For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അസുർ: വെൽകം ടു യുവർ ഡാർക്ക് സൈഡ് റിവ്യൂ: കലിയുഗമാണ്, നന്മയും തിന്മയും തമ്മിൽ യുദ്ധമാണ് — റിവ്യൂ

  By Akhil M
  |

  Rating:
  3.0/5
  Star Cast: Arshad Warsi, Barun Sobti, Riddhi Dogra
  Director: Gaurav Shukla

  ഹിന്ദു മിത്തോളജി പ്രകാരം നാല് യുഗങ്ങളിൽ ഏറ്റവും അവസാനത്തെ യുഗമാണ് കലിയുഗം. നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് പ്രധാനമായും കലിയുഗത്തിൽ പറയപ്പെടുന്നത്. ഈ ഒരു ആശയം പറയുന്ന ഒരുപാട് സിനിമകളും സീരീസുകളും ഇറങ്ങിയിട്ടുമുണ്ട്. ഇതിൽ ഏറ്റവും പുതിയതാണ് വൂട്ട് സെലെക്ടിന്റെ ഹിന്ദി സീരിസായ അസുർ: വെൽകം ടു യുവർ ഡാർക്ക് സൈഡ്.

  അസുരന്മാരെ പലവിധത്തിൽ കണ്ടിട്ടുണ്ടെങ്കിലും വൂട്ടിന്റെ അസുരൻ പുതിയതാണ്. സിബിഐ ഓഫീസർ ധനജയ് രാജ്പൂത്(അർഷാദ് വർസി) ഭാര്യയെ വളരെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. സിറ്റിയിൽ മുൻപ് നടന്ന സീരിയൽ കൊലപാതക രീതിയിലാണ് കൊല്ലപ്പെടുന്നത്. അന്വേഷണം ധനജയിലേക്ക് തിരിയുന്ന സാഹചര്യത്തിൽ സിബിഐലെ പഴയ ഓഫീസറും ധനജയുടെ പഴയ ശിഷ്യനുമായ നിഖിൽ നായർ(ബരുൺ സോബ്തി) എഫ്ബിഐ ൽ നിന്നും വരുന്നു. അന്വേഷണത്തിൽ ധനഞ്ജയ് കുറ്റക്കാരനാണെന്ന് കണ്ടുപിടിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു. പക്ഷെ വീണ്ടും സീരിയൽ കൊലപാതകങ്ങൾ അരങ്ങേറുന്നതും നിഖിൽ അന്വേഷിക്കുന്നതും ആണ് കഥ.

  അർഷാദ് വർസി, ബരുൺ സോബ്തി തുടങ്ങിയവരെ കൂടാതെ ഷാരിബ് ഹാഷ്മി( ലോലർക് ദുബൈ), രിധി ദോഗ്ര(നുഷ്രത്‌), അനുപ്രിയ ഗോയെങ്ക(നൈന നായർ), വിഷബ് ബൻസാൽ(ശുബ്) തുടങ്ങിയവരും വളരെ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സ്ഥിരം സീരിയൽ കില്ലർ സബ്ജെക്ട് ആണെങ്കിലും അതിനെ ഹിന്ദു മിത്തോളജിയുമായി കോർത്തിണക്കി വളരെ നല്ലൊരു ത്രില്ലെർ സമ്മാനിക്കാൻ സംവിധായകൻ ഒനി സെന്നിന് കഴിഞ്ഞിട്ടുണ്ട്.

  വരാണസിയും ഡൽഹിയും മുഖ്യ സഥലങ്ങളാകുന്ന അസുർ എഴുതിയിരിക്കുന്നത് ഗൗരവ് ശുക്ലയാണ്. മറ്റു സീരിയൽ കില്ല്ലിങ് സീരിസിനെ അപേക്ഷിച്ചു ഹിന്ദു മിത്തോളജിയെ കോർത്തിണക്കിയാണ് അസുറിനെ വ്യത്യസ്തമാക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ സേക്രഡ് ഗെയിംസിന് ശേഷം ഹിന്ദു മിത്തോളജി അടിസ്ഥാനമാക്കി പറയുന്ന ത്രില്ലെർ സീരീസ് ആണ് അസുർ.

  മണി ഹൈസ്റ്റ് സീസൺ 4: പ്രൊഫെസറും പിള്ളേരും എത്തി, ഇനി യുദ്ധമാണ് യുദ്ധം - റിവ്യൂ

  അർഷാദ് വർസിയും ബരുൺ സോബ്തിയും മികച്ച അഭിനയം കാഴ്ചവയ്ക്കുമ്പോൾ ശുബ് എന്ന കഥാപാത്രമായി അഭിനയിച്ച വിഷബ് ബന്സാലിന്റെ പ്രകടനം അഭിനന്ദനാർഹമാണ്. ഒരു സൈക്കോപാത്തിന്റെ മാനസിക വ്യവഹാരം വളരെ നല്ല രീതിയിൽ പ്രകടിപ്പിക്കുന്നുണ്ട് വിഷബ്. മേക്കിങ് കൊണ്ട് മികച്ച സീരിസ് തന്നെയാണ് അസുർ. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും വളരെ മുന്നിട്ടു നിൽക്കുണ്ട്.

  ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി അല്ലു അര്‍ജുന്‍! പുഷ്പ ഫസ്റ്റ്‌ലുക്ക് പുറത്ത്‌

  എട്ട് എപ്പിസോഡുകളുള്ള അസുർ ആദ്യ എപ്പിസോഡുകളിൽ പുലർത്തിയിരുന്ന ത്രില്ലെർ മൂഡ് നിലനിർത്താൻ കഴിയാതെ വരുന്നുണ്ട്. അവസാന എപ്പിസോഡുകളാകുമ്പോഴേക്കും കാഴ്ചക്കാർക്ക് ഊഹിക്കാവുന്ന ഒരു ക്ലൈമാക്സ് ആണ് അസുർ മുന്നോട്ട് വയ്ക്കുന്നത്. ഇത് മൊത്തം സീരിസിനെയും പിന്നോട്ട് വലിക്കുന്ന തരത്തിലുള്ള ഒരു രീതിയായി കാഴ്ചക്കാരന് അനുഭവപ്പെടാം.

  തീരുമാനം തെറ്റിയില്ലെന്ന് ആര്യ! ചേച്ചി എന്തിനിത് ചെയ്തുവെന്ന് ചോദിച്ചവരോട് പറയാനുള്ളത് ഇതെന്നും താരം

  കൊറോണക്കാലം ഒറ്റിറ്റി പ്ലാറ്റുഫോമുകൾക്ക് ചാകരയാണ് കൊണ്ടുവന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്സ്റ്റാർ മുതലായ മുൻകിട പ്ലാറ്റുഫോമുകൾ കാഴ്ചക്കാർക്ക് വ്യത്യസ്തമായ പരിപാടികൾ മുന്നോട്ടു വയ്ക്കുമ്പോൾ എടുത്തുപറയാൻ വലിയ സീരിസുകൾ ഒന്നും തന്നെയില്ലാത്ത വൂട്ട് സെലെക്ടിനു അസുർ ഒരു മുതൽക്കൂട്ട് തന്നെയാണ്.

  ഒരു തവണ കണ്ടിരിക്കാവുന്ന നല്ലൊരു സൈക്കോ കില്ലർ സീരിസാണ് അസുർ.

  Read more about: review റിവ്യൂ
  English summary
  Voot Select Series Asur: Welcome To Your Dark Side Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X