കാമുകിയുടെ സ്വരമൊന്ന് കേള്‍ക്കാന്‍ കൊതിച്ച നായകന്‍! തരംഗമായി ഹായ് ഹലോ കാതല്‍
96 താരം ഗൗരി ജി കിഷനും ജൂണിലൂടെ ശ്രദ്ധേയനായ സര്‍ജാനോ ഖാലിദും മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വ ചിത്രമാണ് ഹായ് ഹലോ കാതല്‍. മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമായി പുറത്തിറങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായിരിക്കുകയാണ്. തനിയെ മിഴികള്‍ മുതല്‍ ആരാധികേ വരെയുളള മനോഹര ഗാനങ്ങള്‍ എഴുതിയ വിനായക് ശശികുമാറാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍.

ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിം ഇതുവരെ ഏട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. 'വെളൈള പൂവേ, വെളൈള പൂവേ കാതല്‍ വന്തതാ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ഹായ് ഹലോ കാതല്‍ അവതരിപ്പിക്കുന്നത്. സ്മ്യൂള്‍ ആപ്പിലൂടെ ഡ്യൂവറ്റ് പാടി പരിചയപ്പെടുന്ന രണ്ട് പേര്‍ പിന്നീട് ഇഷ്ടത്തിലാകുന്നതാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ഷോര്‍ട്ട് ഫിലിം കണ്ട ആളുകളെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. വിനായക് ശശികുമാറിന്റെ തന്നെ വരികള്‍ക്ക് വിഷ്ണു ശ്യമാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. ബല്‍റാം അയ്യര്‍, ശ്രുതി ശശിധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഹായ് ഹലോ കാതലില്‍ സര്‍ജാനോയുടെയും ഗൗരിയുടെയും പ്രകടനങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. ഗാന രചയിതാവായി ശ്രദ്ധ നേടിയ വിനായകിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ഷോര്‍ട്ട് ഫിലിം.


Click it and Unblock the Notifications











