എന്നെ അന്വേഷിക്കേണ്ട, ഞാൻ കാമുകനോടൊപ്പം പോകുന്നു!! ഫേസ്ബുക്ക് ലൈവ് ഒളിച്ചോട്ടം വൈറലാകുന്നു
ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലൂടെ നിരവധി ഒളിച്ചോട്ടക്കഥകളാണ് പുറത്തു വരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടേയും ലൈവിലൂടേയും പ്രണയം മുഖേനേ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ കമിതാക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഒരുപരിധി വരെ സമൂഹ മാധ്യമങ്ങൾ ഇതിനെ പിന്തുണക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒളിച്ചോട്ട കഥയാണ്.

താൻ കാമുകനോടൊപ്പം ഒളിച്ചോടുകയാണ്,തനിയ്ക്ക് ഒരു പയ്യനെ ഇഷ്ടമാണെന്നും ഇതിന്റെ പേരിൽ അച്ഛനും അമ്മയും തന്നെ പീഡിപ്പിച്ചെന്നും കാമുകനെ കള്ളക്കേസിൽ കുടുക്കിയെന്നും പെൺകുട്ടി ലൈവിൽ പറയുന്നു. ഇനി ആരും തന്നെ അന്വേഷിച്ചു വരണ്ടെന്നും കാമുകനോടൊപ്പം പോകുകയണെന്നും പറഞ്ഞാണ് ലൈവ് അവസാനിക്കുന്നത്. എന്നാൽ ഇതിനു പിന്നാലെ ഇതേ പെൺകുട്ടി മറ്റൊരു ലൈവുമായി പ്രത്യക്ഷപ്പെട്ടു. തന്നെ കാമുകൻ വഞ്ചിച്ചെന്നു പറഞ്ഞുള്ളതായിരുന്നു അടുത്ത വീഡിയോ.
ഈ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള ഒളിച്ചോട്ട പശ്ചാത്തലത്തിൽ ഒരുക്കിയ ഹ്രസ്വചിത്രമായിരുന്നു അത്. സുഖിയൻ ഫീൽഡ് വിത്ത് അൺട്രോൾ സ്റ്റോറീസ് എന്ന അക്കൗണ്ടിലൂടെയായിരുന്നു ഹ്രസ്വചിത്രം അപ് ലോഡ് ചെയ്തത്. എന്തായാലും ഈ ഹ്രസ്വചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗാനപ്രിയ, സനൂപ്, ദിപിൻ,ജയമോഹൻ എന്നിവരാണാ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.


Click it and Unblock the Notifications