ഈലത്തിനു വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം! ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി അവാര്‍ഡ് ദാനം

പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയില്‍ നിന്നുള്ള ഫ്‌ലോറന്‍സ് അവാര്‍ഡ് നേടി. സംവിധായകനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ പ്രൈസ് ആണ് ലഭിച്ചത്. നേരത്തെ ഹോളിവുഡിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും നേടിയിരുന്നു.

ലോകപ്രശസ്തമായ ചൈനീസ് തിയേറ്ററില്‍ വച്ചായിരുന്നു ചലച്ചിത്ര മേള. ഇതുകൂടാതെ പോര്‍ട്ടോറിക്കോയില്‍ വെച്ച് നടന്ന ബയമറോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റിവലിലും ഏറ്റവും മികച്ച പരീക്ഷണ ചിത്തത്തിനുള്ള ജൂറി അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ഫ്‌ലോറന്‍സ് അവാര്‍ഡ് ഈലത്തിനു ലഭിക്കുന്ന 14 മത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ്.

eelam-movie

ഇറ്റലിയില്‍ കൊറോണ പടര്‍ന്നു പിടിച്ചതിനാല്‍ അവാര്‍ഡ് ദാന ചടങ്ങ് ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയാണ് നടത്തിയത്. എഴുത്തുകാരനായ വിനോദ് കൃഷ്ണയാണ് ഈലം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണമായും ഒരു ബാറില്‍ വെച്ച് നടക്കുന്ന കഥയാണ് ഈലം കാണിക്കുന്നത്. ഗ്രീന്‍ കളര്‍ സൈക്കോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്. സര്‍റിയല്‍ ട്രീറ്റ്മെന്റ് ആണ് ഈലത്തിന്റേത്. മലയാള സിനിമയെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് ഈലം അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

ഈലം ആദ്യ നാഗരികതയുടെ പേരാണ്. വളരെ യൂണിവേഴ്സല്‍ ആയിട്ടുള്ള പ്രമേയം ആണ് ഈലത്തിന്റേതു നിര്‍മാതാക്കളും അഭിനേതകളും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്നുള്ള ഒരു കൂട്ടായ്മ ആണ് ഈലം. മുമ്പ് റോം ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ എന്‍ട്രി ലഭിച്ചിരുന്നു.പ്രിസ്മ അവാര്‍ഡും നേടി. ജോസ് കുട്ടി ജോസ് ആണ് ഈലം ഫെസ്റ്റിവല്‍ ക്യുറേറ്റര്‍.

eelam

ഏറെ പ്രത്യേകതകള്‍ ഈ ചിത്രത്തിന്റെ പിറകിലുണ്ട്. ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ് മറ്റൊരു ഹൈ ലൈറ്റ്. ഓരോ കഥാപാത്രത്തിനും ഓരോ സംഗീതോപകരണം ഉപയോഗിച്ചിരിക്കുന്നു. തമ്പി ആന്റണി , ലണ്ടനില്‍ നിന്ന് പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലൈസ് ചെയ്ത പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോഷന്‍ എന്‍ ജി, കവിത നായര്‍, ജോസ് കുട്ടി മഠത്തില്‍ വിനയന്‍ ജി .എസ് എന്നിവരാണ് ലീഡ് റോളില്‍.

ഈഗോ പ്ലാനറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയ മേനോന്‍, ഷിജി മാത്യു ചെറുകര എന്നിങ്ങനെ മൂന്ന് വനിതകള്‍ ചേര്‍ന്നാണ് നിര്‍മാണം. ക്യാമറ തരുണ്‍ ഭാസ്‌കരന്‍. എഡിറ്റിംഗ് ഷൈജല്‍ പി. വി, സംഗീതം രമേശ് നാരായണ്‍, അജീഷ് ദാസന്റെ വരികള്‍ ആലപിച്ചത് ഷഹബാസ് അമന്‍, പശ്ചാത്തല സംഗീതം ബിജിബാല്‍. വസ്ത്രാലങ്കാരം സുനില്‍ ജോര്‍ജ്. പി. ആര്‍ ഒ എ എസ് ദിനേശ്.

Read more about: short film
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X