twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദി റായിക്കർ കേസ് റിവ്യൂ: റായിക്കർ ഫാമിലി കൊള്ളാം... കേസും കൊള്ളാം

    By Akhil M
    |

    Rating:
    3.0/5
    Star Cast: Atul Kulkarni, Kunal Karan Kapoor, Ashwini Bhave
    Director: Aditya Sarpotdar

    ഗോവയിലെ അറിയപ്പെടുന്ന ബിസ്സിനെസ്സ് ഫാമിലിയാണ് റായിക്കർ ഫാമിലി. നായ്ക് റായിക്കർ ഫാമിലിയിലെ ചെറുപ്പക്കാരൻ കൊല്ലപ്പെടുന്നതും അന്വേഷണം കുടുംബത്തിലേക്ക് തിരിയുന്നതും ആണ് വൂട്ടിന്റെ ഏറ്റവും പുതിയ വെബ് സീരീസായ ദി റായിക്കർ കേസിന്റെ ഇതിവൃത്തം.അരമണിക്കൂർ ദൈർഖ്യമുള്ള ഏഴ് എപ്പിസോഡുകളുള്ള സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യ സർപോത്ദാർ ആണ്.

    റായിക്കർ ഫാമിലി

    റായിക്കർ ഫാമിലിയിലെ ഗൃഹനാഥൻ യശ്വന്ത് നായ്ക് റായിക്കറും(അതുൽ കുൽക്കർണി) ഭാര്യ സാക്ഷി നായ്ക് റായിക്കറും(അശ്വിനി ഭാവെ) ആണ്. ഫാമിലിയിലെ ഇളയ സന്തതിയായ തരുൺ സക്കറി നായിക് റായിക്കർ(ഹണി കംബോജ്) ആത്മഹത്യ ചെയ്തതായി കാണപ്പെടുന്നു. പോലീസ് അന്വേഷണത്തിൽ അത് കൊലപാതകമാണെന്ന് മനസ്സിലാകുകയും കൊലചെയ്തിരിക്കുന്നത് ഫാമിലിയിലെ തന്നെ ഒരു മെമ്പർ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ജോൺ പെരേര(നീൽ ഭൂപാളം) മനസ്സിലാകുകയും അന്വേഷണം റായിക്കർ ഫാമിലിയിലേക് തിരിയുന്നു. പോകപ്പോകെ വീട്ടിലെ എല്ലാവർക്കും തരുണിനെ കൊല്ലാനുള്ള കാരണം ഉണ്ടെന്നു മനസ്സിലാവുന്നത് ഒരു ത്രില്ലെർ മൂഡിലേക് കഥയെ എത്തിക്കുന്നു .

    സീരിയലും സീരീസും

    സീരിയലും സീരീസും തമ്മിലുള്ള ഒരു വ്യത്യാസം ഒരു വലിയ കഥയെ ആവശ്യത്തിന് സമയമെടുത്ത് ചെയ്യാനുള്ള സ്വാതന്ത്രം സംവിധായകന് ഉണ്ടാകും എന്നതാണ്. പക്ഷെ ഇവിടെ മൂന്നു മണിക്കൂറുകൊണ്ട് പറയേണ്ട ഒരുസിനിമ കഥയെ ഇടിച്ചു പരത്തി 7എപ്പിസോഡുകളിലേക് മാറ്റി അവതരിപ്പിക്കാനുള്ള തിരക്കഥാകൃത്തുക്കളുടെ ശ്രമം വളരെ വലിയ രീതിയിൽ വിജയിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാൻ പറ്റില്ല. കർമണ്യ അഹൂജ, ബിജേഷ് ജയരാജൻ, ചിന്മയ മണ്ഡലേക്കർ, അനിത നായർ തുടങ്ങിയവരാണ് ഈ ഫാമിലി ഡ്രാമയുടെ രചനയ്ക്ക് പിന്നിൽ.

    ഫാമിലി മിസ്റ്ററി ഡ്രാമ

    ഓരോ എപ്പിസോഡും തുടങ്ങുന്നത് കൊലപാതകത്തിൽ ആണ്. എല്ലാ കഥാപാത്രങ്ങളെയും കൊലപാതകവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഓരോ എപ്പിസോഡും തുടങ്ങുന്നത്. അത്തരം ഒരു അവതരണം തന്നെയാവണം ഫാമിലി മിസ്റ്ററി ഡ്രാമയായ ദി റായിക്കർ ഫാമിലിയെ കൂടുതൽ എൻഗേജിങ് ആക്കുന്നത്.

    മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു, അവസരങ്ങള്‍ കുറഞ്ഞ കാരണം ഇതാണ്...മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു, അവസരങ്ങള്‍ കുറഞ്ഞ കാരണം ഇതാണ്...

    മികച്ച കാസ്റ്റിംഗ്

    വളരെ മികച്ച കാസ്റ്റിംഗ് കാണാൻ കഴിയുന്നുണ്ട് നമുക്കിവിടെ. അതുൽ കുൽക്കർണി, അശ്വിനി ഭാവെ, നീൽ ഭൂപാളം തുടങ്ങിയവരെ കൂടാതെ ഹണി കംബോജ്(തരുൺ സക്കറി നായ്ക് റായിക്കർ), കുനാൽ കരൺ കപൂർ(മോഹിത് നായിക് റായിക്കർ), പരുൾ ഗുലാട്ടി(ഇതാഷ നായ്ക് റായിക്കർ), ലളിത് പ്രഭാകർ (ഏകലവ്യ) തുടങ്ങിയവരും ഉണ്ട്. മുൻപ് ചെയ്ത മറ്റുപല കഥാപാത്രങ്ങളോട് സാദൃശ്യം ഉള്ളതുകൊണ്ട് അതുൽ കുൽക്കർണിയുടെ അഭിനയത്തിൽ പുതുമയൊന്നും തോന്നുന്നില്ല. അതെസമയം അശ്വിനി ഭാവയും ലളിത് പ്രഭാകറും വളരെ മികച്ച അഭിനയം കാഴ്ചവച്ചു.

    ആര്യയുടെ സഹോദരിയെ കണ്ടിട്ടുണ്ടോ? സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷം പറഞ്ഞ് ആര്യആര്യയുടെ സഹോദരിയെ കണ്ടിട്ടുണ്ടോ? സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷം പറഞ്ഞ് ആര്യ

    മനോജ്‌ സോണി

    മനോജ്‌ സോണിയുടെ ഛായാഗ്രഹണം വളരെ നന്നായി. മികച്ച ഒരു കാഴ്ച അനുഭവം തന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സാവധാനം പറയുന്ന ഒരു ത്രില്ലെർ കഥയ്ക്കനുകൂലമായി ക്യാമറ ചലിപ്പിക്കുന്നതിൽ കയ്യടി അർഹിക്കുന്നുണ്ട് മനോജ്‌. അതിനോടോപ്പോം തന്നെ സീരിസിന്റെ മ്യൂസിക് ചെയ്ത ആദിത്യ-നയൻതാര തങ്ങളുടെ ജോലി വളരെ കൃത്യമായി ചെയ്തിട്ടുണ്ട്.

    ലൂസിഫര്‍ തെലുങ്കില്‍ സയിദ് മസൂദായി അല്ലു അര്‍ജുന്‍? പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍ലൂസിഫര്‍ തെലുങ്കില്‍ സയിദ് മസൂദായി അല്ലു അര്‍ജുന്‍? പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍

    ആര് ചെയ്തു

    ഇത്തരം ക്രൈം ഡ്രാമകളിൽ സ്ഥിരം ചോദിക്കുന്ന അല്ലെങ്കിൽ കണ്ടിപിടിക്കേണ്ടതായ ഒരു ചോദ്യമാണ് 'ആര് ചെയ്തു' എന്നത്. ആ ചോദ്യം എല്ലാ എപ്പിസോഡുകളിലും എടുത്തു ചോദിക്കുന്നുമുണ്ട്. പക്ഷെ മൊത്തമായി നോക്കുമ്പോൾ ഒരു സാധാരണ പ്രേക്ഷകരിൽ പോലും സംശയം ഉളവാക്കുന്ന ചില ലൂപ്ഹോൾസ് സീരിസിലുടനീളം കാണാം. ഒരു പുതുമയും അവകാശപ്പെടാനാവില്ല ഈ ഫാമിലി മിസ്റ്ററി ക്രൈം ഡ്രാമ സീരിസിൽ.

    ക്രൈം ഉണ്ട്, പക്ഷെ മിസ്റ്ററിയുടെ പോരായ്മ സീരിസിലുടനീളം ഉണ്ട്.

    Read more about: review റിവ്യൂ
    English summary
    Voot Select Series The Raikar Case Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X