twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓരോ കിടപ്പുമുറിക്കും പറയാനുണ്ട് നിരവധി മീടൂ കഥകൾ!! ബെഡ് റേപ് പറയുന്നത് സത്യം, ഹ്രസ്വ ചിത്രം കാണാം..

    പഠിച്ചു കൊണ്ടിരിക്കേ വിവാഹിതയാകേണ്ടി വന്ന തുമ്പയും ഭർത്താവ് മധുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

    |

    മീടൂ വെളിപ്പെടുത്തൽ സമൂഹത്തിൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. കൂട്ടുകാരും സഹപ്രവർത്തകരും നടത്തുന്ന ലൈംഗിക അക്രമങ്ങൾ തുറന്നു പറയുമ്പോഴും പറയാൻ മടിക്കുന്ന ഒരായിരം പീഡന കഥകൾ ഓരോ കിടപ്പുമുറിക്കും പറയാനുണ്ടാകും. സ്ത്രീയുടെ വ്യക്തിത്വത്തെ മാനിക്കാത്ത ഒത്തിരി ഭർത്താക്കൻമാർ ഇന്നും സമൂഹത്തിലുണ്ട് അടുക്കളയിലെ തീയും പുകയും ശ്വസിച്ച് ഭർത്താവിന്റെ ഇച്ഛക്കനുസരിച്ച് ജീവിതം ജീവിച്ചു തീർക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ബംഗാളി ഹ്രസ്വ ചിത്രം 'ബെഡ് റേപ്' ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സമ്മർദമാണ് തുറന്നു കാണിക്കുന്നത്.

    woman

    ഞാൻ ലെസ്ബിയനല്ല!! മദ്യവും മയക്കു മരുന്നും ഉപയോഗിക്കില്ല, രാഖി സാവന്തിനെതിരെ മറുപടിയുമായി തനുശ്രീ ദത്തഞാൻ ലെസ്ബിയനല്ല!! മദ്യവും മയക്കു മരുന്നും ഉപയോഗിക്കില്ല, രാഖി സാവന്തിനെതിരെ മറുപടിയുമായി തനുശ്രീ ദത്ത

    പഠിച്ചു കൊണ്ടിരിക്കേ വിവാഹിതയാകേണ്ടി വന്ന തുമ്പയും ഭർത്താവ് മധുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പുലർച്ചെ എഴുന്നേറ്റ് ഭർത്താവിന് ചോറും കറികളും തയാറാക്കി സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നു. ദിവസം മുഴുവൻ എല്ലൊടിയെ വീട്ടുപണി എടുത്ത് ഭർത്താവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന ഉത്തമ പത്നിയാണ് തുമ്പ. ചിത്രത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ലൈംഗിക താൽപര്യമൊട്ടുമില്ലാതെ ഭർത്താവിന് വഴങ്ങുന്ന തുമ്പ യെയാണ് കാണിക്കുന്നത്. മധുവിൽ നിന്ന് യാതൊരു പരിഗണനയും ലഭിക്കാഞ്ഞിട്ടും ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്നു.

    ദിലീപിന്റെ രാജിയ്ക്ക് പിന്നിൽ മോഹൻലാൽ!!  കൂടുതൽ വെളിപ്പെടുത്തലുമായി അമ്മയിലെ എക്സിക്യൂട്ടീവ് അംഗം, ഇനി ആ വിഷയത്തിൽ ചർച്ചയില്ലദിലീപിന്റെ രാജിയ്ക്ക് പിന്നിൽ മോഹൻലാൽ!! കൂടുതൽ വെളിപ്പെടുത്തലുമായി അമ്മയിലെ എക്സിക്യൂട്ടീവ് അംഗം, ഇനി ആ വിഷയത്തിൽ ചർച്ചയില്ല

    സ്ത്രീ മുന്നേറ്റവും സാക്ഷരതയും സ്വാതന്ത്രവും ഉറക്കെ ഇന്നും വിളിച്ചു പറയുമ്പോഴും അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ ജീവിതം എരിഞ്ഞു തീർക്കുന്ന നിരവധി സ്ത്രീകൾ ഇന്നും ഇന്ത്യയിലുണ്ട്. ഭർത്താവിനെ ജീവനു തുല്യം സ്നേഹിക്കുമ്പോഴും തിരിച്ചു കിട്ടുന്നത് വെറുപ്പും അവഗണനയും മാത്രം. ബംഗാളി ഗ്രാമം പശ്ചാത്തലമായി വരുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം അതിനോടൊട്ടി നിൽക്കുന്നു . തുമ്പയായി ശിൽപ കോലിയും മധു വായി കൗഷിക് ദാസും അഭിനയിക്കുന്നു. . മന്ദീപ് സാഹ കഥയും തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം സഹാറാ സ് ബാനറിലാണ് പുറത്തിറക്കിയിരിക്കുന്നത്.

    English summary
    Bengali short film SILENT GIRL
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X