ദുല്‍ഖര്‍ സല്‍മാന്‍ ആരാധകനായി ഷിയാസ് കരീം! ശ്രദ്ധേയമായി പുതിയ ഹ്രസ്വചിത്രം

By Midhun Raj

ബിഗ് ബോസ് ആദ്യ സീസണിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തിയ താരം ഫൈനല്‍ വരെ എത്തിയ ശേഷമായിരുന്നു തിരിച്ചെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ മോഡലായി തിളങ്ങിനില്‍ക്കവേയാണ് ഷിയാസ് ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. ബിഗ് ബോസില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഷിയാസ് പിന്നീട് സിനിമകളിലും അരങ്ങേറ്റം കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലായിരുന്നു ഷിയാസ് ചെറിയ റോളില്‍ അഭിനയിച്ചത്.

dulquer-shiyas

ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് ഷിയാസ് എത്താറുണ്ട്. ഇപ്പോഴിതാ ഷിയാസ് കരീമിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ഹ്രസ്വചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. ഷിയാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചാലു എന്ന ഷോര്‍ട്ട് ഫിലിമാണ് ഇറങ്ങിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആരാധകന്റെ കഥയാണ് ഹ്രസ്വചിത്രം പറയുന്നത്.

Recommended Video

നടന്നത് വിശദീകരിച്ച് ഷിയാസ് കരീം | Oneindia Malayalam

കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്റെ 34ാം പിറന്നാള്‍ ദിനത്തിലാണ് ഷോര്‍ട്ട് ഫിലിം ഇറങ്ങിയത്. ദുല്‍ഖറിന്റെ വലിയ ആരാധകനായ ഒരു യുവാവ് ചാലു എന്ന പേരില്‍ സിനിമയെടുക്കാനായി താരത്തോട് കഥ പറയാന്‍ ശ്രമിക്കുന്നതും അത് നടക്കാതെ വരുന്നതോടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം പ്രവാസ ജീവിതത്തിന് തയ്യാറെടുക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമില്‍ കാണിക്കുന്നത്. എന്നാല്‍ ഒരുനാള്‍ ആ യുവാവ് തന്റെ ഇഷ്ടതാരത്തെ കാണുന്നതും പിന്നീട് ചിത്രീകരണം നടക്കുകയും ചെയ്യുന്നതോടെ ഹ്രസ്വചിത്രം അവസാനിക്കുന്നു. നിസാമാണ് ഹ്രസ്വ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

നിര്‍മ്മല്‍ രാജ് ഛായാഗ്രഹണവും അല്‍ത്താഫ് അഷ്‌റഫ് ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഹാഫിസ് നജും ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ഷിയാസിന്റെ ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്നത്. ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഷിയാസിന്റെ ഹ്രസ്വ ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബിഗ് ബാസ് താരത്തിന്റെ ഷോര്‍ട്ട് ഫിലിമിന് പിന്തുണയുമായി ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരും എത്തിയിരുന്നു. ബിഗ് ബോസില്‍ പേളി മാണി, ശ്രീനിഷ് അരവിന്ദ് തുടങ്ങിയവര്‍ക്കൊപ്പം നിന്നാണ് ഷിയാസ് മുന്നേറിയിരുന്നത്. ബിഗ് ബോസ് ഫൈനലില്‍ എത്തിയ നാല് മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ഷിയാസ് കരീം.

വീഡിയോ

Read more about: shiyas kareem bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X