പ്രണയത്തിന് പൊക്കമൊരു തടസമാണോ!! കാമുകന് പൊക്കം കുറഞ്ഞാല്‍ എന്ത് സംഭവിക്കും? ഉത്തരം ഇവർ പറയും...

സ്വന്തം ആർജെ ചേട്ടൻ ജോസഫ് അന്നക്കുട്ടി ജോസഫ് ചേട്ടനിലൂടെയാണ് 7 മിനിട്ട് മാത്രം ദൈർഘ്യമുളള ഹ്രസ്വചിത്രം തുടങ്ങുന്നത്

ഒരു പ്രണയം പൂവിടുന്നതിനേക്കാൾ കുറച്ചു സമയം മതി അത് പൊട്ടിപൊളിഞ്ഞ് പാളീസാകാൻ. ഉള്ളിലുള്ള പ്രണയം തുറന്നു പറയാനും അതിനെ പറഞ്ഞു മനസിലാക്കാനും ഒരുപാടും സമയം വേണം. എന്നാൽ ബ്രേക്കപ്പിനോ അതിന്റെ പകുതി സമയം മാത്രം മതി. പകുതിലധികം പ്രണയങ്ങളും പൊളിയാൻ കാരണം ജാതി, മതം, പണം, ഫാമിലി, ഇഗോ, നിറം എന്നിവയുടെ പേരിലാണ്. എന്നാൽ ഇവിടേയും വ്യത്യസ്തമായ ഒരു ബ്രേക്കപ്പ് കഥ പറയുകയാണ്. ഭൂമിയിലെ കാക്കതൊള്ളായിരാമത്തേത്.. പേരു പോലെ തന്നെ ഷോർട്ട് ഫിലിം അൽപം വ്യത്യസ്തമാണ്.

bhoomiyilea ‌kakkathollayiramatheth

ഏഴ് മിനിട്ട് ദൈർഘ്യമളള ഈ ഹ്രസ്വചിത്രം ഇന്നത്തെ തലമുറ തീർച്ചയായും കണ്ടിരിക്കണം. റിലേഷൻഷിപ്പിൽ വെള്ളം ചേർക്കുന്നവർക്ക് ഈ ഷോർട്ട് ഫിലിം ഒരു മികച്ച സന്ദേശം നൽകും. നമ്മുടെ സ്വന്തം ആർജെ ചേട്ടൻ ജോസഫ് അന്നക്കുട്ടി ജോസഫ് ചേട്ടനിലൂടെയാണ് 7 മിനിട്ട് മാത്രം ദൈർഘ്യമുളള ഹ്രസ്വചിത്രം തുടങ്ങുന്നത്. പ്രണയത്തിന് ഉയരം ഒരു തടസമാണോ? പുരുഷനേക്കാൾ ഉയരം പെൺകുട്ടിയ്ക്കായാൽ എന്ത് സംഭവിക്കും... പ്രേമിക്കുമ്പോൾ ഈ വ്യത്യസം ഒന്നും ചിന്തിക്കില്ല. എന്നാൽ ആരെങ്കിലും ഉയരം വ്യത്യാസം പറഞ്ഞാൽ തീർന്നു. ഉടൻ ബ്രേക്കപ്പ്!! ഇവിടെയും ഒരു ഉയരത്തിന്റെ കഥ തന്നെയാണ് പറയുന്നത്. സാധരണ നായികയും നായകനും കൈ കൊടുത്ത് പിരിയുകയല്ല ചെയ്യുന്നത്. ഇതാണ് ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടത്.

പ്രേമത്തിന് കണ്ണുമൂക്കുമില്ല. പൊക്കമോ തടിയോ, നിറമോ ജാതിയോ മതാമോ ഒന്നും പ്രശ്നമല്ല. റിലേഷൻഷിപ്പിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അത് നമ്മുടെ തന്നെ കാഴ്ചപ്പാടുകളെ ഒന്നു മാറ്റിയാൽ തീരും. നമ്മുടെ ആർജെ ചേട്ടന്‌ പറയുന്നതു പോലെ എല്ലാവരും ചുമ്മ അങ്ങ് പ്രേമിക്കന്നേ. കോഴിക്കോടിനെ പശ്ചാത്തലമാക്കി ബെൻജിത്ത് പി ഗോപാലനാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് നിപുന്‍ കരിപ്പാലാണ്. ഫെബിന്‍ റോഷന്‍ ക്യാമറയും മുകേഷ് കൊമ്പന്‍ എഡിറ്റിംഗും മനു ഗോപിനാഥ് സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അജിത്ത്, അമൃത ബാലകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X