ശരീരഭാഗമൊന്ന് കാണിച്ചു തരാമോ!! ഇതിലും മികച്ച ലൈവ് സ്വപ്നങ്ങളിൽ മാത്രം, എ ലൈവ് സ്റ്റോറി കാണൂ

ഒരു പിറന്നാൾ പശ്ചാത്തലത്തിലാണ് എ ലൈവ് സ്റ്റോറി അരംഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം നടി അൻസിബ ഹസ്സൻ സംവിധായകയുടെ കുപ്പയമണിഞ്ഞ ഷോർട്ട് ഫിലിമായ എ ലൈവ് സ്റ്റോറിയെ കുറിച്ചാണ്. സമൂഹത്തിൽ ഇന്ന് ലൈവായി നടക്കുന്ന ഒരു സംഭവമാണ് അൻസിബ എ ലൈവ് സ്റ്റോറിയിലൂടെ പ്രേക്ഷകരുടെ മുന്നിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് ഫേസ്ബുക്കിൽ അക്കൗണ്ടില്ലാത്ത ആളുകൾ കുറവായിരിക്കും. സ്ത്രീ പുരുഷ ഭോദമന്യേ എല്ലാവരും ഫേസ്ബുക്കിൽ വളരെ ആക്ടീവാണ്. തങ്ങളും കല സൃഷ്ടികൾ പ്രകടിപ്പിക്കാനും, പ്രദർശിപ്പിക്കാനും ചിത്രങ്ങൾ പങ്കുവെയ്ക്കാനുമെല്ലാം ഫേസ്ബുക്ക് നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഫീച്ചറാണ് ലൈവ്. ഒരു ലൈവ് വീഡിയോയിൽ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടാൽ ചില വിരുദ്ധൻമാർക്ക് പിന്നെ ഇരുപ്പ് ഉറയ്ക്കില്ല. ചില സംശയങ്ങൾ ഉയരും. അത് അവർ പബ്ലിക്കായി തന്നെ ചോദിക്കുകയും ചെയ്യും.

a live story

ഇതു തന്നെയാണ് എ ലൈവ് സ്റ്റോറിയിലും. എന്നാൽ യഥാർഥ ജീവിതത്തിൽ പലരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ ലൈവിൽ തന്നെ മറുപടി കൊടുക്കും. എന്നാൽ ഈ മറുപടി കേട്ട് അതു പോലെ കളയുകയാണ് പതിവ്. എന്നാൽ എ ലൈവ് സ്റ്റോറി അതിൽ നിന്ന് വ്യത്യസ്തമാണ്. ഇങ്ങനെ ചെറിയാൻ നിൽക്കുന്ന ചേട്ടന്മാർക്ക് ഇതൊരു പാഠമായിരിക്കും. ദിനം പ്രതി പെൺക്കുട്ടികൾ ഇത്തരത്തിലുള്ള വിവരദോഷികളുടെ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തരത്തിലുള്ള അപമാനം സഹിക്കുന്ന പെൺകുട്ടികൾക്കും ഈ ഷോർട്ട്ഫിലിം ഒരു മാർഗദർശിയാണ്.

ഒരു പിറന്നാൾ പശ്ചാത്തലത്തിലാണ് എ ലൈവ് സ്റ്റോറി അരംഭിക്കുന്നത്. ലയ എന്ന പെൺകുട്ടിയോട് മാറിടം കാണിച്ചു തരാമോ എന്ന ആളുടെ ലൈവ് കമന്റിനെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇത് കേട്ട് മിണ്ടാതിരിക്കുകയല്ല ലയ ചെയ്തത്. തന്നെ നാണ കൊടുത്തിയവനും അതേ നാണയത്തിൽ തന്നെ മറുപടി കൊടുക്കുകയായിരുന്നു. ഒരു കമന്റ് മറ്റൊരു വ്യക്തിയുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുമെന്ന് ഈ ഹ്രസ്വ ചിത്രം വ്യക്തമായി കാണിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ഷോർട്ട് ഫിലിമിന് ലിഭിക്കിന്നത്. അൻസിബ തന്നെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X