വീഡിയോഗ്രാഫറായ ദിലീപിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കളർ പടം...
14ഡേയ്സ് ഓഫ് ലവിന്റെ വിജയത്തിന് ശേഷം ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ ബാനറിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന "കളർ പടം" ഷോർട്ട്ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമാ താരങ്ങളായ അശ്വിൻ ജോസ്, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഗ്രാമം പശ്ചാത്തലമാകുന്ന ചിത്രത്തിൽ വീഡിയോ ഗ്രാഫർ ആയ ദിലീപിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് കളർ പടത്തിന്റെ ഇതിവൃത്തം. കൂടാതെ വിനീത് ശ്രീനിവാസൻ പാടിയ പാട്ടും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്.

കൂടാതെ മലയാളത്തിലെ ആദ്യത്തെ HDR ഫോർമാറ്റിൽ ഇറങ്ങുന്ന ഷോർട്ട് ഫിലിം എന്ന പ്രേത്യേകതകയും കളർ പടത്തിനു ഉണ്ട്.
നർമത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. ചലച്ചിത്ര താരങ്ങൾ ആയ മിഥുൻ വേണുഗോപാൽ,അഞ്ചു മേരി തോമസ് , അനിൽ നാരായണൻ, പ്രണവ്, ജോർഡി പൂഞ്ഞാർ, റിഗിൽ,അജയ് നിപിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പോസ്റ്ററും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പേര് പോലെ തന്നെ കളർ ഫുള്ളാണ് ഫസ്റ്റ് ലുക്കും.
സംവിധായകൻ നഹാസ് ഹിദായത്ത് ആന്റണി വർഗീസ് പെപ്പയുടെ വരാനിരിക്കുന്ന ആരവം എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് മ്യൂസിക് ജോയൽ ജോൺസ്, ലിറിക്‌സ് റിറ്റോ പി തങ്കച്ചൻ,എഡിറ്റ് അജ്മൽ സാബു, കോറിയൊഗ്രഫി റിഷ് ദൻ അബ്ദുൽ റഷീദ്, ഡി ഐ ഡോൺ ബി ജോൺസ്, സ്റ്റിൽസ് അജയ് നിപിന്‍, അസ്സോസിയേറ്റ് ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമർ സിമി ആൻ തോമസ് ,മേക് അപ്പ് സജിനി,സൗണ്ട് ഡിസൈൻ രാകേഷ് ജനാർദ്ദനൻ, ഫൈനൽ മിക്സ് വിഷ്ണു രഘു, പോസ്റ്റർ മാമിജോ. ഈ മാസം അവസാനത്തോടെ BLOCKBUSTER FILMS എന്ന യൂ ടൂബ് ചാനലിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്. പി ആർ ഒ - ആതിര ദിൽജിത്ത്.
വെബ് സീരീസിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട ഉണ്ണി ലാലുവും നടി നയന എൽസയും പ്രധാന വേഷത്തിലെത്തിയ . നഹാസ് ഹിദയത്തിന്റെ 14Days Of Love ഷോർട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,. ആ ഹ്രസ്വചിത്രം യുവതാരം ദുൽഖർ സൽമാനുൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.കൊവിഡ് പശ്ചാത്തലമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയകഥയായിരുന്നു 14ഡേയ്സ് ഓഫ് ലവ്. മികച്ച പ്രേക്ഷ സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
കൊവിഡ് കാലയളവിൽ ഒരു ടാക്സിയിൽ ഒരുമിച്ചുള്ള പതിവ് യാത്രയെ തുടർന്ന് വളരെ യാദൃശ്ചികമായി പരിചയപ്പെട്ടവർ പിന്നീട് കൊവിഡ് പോസിറ്റീവാകുകയും തുടർന്ന് 14 ദിവസത്തെ ക്വാറന്റൈൻ ഏകാന്തതയ്ക്കിടെ ഈ കൊവിഡ് കാല സൗഹൃദം പ്രണയത്തിലേക്കും മാറുകയും ചെയ്യുന്നു.. മനോഹരമായ ഫ്രെയിമുകൾക്കൊപ്പുള്ള ഹ്രസ്വ ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീത സംവിധായകൻ ജോയൽ ജോൺസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷോർട് ഫിലിം പോല തന്നെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് പേരാണ് 14Days Of Love കണ്ടിരിക്കുന്നത്. ആ ടീം ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് മികച്ച പ്രതീക്ഷയാണ് നൽകുന്നത്.


Click it and Unblock the Notifications











