സൗഹൃദത്തിന്റെ മറ്റൊരു സമവാക്യം!! ''അപ്പുക്കുട്ടൻ'' ഹ്രസ്വചിത്രം വൈറലാകുന്നു...
സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന നിരവധി ഹ്രസ്വ ചിത്രങ്ങൾ ദിനം പ്രതി പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. സൗഹൃദം ഒന്നിനും പകരമാകില്ല. ഒരു പ്രണയത്തിനു സൗഹൃദം തരുന്ന സ്നേഹം കരുതലും നൽകാൻ കഴിയില്ല. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് രണ്ട് ചങ്ങാതിമാരുടെ ഹൃദയ സ്പർശിയായ കഥയാണ്. അപ്പുക്കുട്ടൻ. സുഹൃത്തുക്കൾ എങ്ങനെയാകണമെന്നുള്ള ഉത്തമ ഉദാഹരണാണ് ഈ ഹ്രസ്വചിത്രം.

അപ്പു ,കുട്ടൻ എന്ന ആത്മാർഥ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ഹ്രസ്വചിത്രം കടന്നു പോകുന്നത്. സ്കൂൾ ജീവിതത്തിലെ ചെറിയൊരു തമാശ ജീവിതത്തിൽ സൃഷ്ടിച്ച ദുരന്തവും, ദുരന്തത്തിലും കൈ വിടാതെ ചങ്ങാതി ഹൃദയത്തോട് ചേർന്ന് പിടിക്കുന്ന സൗഹൃദത്തിന്റെ കഥയാണ് അപ്പുക്കുട്ടൻ. നല്ല സുഹൃത്തുക്കൾ എങ്ങനെയാകണം എന്ന് ചോദിച്ചാൽ മാതൃകയായി ഈ ഹ്രസ്വചിത്രം കാണിക്കാം.
മികച്ച പ്രേക്ഷക പ്രതികരണാണ് ഹ്രസ്വചിത്രത്തിന് ലഭിത്തുന്നത്. 2.30 മണിക്കൂറുളള ഒരു സിനിമ നൽകുന്നതിനേക്കാൾ ഫീലായിരുന്നു അരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഹ്രസ്വചിത്രം നൽകിയതെന്നും അവസാനം കണ്ണു നിറഞ്ഞു പോയി എന്നുള്ള പോസിറ്റീവ് കമന്റുകളാണ് ഹ്രസ്വചിത്രത്തിന് ലഭിക്കുന്നത്. കഥ,തിരക്കഥ, സംവിധാനം - ജികെ ഒറ്റപ്പാലം,ക്യാമറ- ഷുഹാബാ, എഡിറ്റിങ്- സച്ചിൻ സത്യ- നിർമ്മാണം കിഷോർ വട്ടേക്കാട്


Click it and Unblock the Notifications











