കാമുകന് ഫോട്ടോ അയയ്ക്കുന്നതിനു മുൻപ് ഇത് കണ്ടിരിക്കണം!!'' വൈറൽ'', വീഡിയോ കാണൂ
ഒരു വിരൽ തുമ്പിൽ കിട്ടും ലോകം. ദിനംപ്രതി നിരവധി മറ്റങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞിരിക്കുകയാണ് ഇന്റർനെറ്റ്. എന്തിനും ഏതിനും നമുക്ക് ഇന്റർനെറ്റിനെ ആശ്രയിക്കാം. നമ്മുടെ ജീവിതത്തിലെ മൂന്നാമാനായിട്ടാണ് ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്.

ഇന്ന് ഭൂരിഭാഗം പേരും ഓൺലൈൻ ലോകത്തിലൂടെ പ്രണയിക്കുന്നവരാണ്. ഇന്നത്തെ സകല പ്രണയങ്ങളുടേയും മിഡിൽമാൻ ഇന്റർനെറ്റാകും. വീഡിയോകോളും, സ്കൈപ്പ് ചാറ്റുമില്ലാത്ത് പ്രണയങ്ങൾ വിരളമാണ്. ഇന്റർനെറ്റിനെ മറയാക്കി നടക്കുന്ന ഒരുപാട് ഫ്ലേട്ടിങ് പ്രണയങ്ങൾ നിത്യ ജീവിതത്തിലും അതുപോലെ സിനിമകളിലും മാധ്യമങ്ങളിലും നമ്മൾ കാണുന്നുണ്ട്. ലോക വനിത ദിനത്തിൽ പുറത്തിറങ്ങിയ വൈറൽ എന്ന ഹ്രസ്വചിത്രം പുതിയൊരു അധ്യായം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാട്ടുകയാണ്. പാർത്ഥൻ മോഹൻ സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തിൽ ഗായികയും അഭിനേത്രിയുമായ അഭിരാമി സുരേഷാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.
ജീവിതത്തിൽ എത്ര അടുത്ത് നിൽക്കുന്നവരായാലും നോ പറയേണ്ടടത്ത് നോ എന്ന് തന്നെ ധൈര്യാമായി പറയണമെന്നാണ് ഈ ഹ്രസ്വചിത്രം നമുക്ക് തരുന്ന സന്ദേശം. 9 മിനിട്ട് ദൈർഘ്യമുളള ഈ ഹ്രസ്വചിത്രത്തിൽ കോളേജ് വിദ്യാർഥിയായ രാധിക എന്ന കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിക്കുന്നത്. സൈബർ ലോകത്ത് സ്ത്രീകൾ ഇരയാകുമ്പോൾ അതിന്റെ കുറ്റക്കാർ എല്ലായിപ്പോഴും പുരുഷന്മാർ ആയിരിക്കില്ല, മറിച്ച് സങ്കേതികവിദ്യ വിരൽ തുമ്പിൽ ലഭിക്കുമ്പോൾ അത് ശരിയായ രീതിയിൽ ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ഹ്രസ‌്വചിത്രം അവസാനിക്കുന്നത്. അഭിരാമി സുരേഷിനോടൊപ്പം ജെസ്റ്റിൻ വർഗീസും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടോം വര്‍ഗീസ് ആണ് രചന. ക്യാമറയും എഡിറ്റിങും അഭിലാഷ് സുധീഷ് നിര്‍വഹിച്ചിരിക്കുന്നു. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഹ്രസ്വചിത്രത്തിന് ലഭിക്കുന്നത്.
വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?


Click it and Unblock the Notifications