Ezhamathe Chaaya Chithram:'ഏഴാമത്തെ ഛായചിത്രം' ആരുടേത്!സസ്പൻസ് ത്രില്ലർ ഹ്രസ്വചിത്രം!! വീഡിയോ കാണാം

ഷാരി എന്ന ഗലോഷക വിദ്യാർഥിയെയാണ് ലയോണ അവതരിപ്പിക്കുന്നത്.

കാണുന്ന പ്രേക്ഷകർ ഒരു നിമിഷം ആലോചിക്കും ശരിക്കും ഇതൊരു സിനിമയാണോ എന്ന്. ഒരു സസ്പെൻസ് ത്രില്ലർ ചിത്രത്തിനു ആവശ്യമായ എല്ലാ ചേരുവയോടു കൂടിയാണ് ഏഴാമത്തെ ഛായചിത്രം ഒരുങ്ങിയിരിക്കുന്നത്. ഹ്രസ്വചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഇതിന്റെ ട്രെയിലറിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

ezhamathea chaya chithram

സസ്പെൻസിനും പ്രധാന്യം നൽകിയാണ് ഏഴാമത്തെ ഛായചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കും മുതലെ കാഴ്ചക്കാരെ ആകാംക്ഷയോടെ പിടിച്ചിരുത്താൻ ഈ ഹ്രസ്വചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ തുടക്കം പോലെയാണ് ഹ്രസ്വചിത്രത്തിന്റെ തുടക്കം. വർഷങ്ങളായി സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ചിത്രകാരനെ തേടി ഒരു പെൺക്കുട്ടി എത്തുന്നതും, അവൾ നിഗൂഢമായ അയാളുടെ ഭൂതകാലം കണ്ടെത്തുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികസാങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. കൂടാതെ ഹ്രസ്വചിത്രത്തിന്റെ പേരും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. കൂടാതെ എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചാണ്. പ്രേക്ഷകർ ഒരിക്കലും ചിന്തിക്കാത്ത് ഒരു ക്ലൈമാക്സാണ് ഏഴാമത്തെ ഛായചിത്രത്തിലേത്.

ഷൈൻ മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ താരം ലിയോണ ലിഷോയിയാണ്. ഷായരി എന്ന ഗവേഷക വിദ്യാർഥിയെയാണ് ലിയോണ അവതരിപ്പിക്കുന്നത്. നടൻ ബാബു അന്നൂറും മുഖ്യ വേശത്തിലെത്തുന്നുണ്ട്. ചിത്രകാരനെ വിമൽ വിജയനാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാഹുൽ രമേശ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചരിക്കുന്ന മാല്ലിക വിജയനാണ്. സംഗീതം ജെസിൻ ജോർജ്ജ് . എഡിറ്റിങ് മിഥുൻ. ആസിഫലിയാണ് ഏഴാമത്തെ ഛായ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പിന്തുണയാണ് ഏഴാമത്തെ ഛായചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഹ്രസ്വചിത്രം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X