twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈൽഡ് ഡോഗ്: ആന്റിടെററിസ്റ്റ് കൂൾ ഓപ്പറേഷനുകളുമായി നാഗാർജ്ജുന മലയാളത്തിൽ. ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Nagarjuna Akkineni, Kelly Dorji, Avijit Dutt
    Director: Ahishor Solomon

    ദൃശ്യം2 പോലൊരു ഷുവർബെറ്റ് ത്രില്ലർ മോഹൻലാലിനെ പോലൊരു സൂപ്പർസ്റ്റാർ ഒടിടി റിലീസ് ചെയ്തപ്പോൾ അത് ഇൻഡ്യ ഒട്ടുക്കും വാർത്ത ആയി. സൽമാന്റെ 'രാധേ' ഈദിന് തിയേറ്ററിലും സീ ഫൈവിലും റിലീസാവുന്നു.. ധനുഷിന്റെ ജഗമേതന്തിരം ജൂണിൽ ഒടിടി റിലീസ് വരുന്നു. ഇപ്പോൾ അതൊന്നും ഒരു വാർത്തയേ ആവുന്നില്ല. അതിനിടയിൽ ആണ് നെറ്റ്ഫ്ളിക്സിൽ റിലീസ് നിശ്ചയിച്ചിരുന്ന നാഗാർജ്ജുനയുടെ "വൈൽഡ് ഡോഗ്" ആദ്യ തീരുമാനം മാറ്റി തിയേറ്ററിലും അതിന് തൊട്ടുപിറകിലായി ഒടിടിയിലും പ്രദർശനം ആരംഭിച്ചു.

    തെലുങ്കിനൊപ്പം തമിഴിലും മലയാളത്തിലും ലഭ്യമായ "വൈൽഡ് ഡോഗ്" യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ത്രില്ലർ മൂവി ആണ്. സംവിധാനവും തിരക്കഥയും അഷിഷോർ സോളമൻ. സംഭാഷണം കിരൺകുമാർ. ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് എസ് തമൻ.

    1

    2006 മുതൽ 2013 വരെ ഹൈദരാബാദിലെ ലുമ്പിനി പാർക്ക്, ഗോകുൽ ചാട്ട് സെന്റർ, ദിൽസുഖ് നഗർ പൂനെയിലെ ജർമൻ ബേക്കറി എന്നിങ്ങനെ തുടങ്ങി പലയിടങ്ങളിലായി നടന്ന, 303 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടന പരമ്പരകളും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യൻ മുജാഹിദീൻ എന്ന തീവ്രവാദ സംഘടനയുടെ വേരുകൾ തേടിയുള്ള നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണവും ആണ് സിനിമയുടെ പ്രതിപാദ്യം. സ്ഫോടനപരമ്പരയുടെ മുഖ്യ ആസൂത്രകനായ യാസിൻ ഭട്കലിനെ നേപ്പാളിൽ നിന്നും എൻ ഐ എ പൊക്കുന്നതാണ് വൈൽഡ് ഡോഗിലെ മെയിൻ ഓപ്പറേഷൻ. ത്രില്ലിംഗ് എലമെന്റും..

    2

    2010ൽ പൂനെയിലെ ജോൺ ബേക്കറി എന്നൊരു സ്ഥാപനത്തിൽ നടന്ന ബോംബ് ബ്ലാസ്റ്റിനെ തുടർന്നാണ് എൻ ഐ എ ഡിജിപി ഹേമന്ത് (അതുൽ കുൽക്കർണി) സംഭവം അന്വേഷിക്കാൻ വിജയ് വർമ്മയെ (നാഗാർജ്ജുന) വിളിച്ചു വരുത്തുന്നത്. വൈൽഡ് ഡോഗ് എന്ന വിളിപ്പേരുള്ള ഓപ്പറേഷൻ ഏജന്റ് ആയ വിജയ് വർമ്മ തന്റെ ഔദ്യോഗിക ജീവിതത്തിൽ നടന്ന ചില അനിഷ്ടസംഭവങ്ങളെ തുടർന്ന് ഓഫീസ് വർക്കുമായി ഒതുങ്ങിക്കൂടുകയാണ്. ഡിജിപി ദൗത്യം ഏൽപിച്ച ഉടനെ വിജയ് ആവശ്യപ്പെടുന്നത് തന്റെ ടീമിനെ ആണ്.

    3

    സാധാരണ ഗതിയിൽ നാഗാർജ്ജുന പോലുള്ള സൂപ്പർതാരങ്ങൾക്ക് എന്ത് ടീം. എന്ത് ടീം വർക്ക്. അവർ സ്വന്തം നിലയ്ക്ക് തന്നെ ഒരു ഫോഴ്‌സോ ആർമിയോ ഒക്കെ ആവുകയാണ് പതിവ്. അതിപ്പോ എതിരാളികൾ തീവ്രവാദികൾ ആയാലും അതെ ശത്രുരാജ്യമായാലും അതെ. വൈൽഡ് ഡോഗിന്റെ വ്യത്യസ്തതയും അതുതന്നെ. തെലുങ്ക് ആക്ഷൻ സിനിമകൾക്ക് അന്യമായ റിയലിസ്റ്റിക് പാറ്റേർൻ ആണ് പുതിയ സംവിധായകൻ ആയ അഷിഷോർ സോളമൻ സിനിമയിൽ ഉടനീളം സ്വീകരിച്ചിരിക്കുന്നത്. സ്ക്രിപ്റ്റിൽ ആയാലും മേക്കിങ്ങിൽ ആയാലും അങ്ങനെ തന്നെ.

    4

    വൈൽഡ് ഡോഗിന്റെ പോസിറ്റീവ് വശവും നെഗറ്റീവ് വശവും ഇപ്പറഞ്ഞ റിയലിസം തന്നെയാണ്. ഒരുപാട് ഏജന്റ് ഓപ്പറേഷൻ മൂവികളിൽ കണ്ടുമടുത്ത റിയലിസം ആണ് ഇത്. സംഭവങ്ങൾ ചരിത്രത്തിൽ സംഭവിച്ചതാണ്, യഥാതഥമാണ് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ലല്ലോ. പ്രേക്ഷകർ കണ്ടുപഴകാത്ത ഒന്നും തന്നെ സിനിമയിൽ ഇല്ല. തിയേറ്ററിൽ സിനിമാറ്റിക് ആയ എന്തെങ്കിലും ഫ്രഷ് എക്സ്പീരിയൻസ് സമ്മാനിക്കാൻ ഒരിടത്തും സിനിമയ്ക്ക് കഴിയുന്നില്ല.

    നാഗാർജ്ജുനയെ സംബന്ധിച്ച് വിജയ് വർമ്മ എന്ന ക്യാരക്റ്റർ ഒരു കൂൾ എക്സ്പീരിയൻസ് ആണ് . പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നോക്കിയാലും നാഗ് പൊളി ആയിട്ടുണ്ട്. മധ്യവയസ്കനും ആവശ്യത്തിലധികം പക്വതയുള്ളവനുമായ വിജയ് വർമ്മ മുടി കറുപ്പിക്കുകയോ മുഖത്ത് മേക്കപ്പിട്ട് പ്രായത്തിന്റെ ചുളിവുകൾ ഒളിപ്പിക്കുകയോ ചെയ്തിട്ടില്ല. അനാവശ്യബിൽഡപ്പുകൾ ഇല്ല. മാസ് ഇൻട്രോ ഇല്ല. തട്ടുപൊളിപ്പൻ കുത്ത്പാട്ടുകൾ ഇല്ല. പ്രണയമില്ല.. കളർഫുൾ ഡ്യൂയറ്റ് സോംഗുകൾ ഇല്ല. നായിക അഥവാ ഭാര്യ ദിയമിർസ പോലും ഗസ്റ്റ് അപ്പിയറൻസിൽ അല്പനേരമേ ഉള്ളൂ. എന്നിട്ടും നാഗാർജ്ജുന ഗാരൂ സ്വന്തം സ്റ്റൈലിൽ കിടു.

    5

    അലി റേസാ, മായാങ്ക് പരേഖ് , രുദ്രപ്രതാപ്, പ്രകാശ് സുദർശൻ എന്നിവരാണ് നാഗാർജ്ജുനയുടെ ഓപ്പറേഷൻ വൈൽഡ് ഡോഗിലെ മറ്റ് ഏജന്റുമാർ.. യാസിൻ ഭട്കലിനെ തൂക്കാൻ യഥാർത്ഥത്തിൽ നേപ്പാളിൽ പോയ എൻ ഐ എ സംഘത്തിലും അഞ്ച് പേർ ആയിരുന്നുവത്രെ. തായ്‌ലൻഡ് സിനിമകളിലെ ആക്ഷൻ കൊറിയോഗ്രാഫർ ആയ ഡേവിഡ് ഇസ്മാലോൻ, ശ്യാം കൗശൽ എന്നിവർ വൃത്തിയായി ആക്ഷൻ സീനുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതുൽ കുൽക്കർണിയ്ക്കൊന്നും ഒന്നും ചെയ്യാനില്ല.. യാസിർ ഭട്കലിന് തുല്യനായി വരുന്ന കബീർ ഭട്കലിനും സിനിമയ്ക്കൊരു പഞ്ച് കൊടുക്കാൻ കഴിഞ്ഞിട്ടില്ല.

    നേപ്പാൾ ലൊക്കേഷനായി ചിത്രീകരിച്ചിരിക്കുന്ന കുളു മനാലി താഴ്‌വര പ്രദേശങ്ങളും ക്യാമറാവർക്കും സിനിമയ്ക്ക് മൊത്തത്തിൽ കൊടുത്തിരിക്കുന്ന കളർടോണും എല്ലാം നന്നായിട്ടുണ്ട്. തമന്റെ സ്കോറിംഗ് പരമ ക്ളീഷേ. വൈൽഡ് ഡോഗിനെ ഒരു ടിവി മൂവി പോലെ ഫീൽ ചെയ്യിപ്പിക്കുന്നതിൽ ഈ ബിജിഎം പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഒടിടി റിലീസിന് വേണ്ടി തയാർ ചെയ്തത് കൊണ്ടാണോ എന്തോ.

    Recommended Video

    എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam

    പേരിൽ മാത്രം വൈൽഡ്നെസ് ഉള്ള ഒരു കൂൾഡോഗ് എന്ന് അടിവര.

    Read more about: review റിവ്യൂ
    English summary
    Wild Dog review: Nagarjuna Akkineni Starrer Is Falls Under One Time Watch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X