twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീന്‍സ് ഒരു പെണ്‍കുട്ടിയെ റേപ്പില്‍ നിന്ന് രക്ഷിച്ചു,'മൈ ബ്ലഡി ജീന്‍സ്' വിവിധ ഫെസ്റ്റിവലുകളിലേക്ക്

    |

    യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച 'മൈ ബ്ലഡി ജീന്‍സ്' മലയാളം ഷോര്‍ട്ട്ഫലിമിന് ദാദ സാഹിബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ലഭിച്ചതിന് വിവിധ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.'ടൈറ്റ് ജീന്‍സ് ഒരു പെണ്‍കുട്ടിയെ റേപ്പില്‍ നിന്നും രക്ഷിച്ച കഥപറയുന്ന ഷോര്‍ട്ട്ഫലിമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ഫെസ്റ്റുവലുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ഈ ഷോര്‍ട്ട് ഫിലിം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. ഓരോ പതിനഞ്ച് മിനുട്ടിലും രാജ്യത്ത് ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ യാഥാര്‍ഥ്യം ഇതിനുമുകളില്‍ വരുമെന്നാണ് പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന ഇത്തരം പീഡനങ്ങള്‍ക്ക് കപട സദാചാരക്കാര്‍ കുറ്റക്കാരനായി കാണുക സ്ത്രീകളുടെ വസ്ത്രധാരണത്തേയാണ്. ഇതിലെ പ്രധാന വില്ലനായിരുന്നു ' ജീന്‍സ്'. സ്ത്രീകള്‍ക്ക് നേരെ നടക്കുന്നപീഡനങ്ങള്‍ക്ക് കാരണം ജീന്‍സാണെന്ന് എത്ര വട്ടം നമ്മള്‍ കേട്ടിരിക്കുന്നു.

    My Bloody Jeans

    അതുപോലൊരു ജീന്‍സിന്റെ കഥയാണ് 'മൈ ബ്ലഡി ജീന്‍സ്' എന്ന ഷോര്‍ട്ട്ഫിലിമില്‍ പറയുന്നത്. ജാസ് (ജി.തോമസ്, ആമി, ഷിബില്‍ നജീബ്) കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മൈ ബ്ലഡി ജീന്‍സ് എന്ന ഷോര്‍ട്ട് ഫിലിം ഒരു പെണ്‍കുട്ടിയുടെ ജീന്‍സിന്റെ , അഥവാ ജീന്‍സ് ധരിച്ച പെണ്‍കുട്ടിയുടെ , അവളുടെ ഇഷ്ടങ്ങളുടെ ,അവള്‍ക്ക് മേല്‍ വന്ന് വീണ നോട്ടങ്ങളുടെ , അതിജീവനത്തിന്റെ കഥയാണ്. കോര്‍പ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്ന ഏതൊരു പെണ്‍കുട്ടിയുടേയും ദിവസത്തിന്റെ തുടക്കത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ നിന്നാണ് കഥ തുടങ്ങുന്നത്. തനിക്ക് സമ്മാനമായി കിട്ടിയ വലുപ്പം കുറച്ച് കുറഞ്ഞുപോയ ജീന്‍സ് കഷ്ടപ്പെട്ട് ധരിച്ച് ഓഫീസിലേക്കു പോകുന്ന ആ പെണ്‍കുട്ടിയോടെ ദിവസത്തെ കഥയാണ് ഈ ഷോര്‍ട്ട് ഫിലിം.

     അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാമെന്ന് ലിജോ, മരണഭയത്തിലും എങ്ങനെ ഇതിനൊക്കെ തോന്നുന്നു .. അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാമെന്ന് ലിജോ, മരണഭയത്തിലും എങ്ങനെ ഇതിനൊക്കെ തോന്നുന്നു ..

    ജീന്‍സ് അവളെ ആ ദിവസം ചിലത് ബോധ്യപ്പെടുത്തുന്നുണ്ട് ആ ജീന്‍സുകൊണ്ട് മാത്രം രക്ഷപ്പെടുന്നതിന്റെ സാഹചര്യത്തെ, അവസാനം കണ്ണാടിയിലേക്കുള്ള അവളുടെ നോട്ടത്തില്‍ അതെല്ലാമുണ്ട്. ഒരു ജീന്‍സുകൊണ്ട് മാത്രം രക്ഷപ്പടുത്താന്‍ കഴിയുന്നതാണോ നമുക്ക് ചുറ്റുമുള്ള പെണ്‍ ജീവിതങ്ങളെന്ന് വലിയൊരു ചോദ്യം ചോദിച്ചുകോണ്ടാണ് സിനിമ അവസാനിക്കുന്നത്. കാണുന്നവന്റെ ഉള്ളു പൊള്ളിക്കുന്ന ആ വലിയ ചോദ്യം തന്നെ ആയിരിക്കും ഈ ചെറുസിനിമയ്ക്ക് നമ്മുടെ സമൂഹത്തിലെ പ്രസക്തി തീരുമാനിക്കുന്നതും. തുടക്കകാരെങ്കിലും ഈ ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി പ്രത്യേകിച്ചു മേഘ്‌ന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിതാര വിജയന്റെ പ്രകടനം.

     നടി ആനിയോട് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്! എന്ത് കൊണ്ട് മേക്കപ്പിനോട് നോ പറഞ്ഞു... നടി ആനിയോട് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്! എന്ത് കൊണ്ട് മേക്കപ്പിനോട് നോ പറഞ്ഞു...

    നോര്‍ത്ത് ഇന്ത്യയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ഈ ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത് , ജീ തോമസ് ആമി ജീ & ഷിബില്‍ നജീബ് എന്നീ മൂവര്‍ സംഘത്തിന്റെ കയ്യടക്കത്തോടെയുള്ള മേക്കിംഗാണ്. കൂടാതെ എടുത്തു പറയേണ്ടത് ഇതിന്റെ തിരക്കഥയും ഡയലോഗും ഇവര്‍ തന്നെ ആണ് ചെയ്തിരിക്കുന്നത് എന്നതാണ്. ഡയറക്ടര്‍ തന്നെ അതിന്റെ കഥാഗതി തീരുമാനിക്കുമ്പോള്‍ ഉണ്ടാവുന്ന അല്‍ഭുതം അത് ഈ ഷോര്‍ട്ട് ഫിലിമില്‍ വ്യക്തമാണ്. അളവൊന്ന് തെറ്റിയ ജീന്‍സിലൂടെ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മുഴുവനും ഈ ചെറിയ വലിയ സിനിമ പ്രേഷകരില്‍ എത്തിക്കുന്നുണ്ട്.
    2020 ലെ ദാദ സാഹിബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചു. കൂടാതെ ഇന്ത്യക്കകത്തേയും പുറത്തേയും നിരവധി ഫെസ്റ്റിവലുകളില്‍ സ്‌ക്രീന്‍ ചെയ്യുന്നുമുണ്ട് ഈ കൊച്ചു ചിത്രം.ഒരു വലിയ സിനിമയ്ക്ക് മുന്‍പുള്ള ജാസ് കൂട്ടുകെട്ടിന്റെ ആദ്യ സംരംഭം ആണിതെന്ന് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

    വീഡിയോ കാണാം

    Read more about: short film
    English summary
    Dada Sahib award-winning Malayalam short film 'My Bloody Jeans' In various festivals
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X