twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ എന്ന മഹാ വിപത്തിനെ നേരിടാന്‍ സൂപ്പര്‍ വുമണും സൂപ്പര്‍മാനും! ഹ്രസ്യചിത്രം പുറത്ത് വിട്ട് ഫെഫ്ക

    |

    ഹോളിവുഡും ബോളിവുഡും മലയാളവുമടക്കം എല്ലാ സിനിമാ മേഖലകളെയും കൊറോണ ബാധിച്ചിരിക്കുകയാണ്. താരങ്ങളെല്ലാം വീടുകളില്‍ തങ്ങുകയാണ്. ഇതിനിടെ സംവിധായകരുടെ യൂണിയനായ ഫെഫ്കയും താരങ്ങളും ചേര്‍ന്ന് നിരവധി ഹ്രസ്യചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. കൊറോണ കാലത്തെ വിവിധ സന്ദേശങ്ങള്‍ നല്‍കി കൊണ്ടാണ് ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

    'കൊറോണ എന്ന മഹാ വിപത്തിനെ നേരിടാന്‍ പൊതുജനങ്ങളെയും സമൂഹത്തെയും ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഫെഫ്ക നിര്‍മ്മിച്ച മൂന്നാമത്തെ ഹൃസ്വചിത്രം വണ്ടര്‍ വുമണ്‍ വിദ്യ റിലീസായി. വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന വിദ്യ ഈ കൊറോണ കാലത്ത് സംരക്ഷണ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കരുതി വെക്കുന്നിടത്താണ് വണ്ടര്‍ വുമണായി മാറുന്നത്. അന്ന രേഷ്മ രാജന്‍, മൃദുല എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

    super-man

    മറ്റുള്ളവര്‍ സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്നൊരു വലിയ സന്ദേശം ഈ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ നല്‍കുന്നു. മുത്തുമണി അഭിനയിച്ച വണ്ടര്‍ വുമണ്‍ വനജയും ജോണി ആന്റണി അഭിനയിച്ച സൂപ്പര്‍മാന്‍ സദാന്ദനും വന്‍ വരവേല്‍പ്പാണ് യൂട്യൂബിലൂടെ ലഭിച്ചത്. താരങ്ങളെല്ലാം ഫേസ്ബുക്ക് പേജുകളിലൂടെ ഹ്രസ്യചിത്രം പങ്കുവെച്ചിരിക്കുകയാണ്.

    ഇനി മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കും? ഹോളിവുഡും തകര്‍ച്ച മുന്നില്‍ കാണുന്നുണ്ടെന്ന് എസ് കുമാര്‍ഇനി മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കും? ഹോളിവുഡും തകര്‍ച്ച മുന്നില്‍ കാണുന്നുണ്ടെന്ന് എസ് കുമാര്‍

    കാലിക പ്രസക്തമായ ഒന്‍പത് വിഷയങ്ങളെ വളരെ ലളിതമായി ആവിഷ്‌ക്കരിക്കുന്ന ചിത്രങ്ങളില്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, രജീഷ വിജയന്‍, കുഞ്ചന്‍, അന്ന രാജന്‍, മുത്തുമണി, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു .

    short-films

    ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്നാണ് ഫെഫ്ക ഈ ചിത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചിട്ടുള്ളത്.

    മുന്‍ഭാര്യ വീട്ടിലേക്ക് തിരിച്ച് വന്നു! മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ഹൃത്വിക് റോഷനും സുസന്നെമുന്‍ഭാര്യ വീട്ടിലേക്ക് തിരിച്ച് വന്നു! മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ഹൃത്വിക് റോഷനും സുസന്നെ

    ലോകം മുഴുവന്‍ വ്യാപിച്ച കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗത്തിലാണ് രാജ്യം. ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ഇതിനിടെയാണ് രസകരവും ബോധവത്കരണം നല്‍കുന്നതുമായ ഹ്രസ്യചിത്രങ്ങളുമായി ഫെഫ്ക പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയിരിക്കുന്നത്.

    മഹാമാരി വരുമെന്ന കാര്യം മൈക്കിള്‍ ജാക്‌സനും പ്രവചിച്ചിരുന്നു! ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍മഹാമാരി വരുമെന്ന കാര്യം മൈക്കിള്‍ ജാക്‌സനും പ്രവചിച്ചിരുന്നു! ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍

    Read more about: coronavirus short film
    English summary
    FEFKA Directors' Union Release Short Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X