നിന്നിലാ നിന്നിലായ്ക്ക് ശേഷം ഹ്രസ്വ ചിത്രവുമായി അനി ഐ. വി ശശി, ടീസർ പുറത്ത്...

സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ ടീസർ പുറത്തുവിട്ടു. 2017 ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്.

ani iv sasi-maya

അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രം യൂട്യൂബില്‍ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്ര(ഫിക്ഷന്‍)ത്തിനുള്ള പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു.

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.

ഒപ്പമുള്‍പ്പെടെ നിരവധി മലയാളം - ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു അനി ഐ.വി ശശി. അനി സംവിധാനം ചെയ്ത തമിഴ് - തെലുങ്ക് ചിത്രം നിന്നിലാ നിന്നിലാ ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Recommended Video

മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

ടീസർ കാണാം

More from Filmibeat

Read more about: short film seema iv sasi ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X