twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിസ്മസ് ചിത്രങ്ങള്‍: അവലോകനം

    By Super
    |

    ക്രിസ്മസ് ചിത്രങ്ങള്‍: അവലോകനം

    രണ്ടായിരാമാണ്ട് കടന്നുപോകുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളിലെത്തിയത് നാല് മലയാള ചിത്രങ്ങളാണ്. മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിച്ച വിനയന്റെ ദാദാസാഹിബ്, മോഹന്‍ലാല്‍-സിബിമലയില്‍ ടീമിന്റെ ദേവദൂതന്‍, സുരേഷ്ഗോപി, ലാല്‍, ദിലീപ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ തെങ്കാശിപ്പട്ടണം, ജയരാജ് ഫുട്ബോള്‍ താരം ഐ.എം. വിജയനെ നായകനാക്കി നിര്‍മ്മിച്ച ശാന്തം എന്നിവ.

    പൊതുവെ മലയാള സിനിമക്ക് പഞ്ഞത്തിന്റെ വര്‍ഷമായിരുന്നു 2000. എന്നാല്‍ ക്രിസ്മസ്-റംസാന്‍ കാലത്തിറങ്ങിയ നാലു ചിത്രങ്ങള്‍ നല്ല സൂചനയാണ് നല്‍കുന്നത്. വിനോദത്തിലൂടെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തെങ്കാശിപ്പട്ടണം സൂപ്പര്‍ഹിറ്റിന്റെ സൂചന നല്‍കുന്നുണ്ട്. ദേവദൂതന്‍ ചില പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ലെങ്കിലും മോഹന്‍ലാലിന്റെ സാന്നിധ്യവും കെട്ടുറപ്പുള്ള തിരക്കഥയും ചിത്രത്തിന് അനുകൂലഘടകമാകും. പുതുമ അവകാശപ്പെടാനില്ലാത്ത ദാദാസാഹിബിനെ മമ്മൂട്ടിയുടെ ഇരട്ടവേഷം രക്ഷിക്കുമെന്നാണ് പൊതുവെ കരുതുന്നത്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച ശാന്തവും സാമ്പത്തികമായി പരാജയമാകില്ല എന്ന് കരുതുന്നു.

    സിനിമാരംഗത്തെ മാന്ദ്യം ഇപ്രാവശ്യവും ചില ചിത്രങ്ങളെ റിലീസ് ചെയ്യുന്നതില്‍ നിന്ന് പിന്നോട്ടടുപ്പിച്ചു. ജയറാം നായകനായ ഉത്തമന്‍, വാണിവിശ്വാഥ് നായികയായ നഗരവധു, കൃഷ്ണ നായകനായ തില്ലാന തില്ലാന, കൊച്ചിന്‍ ഹനീഫ നായകനായ സി.ഐ. മഹാദേവന്‍ അഞ്ചടി നാലിഞ്ച് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയില്ല. എന്നാല്‍ ജയരാജിന്റെ ശാന്തം അപ്രതീക്ഷിത റിലീസായിരുന്നു.

    ക്രിസ്മസിനിറങ്ങിയ നാലു ചിത്രങ്ങളെയും മലയാളം ഇന്ത്യാഇന്‍ഫോ വിലയിരുത്തുന്നു...

    Read more about: chritmas movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X