പ്രണയം, തകർച്ച..ചില ഫ്ലാഷ്ബാക്കുകൾ അങ്ങനെയാണ്... വരികൾ കൊണ്ട് കഥ പറഞ്ഞ് അർച്ച കവി, വീഡിയോ..
കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ആരാധകർ പങ്കുവെച്ച് ചില കാര്യങ്ങൾ ചേർത്ത് വെച്ചു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് അർച്ചന കവി. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും പ്രേക്ഷകരുമായി അടുത്ത ബന്ധമാണ് നടിയ്ക്കുളളത്. ബ്ലോഗിലൂടേയും സോഷ്യൽ മീഡിയ പേജിലൂടേയും തന്റെ ചെറിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാനും അവരും വിശേഷങ്ങൾ ചോദിച്ചറിയാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർച്ചന കവിയുടെ പുതിയ വീഡിയോയാണ്.

കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ആരാധകർ പങ്കുവെച്ച് ചില കാര്യങ്ങൾ ചേർത്ത് വെച്ചു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇറ്റ്സ് യുവർ ലൈൻ! റി ക്യാപ്ച്ചേർഡ് എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്. അർച്ച തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും.താനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാൻ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ മനസ്സിൽ തോന്നുന്ന എന്ത് കാര്യവും നടിയുമായി പങ്കുവെയ്ക്കാമായിരുന്നു. കുറേ പേർ താരത്തിന്റെ പോസ്റ്റിനോട് മികച്ച രീതിയിൽ പ്രതികരിച്ചിരുന്നു. അന്ന് അവർ പങ്കുവെച്ച കാര്യങ്ങളും വാചങ്ങളും കോർത്തിണക്കി കൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
എട്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ ഒരു മനുഷ്യൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ നടിയ്ക്ക് സാധിച്ചിച്ചിട്ടുണ്ട്. പ്രണയം, പ്രണയ തകർച്ച, ജോലി, സ്ട്രസ് എന്നിങ്ങനെ ഒരു മനുഷ്യൻ കടന്നു പോകുന്ന എല്ലാ ജീവിത സാഹചര്യവും ഈ വീഡിയോയിൽ മനോഹരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വൈഷ്ണവ് ബിഎസിന്റെ ക്യാമറയിൽ അഭിഷേക് നായരാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











