'കളക്ടര്‍ ബ്രോ'യുടെ ഹ്രസ്വചിത്രം ദൈവാകണം കാന്‍ മേളയില്‍
ഐഎഎസ് ആസോസിയേഷന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.
പൊതു ജനത്തിന്റെ പ്രിയപ്പെട്ട ഐഎഎസ് ഓഫീസർ ആരാണെന്ന് ചോദിച്ചാൽ ഏറ്റവും ആദ്യം പറയുന്ന പേര് കോഴിക്കോട് മുൻ കളക്ടൻ പ്രശാന്ത നായർ. അദ്ദേഹം ജനങ്ങളുടെ പ്രിയപ്പെട്ട കളക്ടർ ബ്രോയാണ്. കളക്ടർ ബ്രോ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ദൈവാകണം കാൻ ചലച്ചിത്ര മേളയിൽ പ്രദർശനത്തിന് പ്രവേശനം ലഭിച്ചു. ഐഎഎസ് ആസോസിയേഷന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.

ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം കാൻ ചലച്ചിത്ര മേളയിലായിരിക്കും നടക്കുക. ഇതിനും മുൻ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു. ഇതിന് വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇനിൽ രാധാകൃഷ്ണൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ദിവാൻജിമൂലയുടെ തിരക്കഥ തയ്യാറാക്കിയത് കളക്ടർ ബോയും സംവിധായകൻ അനിൽ രാധകൃഷ്ണനു ചേർന്നായിരുന്നു.
ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥതനാണ് പ്രശാന്ത് നായർ. കോഴിക്കോട് കളക്ടറായിരിക്കെ ഒപ്പറേഷൻ സുലൈമാനി, സവാരി ഗിരിഗിരി, തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. പദ്ധതികൾക്ക് വൻ വിജയമായിരുന്നു


Click it and Unblock the Notifications