Just In
- 9 hrs ago
തരികിട അഭ്യാസം എന്നോട് കാണിക്കരുത്, നല്ല പണി തരും, ബിഗ് ബോസ് പൊട്ടിത്തെറിച്ച് മോഹൻലാൽ
- 10 hrs ago
സായ് - സജ്ന പ്രശ്നം, വീഡിയോ കാണിച്ച് മോഹൻലാൽ, സജ്നയ്ക്ക് തീരുമാനമെടുക്കാമെന്ന് നടൻ
- 11 hrs ago
ഷാലുവും അബു വളയംകുളവും പ്രധാന വേഷത്തിലെത്തുന്ന 'ദേരഡയറീസ്'' ഒടിടി റിലീസിനെത്തുന്നു
- 12 hrs ago
സിനിമയെ വെല്ലുന്ന കാസറ്റിംഗ് കോൾ, മുത്തം നൂറുവിധം കാസറ്റിംഗ് കോൾ ടീസർ പുറത്ത്
Don't Miss!
- News
12 സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി, പെരുമ്പാവൂരും പിറവവും കൂടി നേടിയെടുത്ത് കേരള കോണ്‍ഗ്രസ്
- Automobiles
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Sports
ലാറയുടെ ഫിഫ്റ്റി വിഫലം, തരംഗയിലേറി ശ്രീലങ്ക ലെജന്റ്സിനു വിജയം
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Finance
കിടിലന്‍ പ്ലാനുമായി എയര്‍ ഏഷ്യ... 'ഫ്ലൈയിങ് ടാക്സി'കള്‍ വരുന്നു; അടുത്ത വര്‍ഷം അവതരിപ്പിക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
യുവം: മെയ്ഡ് ഇൻ കേരള, സാമൂഹിക പ്രസക്തം — ശൈലന്റെ റിവ്യൂ

ശൈലൻ
'ഓപ്പറേഷൻ ജാവ' കാണാൻ രാവിലെ തിയേറ്ററിൽ എത്തിയപ്പോൾ , രാഹുകാലത്തിന്റെ പ്രശ്നം കാരണം ജാവ പന്ത്രണ്ട് മണിക്ക് ശേഷമേ വെളിയിൽ വരൂ..ന്ന് ! ഓഹ്ഹ്ഹ് ഡാർക്ക്!!! അങ്ങനെയാണ് രാഹുകാലത്തിന്റെ ബാധ ഇല്ലാതെ 10 മണിക്ക് തന്നെ റിലീസാവുന്ന യുവം കാണാൻ കേറുന്നത്. പടം തിയേറ്ററിൽ എത്തിച്ചിരിക്കുന്നത് സെൻട്രൽ പിക്ചേഴ്‌സ് ആണ് എന്നൊരു പ്രതീക്ഷ മാത്രമേ ടിക്കറ്റ് എടുക്കുമ്പോൾ ഉണ്ടായിരുന്നുള്ളൂ.

പിങ്കു പീറ്റർ സംവിധാനം ചെയ്തിരിക്കുന്ന 'യുവം' വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ മക്കോറയും പിങ്കു പീറ്ററും ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. അമിത് ചക്കാലക്കൽ, ഇന്ദ്രൻസ്, നിർമ്മൽ പാലാഴി, സായികുമാർ, ഷാജോൺ, ജാഫർ ഇടുക്കി, നെടുമുടി വേണു, ചെമ്പിൽ അശോകൻ, അഭിരവ് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന യുവത്തിൽ പുതുമുഖമായ ഡയാന ഹമീദ് ആണ് നായിക.

പൊളിറ്റിക്കൽ ഡ്രാമ ഴോനറിൽ വന്നിരിക്കുന്ന യുവത്തിന്റെ ടാഗ് ലൈൻ മെയ്ഡ് ഇൻ കേരള എന്നാണ്. ഹർത്താൽ എന്ന കേരളീയ അനുഷ്ഠാനകലയോടെ ആണ് സിനിമ തുടങ്ങുന്നത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ നായകനായ എബിയെയും എർത്തുകളായ ബിനുവിനെയും പോളച്ചനേയും ഇൻട്രോഡ്യൂസ് ചെയ്യുന്നു. ഹർത്താലിനെ വിദേശ ടൂറിസ്റ്റുകൾക്കിടയിൽ പാരമ്പര്യകലയായി മാർക്കറ്റ് ചെയ്ത് മൂവരും ഇൻട്രോ സോങ്ങിലേക്ക് കടക്കുന്നു..

പിന്നീട് ഒരു കോടതി സീൻ.. സാമൂഹ്യ വിമർശനത്തിന്റെ കൂരമ്പുകൾ.. അതിനിടെ മനസ്സിലാവുന്നു, മൂവരും ജൂനിയർ അഭിഭാഷകർ കൂടി ആണെന്ന്. ചാനൽ അവതാരക ആയ നായിക കൂടി അതിനിടയിൽ അവതരിക്കുന്നു. നായകന് പ്രേമം അടക്കാനാവാതെ ആവുന്നു. രണ്ടുപേരും അടുക്കാനുള്ള സഹചര്യമൊരുങ്ങുന്നു. യുഗ്മഗാനം വരുന്നു..

ഒരു സൈഡിൽ അപ്പോഴും സാമൂഹികവിമർശനവും കക്ഷിരാഷ്ട്രീയം വരുത്തി വെക്കുന്ന വിനകൾക്കെതിരെയുള്ള പോരാട്ടവും കൊണ്ടുപിടിച്ച് നടക്കുന്നു. ശങ്കറിന്റെ മുതലവനിൽ ഉള്ള പോലൊരു ലൈറ്റ് വേർഷൻ പഞ്ചിലാണ് ഇന്റർവെൽ ബ്ലോക്ക് . ദോഷം പറയരുതല്ലോ മുതൽവനിലെ മുഖ്യമന്ത്രിയുടെ ഏകദേശ ഹെയർസ്റ്റൈലിൽ തന്നെയാണ് ഇവിടെ സായികുമാറിന്റെ മുഖ്യമന്ത്രിയുടെ ഹെയർസ്റ്റൈലും..

ബോറടി ഇല്ലാതെ കണ്ടിരിക്കാവുന്ന മേക്കിംഗ് ആണ് പുതുമുഖമാണെങ്കിലും പിങ്കു പീറ്ററിന്റേത് . തിരക്കഥയും അദ്ദേഹത്തിന്റെ വക തന്നെ. ലോജിക്കലായൊക്കെ നോക്കിയാൽ ശുദ്ധ അബദ്ധവും ഇത്തിരി പ്രശ്നങ്ങളൊക്കെ തോന്നിപ്പിക്കുന്നതും ആണ്. എർത്തുകളെ ഒഴിവാക്കി ഒരാൾക്ക് മാത്രം ക്യാബിനറ്റ് പദവി കൊടുത്തുകൊണ്ടുള്ള ഒരു സ്‌കീം ആയിരുന്നെങ്കിൽ കാര്യങ്ങൾ ഒന്നും കൂടി ഞെരിപ്പ് ആയേനെ.

വാരിക്കുഴിയിലെ കൊലപാതകം എന്ന ഭേദപ്പെട്ട പടത്തിന് ശേഷം അമിത് ചക്കാലക്കലിന്റെ നായക വേഷമാണ് എബി മാത്യു. അത്യാവശ്യം ഹീറോയിസമൊക്കെയുണ്ട് എബിയ്ക്ക്. മോശമാക്കിയിട്ടില്ല അമിത് ചക്കാലക്കൽ. നിർമ്മലും അഭിരവും കട്ട സപ്പോർട്ട്. നായിക ഡയാനയ്ക്ക് കാര്യമായ സ്‌ക്രീൻസ്‌പെയ്‌സ് ഇല്ലെങ്കിലും ഉള്ള സ്‌പെയ്‌സ് വച്ച് പ്രസൻസ് തെളിയിക്കുന്നു. സായികുമാർ, ജാഫർ ഇടുക്കി എന്നിവരും മിന്നി.

ഛായാഗ്രഹണം സജിത് പുരുഷൻ എഡിറ്റിങ് ജോൺകുട്ടി. പശ്ചാത്തലസംഗീതം ഗോപി സുന്ദർ എല്ലാം തന്നെ സിങ്കായിട്ടുണ്ട്. മുൻപേ പറഞ്ഞ പോലെ വല്യ സംഭവമൊന്നും അല്ലെങ്കിലും ഒരുപാട് പുച്ഛിക്കാനൊന്നുമില്ല. പുച്ഛിക്കുകയാണെങ്കിൽ മുതൽവനെയും ഭരത് എന നേനുവിനെയും ഒക്കെ ആദ്യം പുച്ഛിക്കേണ്ടിവരും.. സിനിമയല്ലേ.
സോ കണ്ടിരിക്കാം...