നടത്തുന്ന അരവിന്ദന്റെ കഥയാണ് ചിത്രം പറയുന്നത്. അരവിന്ദന്റെ ലോഡ്ജില്‍ അതിഥികളായെത്തുന്നവരുടെ കഥയും ചിത്രം പറയുന്നു. ഒരു കുടുംബ ചിത്രമായിരിക്കും അരവിന്ദന്റെ അതിഥികളെന്ന് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ നിന്നും വ്യക്തമായിരുന്നു.ഒരു ടേബിളിനു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെയായിരുന്നു പോസ്റ്ററില്‍ കാണിച്ചിരുന്നത്. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ താരങ്ങള്‍

ചിത്രത്തിലെ താരങ്ങള്‍

മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അരവിന്ദന്റെ അതിഥികള്‍. ചിത്രത്തില്‍ വിനീതിന്റ കൂട്ടുകാരനായി അജു വര്‍ഗീസും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സലീംകുമാര്‍, ബിജുക്കുട്ടന്‍,പ്രേംകുമാര്‍, ഷമ്മി തിലകന്‍, ശാന്തികൃഷ്ണ, കെപിഎസി ലളിത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററില്‍ മിക്ക താരങ്ങളും ഉള്‍പ്പെട്ടിരുന്നു.

പ്രേക്ഷക പ്രതികരണം

പ്രേക്ഷക പ്രതികരണം

ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പ്രേക്ഷകരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമാണ് ചിതത്തിലുളളതെന്നാണ് ചിത്രം കണ്ട ആളുകള്‍ പറയുന്നത്. ആദ്യ പകുതിയാണ് ഗംഭീരമായതെന്നും രണ്ടാം പകുതിയും നല്ല രീതിയില്‍ വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എല്ലാതരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന മികച്ചൊരു കുടുംബ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ഏറെക്കാലത്തിനു ശേഷം ശ്രീനിവാസന്റെ മികച്ചൊരു കഥാപാത്രമാണ് ചിത്രത്തിലുളളതെന്നും അറിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X