twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആയുഷിന്റെ ആദ്യ ദിനം! പുരുഷന്മാർക്ക് ആർത്തവമുണ്ടായാൽ ഇങ്ങനെയാകും, 'ഫസ്റ്റ് പിരിയഡ്സ്'! വീഡിയോ കാണാം

    |

    ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ജീവിതത്തിൽ പത്തു വയസുവരെ ഒന്നിനും ഒരു വേർതിരിവുണ്ടാകില്ല. എന്നാൽ പത്തു വയസിനു ശേഷമാണ് പെൺകുട്ടികളുടെ ജീവിതത്തിൽ സമൂഹം ഒരു റെഡ് ലയൻ വരക്കുന്നത്. അതിനു ശേഷം അവരുടെ ജീവിതത്തിൽ ആകെ ഒരു മാറ്റമായിരിക്കും. പെൺകുട്ടി ഋതുമതിയാകുന്ന നിമിഷം മുതൽ ആയിരം ചോദ്യങ്ങളായിരിക്കും ഇവരുടെ മനസിലൂടെ കടന്നു പോകുന്നത്. ചിലതിനുള്ള ഉത്തരങ്ങൾ ഇന്നും പലർക്കും അറിയില്ല.

    first perids

    പെൺകുട്ടികൾ പിരിയഡ്സ് ആകുന്നതിനെ കുറിച്ചും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും നമ്മൾ നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ ഒരു ആൺകുട്ടി പിരിയഡ്സ് ആയാലോ? അവന്റെ ആദ്യ ദിനം എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഇത്തരം ചിന്തയിലേയ്ക്കാണ് ഫസ്റ്റ് പിരിയഡ്സ് എന്ന ഹ്രസ്വചിത്രം നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്.വീടും , അച്ഛനും , ഏട്ടനും, അപ്പുപ്പനും, , സുഹൃത്തുക്കളുമാണ്, അധ്യാപകനുമാണ് ‌ ഫ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

     കെവിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കാൻ ഭയം, ജോയ് മാത്യൂ പറയുന്നതിങ്ങനെ, പിന്തുണച്ച് നവമാധ്യമങ്ങൾ കെവിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കാൻ ഭയം, ജോയ് മാത്യൂ പറയുന്നതിങ്ങനെ, പിന്തുണച്ച് നവമാധ്യമങ്ങൾ

    ആയുഷ് എന്ന കുട്ടിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആയുഷ് പിരിയഡ്സ് അകുന്നതു മുതലാണ് കഥ ആരംഭിക്കുന്നത്. കുട്ടി ആ നിമിഷം അനുഭവിക്കുന്ന മാനസിക സംഘർഷവും ഭയവുമെല്ലാം ഹ്രസ്വചിത്രത്തിൽ വളരെ കൃത്യമായി കാണിക്കുന്നുണ്ട്. എന്നാൽ ആദ്യമായി ജീവിതത്തിൽ സംഭവിക്കുന്ന ഒരു പ്രക്രീയയായതു കൊണ്ട് തന്നെ നിരവധി സംശയങ്ങൾ അവന്റെ മനസിൽ ഉയരുന്നുണ്ട്. ആ സംശയങ്ങൾ അവനും ചുറ്റിലുമുള്ളവർ പരിഹരിച്ചു കൊടുക്കുന്നുമുണ്ട്. ആർത്തവ സമയമാകുമ്പോൽ മക്കളെ ചേർത്ത് കൂടെ പിടിക്കുകയാണ് വേണ്ടത്. അല്ലാതെ കുട്ടികളെ അവഗണിച്ച് മാറ്റി നിർത്തുകയല്ലയെന്നുള്ള സന്ദേശവും ഫസ്റ്റ് പിരിയഡ്സിലൂടെ ജനങ്ങളിൽ എത്തിക്കുന്നുണ്ട്.

     ഹോട്ട് രംഗങ്ങൾ ഒക്കെ എന്ത്!!! സണ്ണി ലിയോൺ വീണ്ടും ഞെട്ടിച്ചു, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ... ഹോട്ട് രംഗങ്ങൾ ഒക്കെ എന്ത്!!! സണ്ണി ലിയോൺ വീണ്ടും ഞെട്ടിച്ചു, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ...

    പുരുഷന്മാരുടെ ആർത്തവം ഇങ്ങനെയാണെങ്കിലും സ്ത്രീകളുടേത് എങ്ങനെയായിരിക്കുമെന്നാണുള്ള ചോദ്യത്തിലൂടെയാണ് ഷോർട്ട് ഫിലിം അവസാനിക്കുന്നത്. ലോക ആർത്തവ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് പിരിയ‍ഡ് റിലീസ് ചെയ്ത്. നിരവധി പേർ ഹ്രസ്വചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മോസെസ് സിങ്ങാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    English summary
    First Period: An MHM Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X