ഒരു ജീവിതം പറയാൻ 30 സെക്കന്റ് മതി!! പ്രേക്ഷകരെ ഞെട്ടിപ്പിച്ച് ദേവിക.. ഹ്രസ്വചിത്രം വൈറൽ
സെക്കന്റുകൾ മാത്രം കണ്ണിൽ കുടങ്ങുന്ന ചിത്രങ്ങൾക്ക് വർഷങ്ങളുടെ കഥകൾ പങ്കുവെയ്ക്കാൻ കഴിയും. നിമിഷ നേരം കൊണ്ട് തന്നെ അത് ആഴത്തിൽ പതിയുകയും ചെയ്യും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ദേവിക എന്ന ഹ്രസ്വചിത്രമാണ്. വെറു 30 സെക്കന്റ് കൊണ്ട് മനുഷ്യ മനസ്സിനെ കീറുമുറിക്കുന്ന ഒരു സംഭവമാണ് പങ്കുവെച്ചിരിക്കുന്നത്.

ഒരു ജീവിതം പറയാൻ രണ്ടര മൂന്ന് മണിക്കൂറുകളുടെ ദൈർഘ്യം ആവശ്യമില്ലന്ന് ദേവിക എന്ന ഹ്രസ്വചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു വൃദ്ധനിലൂടെയാണ് ഹ്രസ്വചിത്രം മുന്നോട്ട് പോകുന്നത് . വൃദ്ധനും പിന്നിൽ നിന്നുള്ള പശ്ചാത്തല സംഗീതവും ആ മനോഹര ദൃശ്യങ്ങളും പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റുന്നുണ്ട്.
ഹിമൽ മോഹനാണ് 30 സെക്കന്റ് മാത്രമുള്ള ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിതിനാണ് ദേവികയുടെ കഥ എഴുതിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് രോഹിത് വിഎസ്. സംഗീതം മിലൻ. സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട് ദേവിക.


Click it and Unblock the Notifications











