മിത്തിന് ശേഷം വീണ്ടും ഹ്രസ്വചിത്രവുമായി അടൂർ!! 'സുഖ്യാന്ത്യം'... ഒക്ടോബർ 11 ന് ആരംഭിക്കുന്നു...
ഹ്രസ്വചിത്രം ഈ മാസം 11 ന് ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും
പ്രഖ്യാപനം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് അടൂരിന്റെ ഹ്രസ്വചിത്രമായ സുഖാന്ത്യത്തിന് വേണ്ടിയാണ്. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് ഹ്രസ്വചിത്രം ഈ മാസം 11 ന്( ഒക്ടോബർ 11) ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. വൻ താരനിരയാണ് സുഖാന്ത്യത്തിന്റെ ഭാഗമാകുന്നത്. മുകേഷ്, പത്മപ്രിയ, അലൻസിയാർ, ഇന്ദ്രൻസ് എന്നിവരായിരിക്കും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. 20 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഇന്റർനെറ്റിലൂടെയാണ് റിലീസ് ചെയ്യുന്നത്.

ഇതിനും മുൻപും ഹ്രസ്വചിത്രവുമായി അടൂർ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. . പിടികിട്ട പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതകഥയെ അസ്പദമാക്കി 1967 മിത്ത് എന്ന് പേരുള്ള ഒരു ഹ്രസ്വചിത്രം ഒരുക്കിയിരുന്നു. 50 മിനിറ്റായിരുന്നു അതിന്റെ ദൈർഘ്യം. സുഖാന്ത്യം അദ്ദേഹത്തിന്റെ രണ്ടാമത്തെ സംരംഭമാണ്. കൂടാതെ നിരവധി ഡോക്യൂമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.
കാവ്യ മാധവൻ, ദീലീപ് താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി 2016 ൽ പുറത്തിറക്കിയ പിന്നെയും ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ അടൂർ ചിത്രം. കാവ്യ മാധവന്റെ അവസാന ചിത്രം കൂടിയായിരുന്നു ഇത്. മികച്ച പ്രേക്ഷക -നിരൂപണാഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. പിന്നെയും എന്ന സിനിമയ്ക്ക് ശേഷം സുഖാന്ത്യമായിരിക്കും അടൂരിന്റെ പുറത്തിറങ്ങാൻ പോകുന്ന സംരംഭം.


Click it and Unblock the Notifications











