twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയിലെ ആദ്യ ത്രിഡി സിജിഐ വിഎഫ്എക്‌സ് ഷോര്‍ട്ട് ഫിലിം 'സിയ' റിലീസിനൊരുങ്ങുന്നു

    |

    ഇന്ത്യയിലെ ആദ്യ ത്രിഡി സിജിഐ വിഎഫ്എക്‌സ് ഷോര്‍ട്ട് ഫിലിം റിലീസിനൊരുങ്ങുന്നു. സിയ- SIAH (സിമുലേറ്റഡ് ഇന്റിലജന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഹ്യൂമനോയിഡ്) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വരുന്നു. സംവിധായകന്‍ ദിലീഷ് പോത്തന്‍ ഡിസംബര്‍ പതിനാല് ശനിയാഴ്ച വൈകുന്നേരം 6.17 സമൂഹ മാധ്യമത്തിലൂടെ പ്രകാശനം ചെയ്യും. പിന്നാലെ ക്യാരക്ടര്‍ പോസ്റ്റര്‍ നടി മിയ പുറത്ത് വിടും.

    വിഎഫ്എക്‌സ് വിദ്യാര്‍ത്ഥിയായ ഡോണ്‍ അബ്രഹാമാണ് സംവിധാനം. ഡോണ്‍ തന്നെയാണ് ചിത്ത്രിതന്റെ വിഎഫ്ക് ചെയ്തിരിക്കുന്നത്. മനോജ് പണിക്കര്‍, റിന്‍സ ജേക്കബ് എന്നിവരാണ് അഭിനേതക്കാള്‍. ഒരു ശാസ്ത്രഞ്ജനും മാധ്യമ പ്രവര്‍ത്തകയും തമ്മിലുള്ള സംഭാഷണമാണ് ചിത്രത്തിന് ഇതിവൃത്തമാവുക്കിയിരിക്കുന്നത്.

     siah

    ഹരീഷ് ആര്‍ കൃഷ്ണ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ വിഷ്ണു ശ്യാം മ്യൂസിക് ഒരുക്കുന്നു. സോഹേഷ് ആണ് കഥ എഴുതിയിരിക്കുന്നത്. മൂഴയില്‍ പ്രൊഡക്ഷന്‍ ബാനറില്‍ എബി മൂഴയില്‍ നിര്‍മ്മിക്കുന്ന ചിത്രം 3 വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

     siah

    തിയറ്ററില്‍ പ്രിവ്യൂ ഷോ ആയി എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അതിന് ശേഷമായിരിക്കും ഔദ്യോഗികമായി യൂട്യൂബിലൂടെ റിലീസ് ചെയ്യുക. ത്രിഡി ഗ്ലാസ്സ് ഉപയോഗിച്ചു മൊബൈല്‍, ലാപ്‌ടോപ്പ്, ടെലിവിഷന്‍ എന്നിവിടങ്ങളില്‍ നിന്നും കാണാം. വിആര്‍ ബോക്‌സ് ഉപയോഗിച്ചും കാണാം.

    English summary
    3D CGI VFK Short Film 'SIAH'First Look Unveiled On December 14
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X