twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    9 ആഴ്ചകള്‍, 130 കേടി ജനങ്ങള്‍, ഒരു ലോക്ക്ഡൗണ്‍! മഞ്ജു വാര്യരുടെ ശബ്ദത്തില്‍ മലയാളത്തിലും

    |

    കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചതോടെ എല്ലാ മേഖലകളും പ്രതിസന്ധിയിലായി. എന്നാല്‍ അതിജീവനത്തിന്റെ പാതയിലേക്ക് ചുവടുവെക്കുന്നവര്‍ക്ക് പ്രചോദനമാവുകയാണ് ഭരത്ബാല ഒരുക്കിയിരിക്കുന്ന ഡോക്യുമെന്ററി ചിത്രം. നിരവധി ഭാഷകളിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മലയാളം വേര്‍ഷനും പുറത്തിറങ്ങിയിരിക്കുകയാണ്.

    'ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഒരു രാജ്യം. കണ്ണില്‍ കാണാത്ത ഒരു വൈറസിനെ നേരിടുന്നതിനായി അടച്ചുപൂട്ടേണ്ടി വന്നു. മുമ്പൊരിക്കലും അനുഭവിച്ചിട്ടാല്ലത്ത ഒരു കാലഘട്ടം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയമാണിത്. ഈ കാലഘട്ടത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല.

    bharathbala

    നാം അതിജീവിക്കും, എന്ന ഡോക്യുമെന്ററിയിലൂടെ ലോക്ക്ഡൗണ്‍ കാലത്തെ ഇന്ത്യയെ സംവിധായകന്‍ ഭരത്ബാലയുടെ വെര്‍ച്വല്‍ ഭരത് അടയാളപ്പെടുത്തുകയാണ്. ഇന്ത്യയുടെ അവിശ്വസനീയമായ കഥയാണ് 'നാം അതിജീവിക്കും' ഓരോ ഇന്ത്യക്കാരനും ഒരു സന്ദേശമാണിത്. നാളെ സൂര്യന്‍ ഉദിക്കുമ്പോള്‍ നാം മുന്നോട്ട് പോകണം - നമ്മള്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും.

    മലയാളമടക്കം പന്ത്രണ്ടോളം ഭാഷയില്‍ ഒരുങ്ങുന്ന ഈ ഡോക്യുമെന്ററിയുടെ മലയാള വേര്‍ഷന് ശബ്ദം പകര്‍ന്നിരിക്കുന്നത് നടി മഞ്ജു വാര്യരാണ്. കൊവിഡ് കാലത്തെ ലോക്ക്ഡൗണിലെ കാണാത്ത ഇന്ത്യയെ കുറിച്ച് പ്രശസ്ത സംവിധായകന്‍ ഭരത് ബാലയും സംഘവുമാണ് 'നാം അതിജീവിക്കും' എന്ന ഡോക്യൂമെന്ററി ഒരുക്കിയിരിക്കുന്നത്.

    manju-warrier

    മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം, രാജ്യമെമ്പാടുമുള്ള ടീം ആംഗങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. വീഡിയോ കോള്‍വഴിയും വാട്ട്‌സ്ആപ്പ് വീഡിയോ വഴിയും ഷോട്ടുകളും ഫ്രെയിമുകളും നിശ്ചയിച്ചതും സംവിധാനം ചെയ്തതും സംവിധായകന്‍ ഭരത്ബാല തന്നെയാണ്.

    117 പേര്‍ ചേര്‍ന്ന് പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അസാം വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്ററിയില്‍ കണിക്കുന്നത്. 14 സംസ്ഥാനങ്ങളില്‍ നിന്നായി ലോക്കഡൗണ്‍ കാലത്തെ കാണാത്ത ഇന്ത്യയുടെ കാഴ്ചകള്‍ കാണിച്ചു തരുകയാണ് ഭരത്ബാലയും സംഘവും. ഹാര്‍ഡ്വാര്‍ മുതല്‍ സ്പിതിവരെയും ലക്‌നൗ മുതല്‍ ബാംഗ്ലൂര്‍ വരെയും, ധാരവി മുതല്‍ റെഡ്ഫോര്‍ട്ട് വരെയും ഈ ഡോക്യുമെന്ററിയില്‍ കാണിച്ച് തരുന്നു.

    English summary
    Bharth Bala's Documentry About Lockdown
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X